Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kerala university

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്രസർവകലാശാല വിസി

കാസർകോട്: കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ സിദ്ധു പി. അൽഗൂർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു. കാഞ്ഞങ്ങാട്ട് ബുധനാഴ്ച നടന്ന പരിപാടിയിലാണ് അദ്ദേഹം മുഖ്യാതിഥിയായി എത്തിയത്. സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ നിരവധി ആർഎസ്എസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ആർഎസ്എസിന്റെ ചരിത്രം അവതരിപ്പിക്കുന്ന സിനിമയും പ്രദർശിപ്പിച്ചു. വൈസ് ചാൻസലറോടൊപ്പം സർവകലാശാലയുടെ രജിസ്ട്രാർ ഇൻ ചാർജും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇരുവരും മുഴുവൻ സമയവും ചടങ്ങിൽ സാന്നിധ്യം വഹിച്ചു. പരിപാടിക്കിടെ ആർഎസ്എസ് നേതാക്കൾ സിദ്ധു പി. അൽഗൂറിനെ […]
Read more

വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ ലഹിക്ക് അടിമകള്‍; കേരള സര്‍വകലാശാല വിസി വിവാദത്തില്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളില്‍ പലരും ലഹരിക്ക് അടിമകളെന്ന വിവാദ പ്രസ്താവനയുമായി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍. ലഹരി പരിശോധന നടത്താന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. ക്യാമ്പസുകളില്‍ അലമ്പുണ്ടാക്കുന്നവരും അധ്യാപകരെ തടഞ്ഞുവെക്കുന്നവരും തെമ്മാടികളാണ്. ഇത്തരക്കാരല്ല നാടിന്റെ കരുത്ത്. പരിശോധന നടത്തിയാല്‍ എത്ര പേര്‍ ലഹരിക്ക് അടിമകളാണെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. വെറുതെ അലമ്പ് ഉണ്ടാക്കുന്നവര്‍, ബസ്സിന് കല്ലെറിയുന്നവര്‍, റോഡില്‍ ടയര്‍ കത്തിക്കുന്നവര്‍, അധ്യാപകരെ ഖരാവോ ചെയ്യുന്ന ആളുകളല്ല നാടിന്റെ ഭാവിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
Read more

സർവകലാശാല ചട്ടങ്ങൾ മറികടന്ന് വി സി; കേരള സർവകലാശാലയിൽ സെനറ്റ് യോഗം വിളിച്ച് മോഹനൻ കുന്നുമ്മൽ

തിരുവനന്തപുരം: കേരള സർവകലാശാലയിൽ സെനറ്റ് യോഗം വിളിച്ച് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. നവംബർ ഒന്നിനാണ് യോഗം വിളിച്ചിട്ടുള്ളത്. യോഗത്തിൽ ഗവർണർ പങ്കെടുക്കും. സർവകലാശാല ചട്ടങ്ങൾ മറികടന്നാണ് വിസി സെനറ്റ് യോ​ഗം വിളിച്ചത്. നാല് മാസത്തിൽ സെനറ്റ് യോഗം ചേരണമെന്ന ചട്ടം മറികടന്നു. കേരള സർവകലാശാലയിൽ സെനറ്റ് യോഗം അവസാനം ചേർന്നത് ജൂൺ 17നാണ്. അടുത്ത സെനറ്റ് ചേരേണ്ടത് ഒക്ടോബർ 16നുള്ളിൽ ആണ്. ഗവർണർക്ക് പങ്കെടുക്കേണ്ടതിനാൽ നവംബറിലേക്ക് യോഗം മാറ്റിയെന്നാണ് വിശദീകരണം. സർവകലാശാല ചട്ടങ്ങൾ മറികടന്നാണ് […]
Read more

റജിസ്ട്രാറുടെ സസ്പെൻഷൻ കേരളാ സർവകലാശാല സിൻഡിക്കേറ്റ് റദ്ദാക്കി

തിരുവനന്തപുരം: കേരളാ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കി. സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. കേരള സര്‍വകലാശാല വൈസ് ചാന്‍സലറിന്റെ താത്ക്കാലിക ചുമതലയുള്ള ഡോ. സിസി തോമസിന്റെ വിയോജനക്കുറിപ്പ് തള്ളിയാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം. റജിസ്ട്രാറുടെ സസ്പെൻഷൻ നടപടി നിലവിൽ ഹൈകോടതിയുടെ പരിഗണനയിലാണ്. റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതിനെ വിയോജിച്ച് കുറിപ്പ് നൽകിയ സാഹചര്യത്തിൽ കാര്യങ്ങൾ വിശദീകരിച്ച് സിസ തോമസിന് പ്രത്യേക സത്യവാങ്മൂലം ഹൈക്കോടതിയിൽ നൽകാം. വിസി ഇക്കാര്യങ്ങൾ കോടതിയെ അറിയിക്കും.
Read more

ഭാരതാംബ വിവാദം: കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ ഗവർണറുടെ പരിപാടി റദ്ദാക്കിയ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ. രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നാണ് വിസിയുടെ വിശദീകരണം. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ച രജിസ്ട്രാറുടെ നടപടിയാണ് വിസിയുടെ നടപടിക്ക് ആധാരം. ഗവർണറോട് അനാദരവ് കാണിച്ചെന്നാണ് അന്വേഷണ റിപ്പോർട്ടിലെ പരാമർശം. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ്ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് നടപടി.
Read more

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളുമായി സംവിധായകന്‍ അറസ്റ്റില്‍

കൊല്ലം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളുമായി സംവിധായകന്‍ അറസ്റ്റില്‍. കൊല്ലം പളളിക്കല്‍ സ്വദേശി അനസ് സൈനുദ്ദീനാണ് അറസ്റ്റിലായത്. കേരളാ സര്‍വ്വകലാശാലയുടെ വ്യാജ ബിരുദ സ‍ർട്ടിഫിക്കറ്റുമായാണ് ഇയാൾ പിടിയിലായത്. കന്റോണ്‍മെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് നിരവധി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളും ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകളും പൊലീസ് പിടിച്ചെടുത്തു. പ്രേംരാജ്, എന്റെ സ്വന്തം പാറു എന്നീ ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനാണ് അറസ്റ്റിലായ അനസ് സൈനുദ്ദീന്‍. അംലാദ് ജലീല്‍ സംവിധാനം ചെയ്ത കരിമ്പടം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി […]
Read more

കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് തിളക്കമാർന്ന വിജയം

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് മിന്നും ജയം. ഏഴ് സീറ്റില്‍ ആറ് സീറ്റുകള്‍ എസ്എഫ്‌ഐ നേടിയപ്പോൾ വൈസ് ചെയര്‍പേഴ്‌സണ്‍ സീറ്റില്‍ കെഎസ്‌യു ജയിച്ചു. അക്കൗണ്ട്‌സ് കമ്മിറ്റിയില്‍ അഞ്ചില്‍ നാല് സീറ്റില്‍ എസ്എഫ്‌ഐയും ഒന്നില്‍ കെഎസ്‌യുവും വിജയിച്ചു. കഴിഞ്ഞ യൂണിയന്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ നേടിയിരുന്നു. എന്നാല്‍ യൂണിയന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വൈസ് ചാന്‍സിലര്‍ അനുവദിച്ചിരുന്നില്ല. കനത്ത പൊലീസ് വലയത്തിലാണ് ഇത്തവണത്തെ യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നത്.
Read more

കേരള സര്‍വകലാശാല വിദ്യാർത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: കേരള സര്‍വകലാശാല വിദ്യാർത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 9.30 ന് സര്‍വകലാശാല ആസ്ഥാനത്തെ സെനറ്റ് ഹാളിലാണ് വോട്ടെടുപ്പ്. വിദ്യാര്‍ത്ഥി യൂണിയന്‍, സ്റ്റുഡന്റ്‌സ് കൗണ്‍സില്‍, സെനറ്റ് എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പുകളാണ് നടക്കുക. ഉച്ചയ്ക്ക് 2 ന് ആദ്യ ഘട്ട വോട്ടെണ്ണല്‍ നടക്കുക. കഴിഞ്ഞ യൂണിയന്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ നേടിയെങ്കിലും, യൂണിയന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വൈസ് ചാന്‍സിലര്‍ അനുവദിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനങ്ങളും യൂണിവേഴ്‌സിറ്റിയില്‍ നടന്നിരുന്നില്ല. വലിയ പൊലീസ് സുരക്ഷയോടെ ആയിരിക്കും ഇത്തവണത്തെ […]
Read more

കേരള സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രതിഷേധം

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രതിഷേധം. സംസ്‌കൃത ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സെമിനാര്‍ ഉദ്ഘാടനത്തിനെത്തിയ ഗവര്‍ണ്ണറെ സെനറ്റ് ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു. ക്യാമ്പസ് യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാന്‍ വിസിയും ഗവര്‍ണറും അനുവദിക്കുന്നില്ലെന്നാണ് പ്രതിഷേധകര്‍ ആരോപിക്കുന്നത്. യൂണിവേഴ്‌സിറ്റി ക്യാമ്പസിന്റെ ഗേറ്റ് മറികടക്കാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം കണത്തിലെടുത്ത് സെനറ്റ് ഹാളിന്റെ മുഴുവന്‍ വാതിലുകളും ജനലുകളും അടച്ചു. രണ്ട് […]
Read more

സണ്ണി ലിയോണിന്റെ നൃത്ത പരിപാടിക്ക് അനുമതി നിഷേധിച്ച് കേരള സര്‍വകലാശാല

തിരുവനന്തപുരം:ബോളിവുഡ് താരം നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടിക്ക് അനുമതി നിഷേധിച്ച് കേരള സര്‍വ്വകലാശാല. സര്‍വ്വകലാശാല ക്യാമ്പസിലെ എഞ്ചിനീയറിംഗ് കോളേജില്‍ ജൂലൈ 5നായിരുന്നു പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്.എന്നാല്‍ സര്‍വ്വകലാശാല വിസി ആണ് പരിപാടി നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. പുറത്തു നിന്നുള്ളവരുട സംഗീത പരിപാടികള്‍ക്കുള്ള സര്‍ക്കാര്‍ വിലക്ക് ഉന്നയിച്ചാണ് നടപടി.കുസാറ്റിലെ അപകടത്തിനു ശേഷം ഇത്തരം പരിപാടികള്‍ക്കുള്ള വിലക്ക് ശക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിനെ അടിസ്ഥാനമാക്കിയല്ല വിസിയുടെ വിലക്കെന്നും പ്രത്യേക താല്‍പര്യമാണ് കാരണമെന്നും ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.
Read more

Recent News

Advertisement
WhiteswanTV Footer