Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala Police

ലഹരിക്കേസില്‍ ചോദ്യം ചെയ്യലിന് ശ്രീനാഥ് ഭാസി ഹാജരായി

കൊച്ചി: ലഹരിക്കേസില്‍ നടന്‍ ശ്രീനാഥ് ഭാസി മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പ്രാഥമിക ഘട്ട ചോദ്യം ചെയ്യലായിരിക്കും ഇന്ന് നടക്കുകയെന്നാണ് വിവരം. അഭിഭാഷകനൊപ്പമാണ് ശ്രീനാഥ് ഭാസി എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും നടി പ്രയാഗ മാര്‍ട്ടിനും നോട്ടീസ് അയച്ചിരുന്നു. പ്രയാഗ ഇതുവരെയും എത്തിയിട്ടില്ല. ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിയോട് പത്തും പ്രയാഗ മാര്‍ട്ടിനോട് പതിനൊന്നും മണിക്ക് ഹാജരാകാനായിരുന്നു പൊലീസ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പൊലീസിന്റെ തന്നെ അസൗകര്യത്തില്‍ സമയം മാറ്റുകയായിരുന്നു. കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന കാര്യത്തിലാണ് […]
Read more

പയ്യോളിയില്‍ നിന്നും കാണാതായ നാല് വിദ്യാര്‍ത്ഥികളെയും കണ്ടെത്തി

കോഴിക്കോട്: പയ്യോളിയില്‍ നിന്നും കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. ആലുവയിലെ ലോഡ്ജില്‍ നിന്ന് ആലുവ പൊലീസാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികള്‍ എന്തിനാണ് ആലുവയിലെത്തിയതെന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയാണ്. പയ്യോളി അങ്ങാടിയിലെ ചെരിച്ചില്‍ പള്ളിയിലെ മദ്രസ വിദ്യാര്‍ത്ഥികളാണ് നാലു പേരും.
Read more

ലഹരിക്കേസില്‍ പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ഇന്ന് ചോദ്യം ചെയ്യും

ഗുണ്ടാ തലവന്‍ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെയും നടന്‍ ശ്രീനാഥ് ഭാസിയേയും ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് പ്രയാഗയോടും 11 മണിക്ക് ശ്രീനാഥിനോടും മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് പൊലീസ് നിര്‍ദേശം. അതേസമയം ഓം പ്രകാശിനെ കാണാനായി മുറിയിലെത്തിയവരില്‍ വ്യവസായികളും ഉണ്ടെന്നാണ് സൂചന. ഓം പ്രകാശിനായി കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത് തൃപ്പൂണിത്തുറ സ്വദേശി ഛലപതി എന്നയാളാണെന്ന് പൊലീസ് പറയുന്നു. ഓം പ്രകാശിനെ മുമ്പ് കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നും […]
Read more

തളിപ്പറമ്പില്‍ നിന്ന് കാണാതായ പതിനാലുകാരനെ കണ്ടെത്തി

കണ്ണൂര്‍: തളിപ്പറമ്പില്‍ നിന്ന് കാണാതായ പതിനാലുകാരനെ കണ്ടെത്തി. പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഇന്‍സ്റ്റഗ്രാം വഴി കുടുംബത്തെ വീഡിയോ കോള്‍ ചെയ്തുവെന്ന് കുടുംബം അറിയിച്ചിരുന്നു. കുട്ടി സ്വയം കോഴിക്കേടെത്തിയെന്നാണ് ലഭിക്കുന്ന വിവരം. സ്‌കൂളില്‍ നിന്നുമുണ്ടായ മാനസിക ബുദ്ധിമുട്ടാണ് കുട്ടി നാടുവിടാന്‍ കാരണമെന്നാണ് സൂചന. ഇന്നലെ വൈകീട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ആര്യനെ കാണാതായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബക്കളത്തെ ജ്യൂസ് […]
Read more

തളിപ്പറമ്പില്‍ നിന്ന് കാണാതായ പതിനാലുകാരനായി അന്വേഷണം ശക്തമാക്കി പൊലീസ്

കണ്ണൂര്‍: തളിപ്പറമ്പില്‍ നിന്ന് കാണാതായ പതിനാലുകാരനായി അന്വേഷണം ശക്തമാക്കി പൊലീസ്. പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ആര്യനെ കാണാതായത്. കുട്ടി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കാണാതുമ്പോള്‍ സ്‌കൂള്‍ യൂണിഫോം ആണ് ആര്യന്‍ ധരിച്ചിരുന്നത്. കൈവശം സ്‌കൂള്‍ ബാഗമുണ്ട്.
Read more

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26 പവന്‍ സ്വര്‍ണം മോഷണം പോയി

കോഴിക്കോട്: എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. എം ടിയുടെ കോഴിക്കോട് കൊട്ടാരം റോഡിലുള്ള വീട്ടിലാണ് മോഷണം നടന്നത്. എം ടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പതിനഞ്ച് ലക്ഷം രൂപ വില വരുന്ന 26 പവന്‍ സ്വര്‍ണം മോഷണം പോയെന്ന് പരാതിയില്‍ പറയുന്നു. സെപ്റ്റംബര്‍ 22 നും മുപ്പതിനും ഇടയിലുള്ള ദിവസമാണ് സംഭവം. മൂന്ന് മാലകള്‍, ഒരു പവന്‍ തൂക്കം വരുന്ന വള, രണ്ട് […]
Read more

മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; ശ്രീക്കുട്ടിയ്ക്ക് എതിരെ വീണ്ടും പൊലീസ്

കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ രണ്ടാം പ്രതിയായ ശ്രീക്കുട്ടിയ്ക്ക് എതിരെ വീണ്ടും പൊലീസ്. ഭാരതീയ ന്യായ സംഹിതയിലെ 54ാം വകുപ്പ് കൂടി ചേര്‍ത്ത് ശാസ്താംകോട്ട പൊലീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അഡീഷണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടെ പ്രേരണയ്‌ക്കൊപ്പം കുറ്റകൃത്യവേളയിലെ സാന്നിധ്യം കൂടി കണക്കിലെടുത്തുള്ള ശിക്ഷ ഉറപ്പാക്കാനാകും. ശ്രീക്കുട്ടിക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. നേരത്തെ ബി എന്‍ എസ് 52ാം വകുപ്പ് പ്രകാരം പ്രേരണാക്കുറ്റം മാത്രമായിരുന്നു ശ്രീക്കുട്ടിയ്ക്ക് എതിരെ ചുമത്തിരുന്നത്. എന്നാല്‍ ഒന്നാം പ്രതി അജ്മലിന് […]
Read more

പൊലീസുകാരെ അക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം:പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്ത സംഭവത്തില്‍ പൊലീസിനെ അക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.കുറ്റിക്കാട് സ്വദേശികളായ സൂരജ്, ശ്രീകാന്ത് എന്നിവരാണ് അറസ്റ്റിലായത്.പൊന്നാനി സ്റ്റേഷനിലെ പൊലീസുകാരെയാണ് യുവാക്കള്‍ ആക്രമിച്ചത്.ഇവരെ സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
Read more

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച എസ്പിഒമാര്‍ക്ക് പൊലീസ് ഫണ്ടില്‍ നിന്ന് പ്രതിഫലം അനുവദിച്ചു

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് പ്രതിഫലം നല്‍കാനായി സര്‍ക്കാര്‍ പണം അനുവദിച്ച് ഉത്തരവിറക്കി.6 കോടി 32 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പൊലീസിന്റെ ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചത്.25000ലേറെ എസ്പിഒമാരെയാണ് തിരഞ്ഞെടുപ്പിന് നിയോഗിച്ചിരുന്നത്.1300 രൂപയായിരുന്നു ഇവര്‍ക്കുള്ള പ്രതിദിന വേതനം.രണ്ട് ദിവസം ഡ്യൂട്ടി ചെയ്ത ഇവര്‍ക്ക് ലഭിക്കേണ്ടിയിരുന്ന 2600 രൂപ പക്ഷെ ലഭിച്ചിരുന്നില്ല.പണം കിട്ടാത്ത വാര്‍ത്ത തുടര്‍ച്ചയായി പുറത്തുകൊണ്ടുവന്നത് റിപ്പോര്‍ട്ടര്‍ ടി വിയായിരുന്നു.ഇതിന് പിന്നാലെയാണ് പൊലീസ് ഫണ്ടില്‍ നിന്നും പണം അനുവദിച്ച് ഉത്തരവായിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ […]
Read more

തിരൂരിലെ ഹംസയുടെ മരണം കൊലപാതകം;ഒരാള്‍ അറസ്റ്റില്‍

മലപ്പുറം:തിരൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഹംസ(45)യുടെ മരണം കൊലപാതകമെന്ന് പൊലീസ്.കേസില്‍ താനൂര്‍ സ്വദേശി ആബിദിനെപൊലീസ് അറസ്റ്റ് ചെയ്തു.ആബിദും ഹംസയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍.തിരൂര്‍ സിഐ എഎംകെ രമേശിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്നലെ രാവിലെയാണ് ഹംസയെ തിരൂരിലെ കെജി പടിയില്‍ ഒരു കെട്ടിടത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. നഗ്‌നമായ മൃതദേഹത്തിന് സമീപം രക്തക്കറയുമുണ്ടായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.ഹംസയെ ആബിദ് ചവിട്ടുന്ന ദൃശ്യങ്ങളായിരുന്നു ഇത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആബിദിനെ […]
Read more
Advertisement
WhiteswanTV Footer