വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ അമേരിക്ക രഹസ്യമായി നടത്തിയ എണ്ണനീക്കം വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം’ എന്ന പേരിലുള്ള സൈനിക ദൗത്യത്തിൽ 200-ലധികം വാണിജ്യ കപ്പലുകൾ സുരക്ഷിതമായി കടലിടുക്കിലൂടെ കടത്തിവിട്ടതായും, പത്ത് കോടി ബാരലിലധികം എണ്ണ അന്താരാഷ്ട്ര വിപണിയിൽ എത്തിച്ചതായും ട്രംപ് അവകാശപ്പെട്ടു.
കപ്പലുകൾ രാത്രിയിൽ ലൈറ്റുകൾ തെളിക്കാതെ നീങ്ങി. ഇറാന്റെ റഡാർ സംവിധാനം ഇതുപോലുള്ള നീക്കം കണ്ടെത്താൻ സാധിക്കാതിരുന്നതും ഒറ്റ രാത്രിയിൽ 22 കപ്പലുകൾ കടലിടുക്കിലൂടെ പുറത്തെത്തിച്ചതും അദ്ദേഹം വ്യക്തമാക്കി. ഈ നീക്കം എണ്ണവില ബാരലിന് 200 ഡോളറിന് മുകളിലേക്ക് ഉയരുന്നത് തടയുകയും വില 90 ഡോളറിൽ താഴെ നിലനിർത്തുകയും ചെയ്‌തെന്ന് ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇപ്പോൾ അമേരിക്കയുടെ കൈവശമാണെന്നും ഇറാന്റെ സൈന്യം പരാജയപ്പെട്ടതായും ട്രംപ് സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെട്ടു.
ഹോർമുസ് കടലിടുക്ക് ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നിന് വഴി ഒരുക്കുന്ന പ്രധാന പാതയാണ്. ഫെബ്രുവരി 28 മുതൽ ഇറാൻ ഈ പാത അടച്ചിരുന്നു. പ്രദേശത്തെ സംഘർഷം, അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്റ്റർ നേരിട്ടിറാൻ വെടിവെച്ചതും, പിന്നീട് ഇറാന്റെ റെവല്യൂഷണറി ഗാർഡ് അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ തിരിച്ചടിയിട്ടതും ഉൾപ്പെടുന്നു.






