തിരുവനന്തപുരം: നേതാക്കൾക്കെതിരായ പീഡന പരാതികൾ പരിശോധിക്കാനും പരിഹാരം നിർദേശിക്കാനും ആഭ്യന്തര പരാതി പരിഹാര സമിതികൾക്ക് (ഐസിസി) പ്രവർത്തനരൂപരേഖ തയ്യാറാക്കി സിപിഎം. പരാതികൾ പാർട്ടി യോഗങ്ങളിൽ ചർച്ച ചെയ്യാതെ ഐസിസി വഴി കൈകാര്യം ചെയ്യാനാണ് തീരുമാനം.
പരാതികൾ പരിശോധിക്കുകയും തുടർനടപടികൾ നിർദേശിക്കുകയും ചെയ്യുക ഐസിസികളായിരിക്കും. സമിതിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കുമെന്നും പരാതികൾ പാർട്ടി വേദികളിൽ ചർച്ച ചെയ്യില്ലെന്നുമാണ് റിപ്പോർട്ട്.
സംസ്ഥാനതലത്തിൽ ടി.എൻ. സീമയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും ഐസിസികൾ രൂപീകരിക്കും. നേതാക്കൾക്കെതിരായ പരാതികൾ അന്വേഷിക്കുക തൊട്ടടുത്ത ഉയർന്ന പാർട്ടി ഘടകത്തിലെ ഐസിസിയായിരിക്കും. അന്വേഷണത്തിലെ കണ്ടെത്തലുകൾ അതത് പാർട്ടി ഘടകങ്ങളെ അറിയിക്കും. ഐസിസികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന നിർദേശം എം.എ. ബേബിയാണ് മുന്നോട്ടുവച്ചത്.



