Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കേരളം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ: മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്എസ്ഐഎ എംഎസ്എംഇ പുരസ്കാര ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നികുതി വർധിപ്പിച്ച് മാത്രം സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുകയല്ല സർക്കാരിന്റെ നയമെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഖജനാവിൽ പലതരത്തിലുള്ള ചോർച്ചകൾ ഉണ്ടാകുന്നുണ്ടെന്നും വലിയ പദ്ധതികൾ നടപ്പാക്കുന്നതിലെ കാലതാമസവും പദ്ധതികൾ നീണ്ടുപോകുന്നതുമാണ് പ്രധാന വെല്ലുവിളികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖജനാവിലെ ചോർച്ച അടയ്ക്കാൻ കർശനമായ തീരുമാനങ്ങളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള പുതിയ ചട്ടക്കൂടുകൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ മുഴുവൻ തുറമുഖ നഗരമാക്കി മാറ്റുക എന്നത് സർക്കാരിന്റെ സ്വപ്ന പദ്ധതിയാണെന്നും ഉപഭോക്തൃ കേരളത്തെ മാനുഫാക്ചറിങ് കേരളമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix