‘വെജ്’ അടുക്കളയില്‍ മാത്രം; മാംസാഹാരം വിലക്കിയിട്ടില്ല; വിശദീകരണവുമായി ലോക്ഭവന്‍
തിരുവനന്തപുരം: ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ മാംസാഹാരം വിലക്കിയെന്ന വാര്‍ത്ത നിഷേധിച്ച് ലോക്ഭവന്‍. വിലക്ക് എര്‍പ്പെടുത്തിയത് ഗവര്‍ണര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയില്‍ മാത്രമാണെന്നും ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്നും ലോക്ഭവന്‍ വ്യക്തമാക്കി. ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍ ശുദ്ധ വെജിറ്റേറിയന്‍ ആണ്. ആ സാഹചര്യത്തില്‍ ഇനി മുതല്‍ ലോക്ഭവന്‍ അടുക്കളയില്‍ മാംസമോ മത്സ്യമോ പാചകം ചെയ്യരുതെന്നായിരുന്നു നിര്‍ദേശം. സമ്പൂര്‍ണമായി മാംസാഹാരം വിലക്കിയെന്ന തരത്തിലുള്ള വാര്‍ത്ത തെറ്റാണെന്നും ലോക്ഭവന്‍ അറിയിച്ചു. ലോക്ഭവന്റെ അടുക്കളയില്‍ നിന്നു ഗവര്‍ണര്‍ക്കും കുറച്ച് പഴ്സനല്‍ […]
Read more