Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kerala politics

ഓപ്പറേഷൻ തൃക്കാക്കര’യുമായി എൽഡിഎഫ് : സീറ്റുകൾ ഉറപ്പിച്ചു

കേരള രാഷ്ട്രീയത്തിൽ ഭരണത്തുടർച്ചയെന്ന അത്യപൂർവ്വ നേട്ടം ലക്ഷ്യമിട്ട് സിപിഐഎം തങ്ങളുടെ തിരഞ്ഞെടുപ്പ് ഗോദയിൽ കരുനീക്കങ്ങൾ സജീവമാക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുമ്പോൾ പരീക്ഷണങ്ങൾക്കും അപ്പുറം ജനവിശ്വാസം ആർജ്ജിച്ച കരുത്തരായ പോരാളികളെ തന്നെ കളത്തിലിറക്കാനാണ് പാർട്ടി സംസ്ഥാന സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി നിലവിലുള്ള 55 സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരരംഗത്തിറക്കാൻ ധാരണയായിട്ടുണ്ട്. ഭരണവിരുദ്ധ വികാരം മറികടക്കാനും കഴിഞ്ഞ അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാനും ജനകീയരായ ജനപ്രതിനിധികൾ തന്നെ വേണമെന്ന വിലയിരുത്തലിലാണ് ഇത്തരമൊരു നിർണ്ണായക […]
Read more

അയ്യപ്പ സംഗമം; വി.എൻ വാസവൻ രാജി വെക്കണമെന്ന് ഡിസിസി

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ കോടികളുടെ അഴിമതി നടത്തിയ മന്ത്രി വി.എൻ. വാസവൻ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള അയ്യപ്പ സംഗമത്തിന് നേരിട്ട് നേതൃത്വം നൽകിയത് മന്ത്രി വാസവനാണെന്നും, കോടികളുടെ അഴിമതി പുറത്തുവന്നപ്പോൾ തനിക്കൊന്നും അറിയില്ലെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് […]
Read more

ഇടതു ഭരണത്തിൽ എഴുത്തുകാർ നിശബ്ദരാക്കപ്പെടുന്നു: രമേശ് ചെന്നിത്തല

കോട്ടയം: സാംസ്കാരിക അപചയം സംഭവിച്ച പിണറായി ഭരണത്തിനെതിരെ ശബ്ദിക്കാൻ സാഹിത്യകാരന്മാർ മടി കാണിക്കുന്ന കാലഘട്ടത്തിൽ കവി സച്ചിദാനന്ദന്റെ പ്രതികരണത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കെ.പി.സി.സി. സംസ്കാര സാഹിതി സംഘടിപ്പിച്ച ‘ഉത്സവ് 2026’ കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തെ ദുർഭരണത്തിൽ സഹികെട്ട് ബംഗാളിലെ സിപിഎം ഭരണത്തെ അനുസ്മരിച്ച് സച്ചിദാനന്ദൻ നടത്തിയ പ്രതികരണം സ്വാഭാവികമാണ്. എന്നാൽ അതിനെതിരെ സിപിഎം നേതാക്കൾ പ്രകടിപ്പിക്കുന്ന അസഹിഷ്ണുത ഭയാനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലത്തിന് ദിശാബോധം […]
Read more

ഭരണപരാജയം മറച്ചുവെക്കാൻ ജനകീയ യാത്ര; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

കോട്ടയം: സംസ്ഥാനം നേരിടുന്ന അതീവ ഗൗരവകരമായ ജനകീയ പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിൽ പരാജയപ്പെട്ട സർക്കാർ, അധികാരം നിലനിർത്താനുള്ള രാഷ്ട്രീയ അഭ്യാസമാണ് നടത്തുന്നതെന്ന് വിമർശനം. ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് കാലമേറെയായിട്ടും അത് പുറത്തുവിടാനോ അതിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാനോ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നടപടി ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടുള്ള അവഗണനയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എയിഡഡ് സ്കൂൾ അധ്യാപകർ നേരിടുന്ന നിയമന കുരുക്കുകളും ശമ്പള പ്രതിസന്ധിയും പരിഹരിക്കാൻ കഴിയാത്തതും, റബ്ബർ കർഷകർക്ക് വാഗ്ദാനം ചെയ്ത താങ്ങുവില യാഥാർത്ഥ്യമാക്കാൻ സാധിക്കാത്തതും സർക്കാരിന്റെ വലിയ […]
Read more

കോട്ടയം ഡിസിസി ജനറൽ സെക്രട്ടറിമാരായി 16 പേരെ നിയമിച്ചു

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ കോൺഗ്രസ് സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ഡി.സി.സി ജനറൽ സെക്രട്ടറിമാരെ നിയമിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായി പ്രവർത്തിച്ച് പരിചയസമ്പത്തുള്ള 16 പേരെയാണ് ഡി.സി.സി ജനറൽ സെക്രട്ടറിമാരായി കെ.പി.സി.സി പ്രസിഡന്റ് അഡ്വ സണ്ണി ജോസഫ് എംഎൽഎ നിയമിച്ചത്. മുൻ ബ്ലോക്ക് പ്രസിഡന്റുമാരുടെ പ്രവർത്തന പരിചയവും ആത്മാർത്ഥതയും പാർട്ടിക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമനമെന്ന് അറിയിച്ചു ടി.സി. റോയ്, എസ്. രാജീവ്, ആന്റണി കുന്നുംപുറം, […]
Read more

കോട്ടയത്തെ ചെങ്കോട്ടകൾ തകർത്ത് കെഎസ്യു; വിജയഗാഥയ്ക്ക് പിന്നിൽ ജിത്തു ജോസിന്റെ കരുത്തുറ്റ നേതൃത്വം

കോട്ടയം: പതിറ്റാണ്ടുകളായി എസ്എഫ്ഐയുടെ കുത്തകയായിരുന്ന കോട്ടയം ജില്ലയിലെ പ്രമുഖ കലാലയങ്ങളിൽ കെ.എസ്.യു നേടിയ ഉജ്ജ്വല വിജയം കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. കലാലയ മുത്തശ്ശിമാരായ സി.എം.എസ് കോളേജ്, ബസേലിയസ് കോളേജ് എന്നിവിടങ്ങളിലും ലീഗൽ തോട്ട്‌സ് കോളേജിലും കെ.എസ്.യു നേടിയ ഏകപക്ഷീയമായ വിജയം പ്രസ്ഥാനത്തിന്റെ തിരിച്ചുവരവായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഈ ചരിത്ര വിജയങ്ങൾക്ക് പിന്നിൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ജിത്തു ജോസിന്റെ നിശബ്ദവും എന്നാൽ ശക്തവുമായ ഇടപെടലുകൾ നിർണ്ണായകമായി. സംസ്ഥാന ജനറൽ സെക്രട്ടറി പദവി ഒരു ആലങ്കാരിക […]
Read more

ഓണംതുരുത്തിൽ കോൺഗ്രസ് കുടുംബസംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി

കോട്ടയം: ഓണംതുരുത്ത് ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കുടുംബസംഗമവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, അതിരമ്പുഴ, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം, നീണ്ടൂർ പഞ്ചായത്തിലെ 6, 7, 14 വാർഡ് മെമ്പർമാർ എന്നിവർക്ക് ചടങ്ങിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. വി.ജെ. ജെയിംസ് വല്ലിശ്ശേരിക്കെട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിസിസി […]
Read more

എൽഡിഎഫ് നേതാവിന്റെ വിദ്വേഷ പ്രസംഗം; സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി അനിൽകുമാർ എംഎൽഎ

മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവുംഅങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി അനിൽകുമാർ എംഎൽഎ. പെൻഷൻ വാങ്ങുന്നവരെ അപമാനിച്ചുള്ള  എം.എം. മണിയുടെ വാക്കുകൾ കേരളം കേട്ടതാണ്. മുഖ്യമന്ത്രിയുടെ നാട്ടിലെ അക്രമം കേരളം കണ്ടതാണ്.ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത പരാജയം സി പി എമ്മിന്റെ സമനില തെറ്റിച്ചിരിക്കുകയാണ്നാഴികയ്ക്ക് നൂറു വട്ടം സ്ത്രീ സുരക്ഷയെക്കുറിച്ച് പറയുന്ന സി പി എം ന്റെ […]
Read more

2029-ൽ കേരള മുഖ്യമന്ത്രി താമര ചിഹ്നത്തിൽ 40 മണ്ഡലങ്ങളിൽ ബിജെപി ജയിക്കും: പിസി ജോർജ്

കോട്ടയം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ, പാലാ ഉൾപ്പെടെ 40 നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി. വിജയിക്കുമെന്ന് ബി.ജെ.പി. നേതാവ് പി.സി. ജോർജ്ജ്. 2029-ൽ താമര ചിഹ്നത്തിൽ വിജയിച്ച ഒരാൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. മധ്യ തിരുവിതാംകൂറിൽ ബി.ജെ.പി. ഒന്നാമത്തെ പാർട്ടിയായി മാറും. “കേരള കോൺഗ്രസ് പിരിച്ചുവിടണം. ക്രിസ്ത്യാനി സമൂഹത്തിന് എന്ത് കിട്ടി എന്ന് അവർ പറയട്ടെ. കെ.എം. മാണിയും പി.ജെ. ജോസഫും മാത്രമാണ് അതീവ സമ്പന്നരായത്,” അദ്ദേഹം വിമർശിച്ചു. കേരളത്തിൽ ക്രിസ്ത്യൻ സമൂഹത്തിന്റെ സ്വാധീനം […]
Read more

യുഡിഎഫുമായുള്ള ചർച്ച പരാജയം; കാരശ്ശേരി പഞ്ചായത്തിൽ വെൽഫെയർ പാർട്ടി ഒറ്റക്ക് മത്സരിച്ചേക്കും

കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലും വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് ചര്‍ച്ച പരാജയം. ഒറ്റയ്ക്ക് മത്സരിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനിച്ചു. ഏഴ് വാര്‍ഡുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മുക്കം നഗരസഭയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. പത്ത് സീറ്റുകളില്‍ മത്സരിക്കാനായിരുന്നു തീരുമാനം. കഴിഞ്ഞ തവണ നാല് സീറ്റുകളില്‍ യുഡിഎഫുമായി ചേര്‍ന്നായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിച്ചത്. 18,19,20,21 ഡിവിഷനുകളിലേക്കായിരുന്നു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പതിനെട്ടാം ഡിവിഷനില്‍ മുഹമ്മദ് നസീം എ പി, 19ല്‍ ഷഫീഖ് മാടായി, 20ല്‍ ബനൂജ […]
Read more

Recent News

Advertisement
WhiteswanTV Footer