Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിപ വൈറസ്; 43 കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 43 കാരന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. സമ്പര്‍ക്കത്തിലുള്ള അഞ്ച് പേരുടെ പരിശോധന ഫലങ്ങള്‍ ഇന്ന് വൈകീട്ടോടെ ലഭിക്കും. രോഗ സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യ മന്ത്രിയുടെ അധ്യക്ഷത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു.

രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനില്‍ താമസിക്കുന്ന ഇയാളെ, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ നടത്തിയ പരിശോധനയില്‍ നിപ വൈറസ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കെഎച്ച്ആര്‍ഡബ്ല്യു എസിന് കീഴിലുള്ള പേ വാര്‍ഡ് ഒഴിവാക്കി ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്.

രോഗിയുമായി സമ്പര്‍ക്കത്തിലുള്ള ബന്ധുക്കളും, സ്വകാര്യ ആശുപത്രിയിലെ രണ്ട് ജീവനക്കാരും ക്വാറന്റീനിലാണ്. അടുത്തിടെ ഇയാള്‍ ഫറോഖിലെ പഴയ ഗോഡൗണ്‍ വൃത്തിയാക്കിയിരുന്നു; അവിടെ നിന്ന് രോഗം പിടിപെട്ടിരിക്കാമെന്നും സൂചനകളുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കോഴിക്കോട്ടും യോഗം ചേര്‍ന്നു. പുനെ വൈറോളജി ലാബില്‍ നിന്ന് അന്തിമ പരിശോധന ഫലം വന്നശേഷം സമ്പര്‍ക്ക പട്ടികയും ആരോഗ്യമന്ത്രാലയം പുറത്ത് വിടും.

Advertisement
WhiteswanTV Footer