Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: nipah virus

നിപ; സമ്പർക്ക പട്ടികയിൽ 22 പേർ, ആവശ്യമെങ്കിൽ കണ്ടെയ്ൻമെന്റ് സോണാക്കും

കോഴിക്കോട്: ഫറോക്ക് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് സമ്പർക്ക പട്ടിക പുറത്തുവിട്ടു. വീട്ടുകാരും അയൽവാസികളും ഉൾപ്പെടെ 22 പേർ ഈ പട്ടികയിൽ ഉൾപ്പെടുന്നു. അടിയന്തര നടപടി സ്വീകരിക്കാൻ ആർആർടി സംഘങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. രാമനാട്ടുകര മുൻസിപ്പാലിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ, സംസ്ഥാന സർക്കാർ നൽകിയ മാർഗനിർദേശങ്ങൾ അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് തീരുമാനിച്ചു. 22 പേരിൽ 9 പേർ വീട്ടുകാരും അടുത്തുള്ള അയൽവാസികളുമാണ്. ആവശ്യമെങ്കിൽ ഈ പ്രദേശം കണ്ടെയ്ൻമെന്റ് സോണാക്കും. കഴിഞ്ഞ ആഴ്ച കടുത്ത പനിയോടെ ആശുപത്രിയിൽ പ്രവേശിച്ച […]
Read more

നിപ വൈറസ്; 43 കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 43 കാരന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. സമ്പര്‍ക്കത്തിലുള്ള അഞ്ച് പേരുടെ പരിശോധന ഫലങ്ങള്‍ ഇന്ന് വൈകീട്ടോടെ ലഭിക്കും. രോഗ സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യ മന്ത്രിയുടെ അധ്യക്ഷത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനില്‍ താമസിക്കുന്ന ഇയാളെ, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ നടത്തിയ പരിശോധനയില്‍ നിപ വൈറസ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കെഎച്ച്ആര്‍ഡബ്ല്യു എസിന് […]
Read more

കോഴിക്കോട് നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍

കോഴിക്കോട്: ഫറോക്ക് സ്വദേശിയെ നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗിയുടെ സ്രവം പരിശോധനയ്ക്കായി പിസിആർ ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം നാളെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. പരിശോധനാ ഫലത്തിനായി ആരോഗ്യവകുപ്പ് കാത്തിരിക്കുകയാണ്.
Read more

നിപ്പ വൈറസ്; സമ്പർക്കപ്പട്ടികയിലുള്ള സ്ത്രീ മരിച്ചു

മലപ്പുറം: മലപ്പുറം കോട്ടക്കലിൽ നിപ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന യുവതിയാണ് ഇന്ന് മരിച്ചത്. ആരോഗ്യ വകുപ്പിൻ്റെ പ്രോട്ടോകോൾ പ്രകാരം ഇവർ ഹൈ റിസ്ക്ക് സമ്പർക്ക പട്ടികയിലായിരുന്നു. ഇന്ന് ഉച്ചയോടെ ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം, മൃതദേഹം സംസ്ക്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞു. പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്ക്കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.
Read more

നിപ ബാധിതയുടെ നില ഗുരുതരം; വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസ്

പാലക്കാട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ യുവതി ഗുരുതരാവസ്ഥയിൽ. രണ്ട് ഡോസ് മോണോ ക്ലോണൽ ആൻ്റി ബോഡി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവരുമായി സമ്പർക്കത്തിൽ വന്ന 173 പേരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി. ഇവരിൽ 100 പേർ പ്രാഥമിക പട്ടികയിലാണ്. ഇതിൽ 52 പേർ ഹൈറിസ്ക് കോൺടാക്ട് ലിസ്റ്റിലാണ്. യുവതിയുടെ ബന്ധുക്കളും യുവതിക്ക് ആദ്യ ദിവസങ്ങളിൽ ചികിത്സ നൽകിയ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരും ഇതിൽ ഉൾപ്പെടും. ഹൈറിസ്ക് […]
Read more
Advertisement
WhiteswanTV Footer