Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ചേലക്കരയിലും വയനാടും കൊട്ടിക്കലാശം, ഇനി നിശബ്ദ പ്രചാരണം

ഒരുമാസത്തോളം നീണ്ട കാടടച്ചുള്ള ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചരണത്തിന് വയനാട്ടിലും ചേലക്കരയിലും ആവേശോജ്ജ്വല പരിസമാപ്തി. ഉച്ച മുതല്‍ ആരംഭിച്ച റോഡ് ഷോയ്ക്ക് ഒടുവില്‍ വിവിധ ഇടങ്ങളില്‍ അരങ്ങേറിയ കലാശക്കൊട്ടോടെയാണ് പരസ്യപ്രചരണത്തിന് തിരശീല വീണത്. രണ്ട് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പ്രവര്‍ത്തകര്‍ ആട്ടവും പാട്ടുമായി കൊട്ടിക്കലാശം ജോറാക്കി. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ടാണ് ശ്രദ്ധയാകര്‍ഷിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി സഹോദരനും എംപിയുമായ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രചാരണം തുടര്‍ന്ന പ്രിയങ്ക കൊട്ടിക്കലാശത്തിന് പിന്നാലെ മടങ്ങി. ബത്തേരിയില്‍ പ്രിയങ്കയും രാഹുലും റോഡ് ഷോ […]
Read more

സ്കൂൾ കായികമേള സമാപന ചടങ്ങിനിടെ സംഘർഷം

കൊച്ചി: സ്കൂൾ കായികമേള സമാപന ചടങ്ങിനിടെ പോലീസും വിദ്ധ്യാർത്ഥികളും തമ്മിൽ കയ്യാങ്കളി. മന്ത്രിക്കെതിരെയും പ്രതിഷേധം. മന്ത്രി വി ശിവൻ കുട്ടിയെ വേദിയിൽ നിന്നും മാറ്റി. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരിഗണിച്ചതിൽ പ്രതിഷേധിച്ചാണ് കയ്യാങ്കളി നടന്നത്. ജി വി രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയത്തിൽ ഉദ്യോഗസ്ഥരുടെ കളിയെന്ന് ആരോപിച്ച് നവാ മുകുന്ദ, മാർ ബേസിൽ എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് പരാതിയതുമായി രംഗത്ത് വന്നത്. പ്രതിഷേധത്തെ തുടർന്ന് സമാപന ചടങ്ങ് വേഗത്തിൽ അവസാനിപ്പിച്ചു. രണ്ടും മൂന്നും സ്ഥാനത്ത് വന്ന […]
Read more

ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനത്തോട് കൂടിയ അവധി

വയനാട് ലോക്സഭ, ചേലക്കര നിയമസഭ മണ്ഡലങ്ങളിൽ നവംബർ 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച് തൊഴിൽ വകുപ്പ് ഉത്തരവിറക്കി. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുള്ളവർക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിംഗ് സ്‌റ്റേഷനിൽ പോയി വോട്ടു ചെയ്യാൻ തൊഴിലുടമ പ്രത്യേക അനുമതി നൽകണം. ഐ ടി, പ്ലാന്റേഷൻ ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ കാഷ്വൽ / ദിവസ വേതന തൊഴിലാളികൾക്കും വേതനത്തോട് കൂടിയ അവധി ബാധകമാണ് എന്ന് ലേബർ […]
Read more

മഹാരാഷ്ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം നടപ്പിലാക്കും: അമിത് ഷാ

മുംബൈ: തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മഹാരാഷ്ട്രയിൽ മതപരിവർത്തനവിരുദ്ധനിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയുടെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിലാണ് കേന്ദ്ര മന്ത്രിയുടെ ഈ പരാമർശം. മതപരിവർത്തനവിരുദ്ധനിയമം നടപ്പാക്കുക വഴി നിർബന്ധിതവും വഞ്ചനാപരവുമായ മതപരിവർത്തനങ്ങൾക്കെതിരേ നടപടിയെടുക്കാൻ വ്യവസ്ഥകൾ വരും. കൂടാതെ മുസ്‌ലിം സമുദായത്തിന് 10 ശതമാനം സംവരണമാവശ്യപ്പെട്ട് ഉലമ അസോസിയേഷൻ അടുത്തിടെ കോൺഗ്രസിന് നിവേദനം സമർപ്പിച്ചിരുന്നു. അത് നടപ്പിലായാൽ മറ്റ് പിന്നാക്കവിഭാഗങ്ങൾക്ക് സംവരണനഷ്ടങ്ങളുണ്ടാക്കും. സംവരണത്തിന് നിലവിൽ 50 ശതമാനം പരിധിയുണ്ട്. ഏതുവർധനയും […]
Read more

എന്റെ ഹൃദയം നിറയെ വയനാട്, ‘ഐ ലവ് യു വയനാട്’ : രാഹുൽ ഗാന്ധി

സുൽത്താൻ ബത്തേരി: ‘ഐ ലവ് യു വയനാട്’ എന്നെഴുതിയ വെള്ള ടീഷർട്ട് ധരിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ വരവ്. തന്റെ ഹൃദയം നിറയെ വയനാടാണെന്ന് പറഞ്ഞ രാഹുൽ താൻ വയനാടിന്റെ അനൗദ്യോഗിക എം.പിയായിരിക്കുമെന്നും പറഞ്ഞു. വയനാടിനോടും തന്റെ സഹോദരിയോടുമുള്ള സ്നേഹത്തെക്കുറിച്ച് പറഞ്ഞു വൈകാരികമായാണ് രാഹുൽഗാന്ധി സംസാരിച്ചത്. വയനാടിന് തന്റെ കുഞ്ഞനുജത്തിയെ നൽകുകയാണെന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധിക്ക് രാഹുൽഗാന്ധി ചുംബനവും നൽകി. വയനാട്ടിൽ വന്നതിന് ശേഷമാണ് ഞാൻ ആദ്യമായി രാഷ്ട്രീയത്തിൽ സ്നേഹം എന്ന വാക്ക് ഉപയോഗിക്കാൻ തുടങ്ങിയത്. വയനാട്ടിലെ ജനങ്ങൾ […]
Read more

ശൈലി 2: രണ്ടാം ഘട്ടത്തില്‍ 50 ലക്ഷം പേരുടെ സ്‌ക്രീനിംഗ് നടത്തി

തിരുവനന്തപുരം : ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാം ഘട്ടത്തില്‍ 50 ലക്ഷത്തോളം പേരുടെ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 30 വയസിന് മുകളില്‍ പ്രായമുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി രോഗസാധ്യത കണ്ടെത്തിയവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കിയ ശേഷമാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. ഒന്നാം ഘട്ട സ്‌ക്രീനിംഗില്‍ പങ്കെടുത്തവരെ ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചാണ് രണ്ടാം ഘട്ട സ്‌ക്രീനിംഗ് […]
Read more

ശൈലി 2: രോഗ നിര്‍ണയവും ചികിത്സയും ഉറപ്പാക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാം ഘട്ടത്തില്‍ 50 ലക്ഷത്തോളം പേരുടെ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 30 വയസിന് മുകളില്‍ പ്രായമുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി രോഗസാധ്യത കണ്ടെത്തിയവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കിയ ശേഷമാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. ഒന്നാം ഘട്ട സ്‌ക്രീനിംഗില്‍ പങ്കെടുത്തവരെ ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചാണ് രണ്ടാം ഘട്ട സ്‌ക്രീനിംഗ് നടത്തുന്നത്. […]
Read more

ഉലകനായകൻ എന്ന് വിളിക്കുന്നതിൽ നിന്ന് ആരാധകർ വിട്ടുനിൽക്കണം: കമൽ ഹാസൻ

ചെന്നൈ: തന്നെ ഉലകനായകൻ എന്ന് വിളിക്കുന്നതിൽ നിന്ന് ആരാധകർ വിട്ടുനിൽക്കണമെന്ന് കമൽ ഹാസൻ. കലാകാരൻ കലയേക്കാൾ വാഴ്ത്തപ്പെടാൻ പാടില്ലെന്നാണ് തന്റെ എളിയ വിശ്വാസമെന്നും അതുകൊണ്ട് തന്റെ അപൂർണതകളെ കുറിച്ച് നിരന്തരമായി ബോധവാനാകാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം കുറിച്ചു. അതിനാൽ ഏറെ ആലോചിച്ച ശേഷമാണ് ഉലകനായകൻ പോലെയുള്ള വിശേഷണങ്ങൾ വേണ്ടെന്ന് വെക്കാനുള്ള തീരുമാനം എടുത്തത് എന്ന് വ്യക്തമാക്കി. സിനിമയുടെ മണ്ഡലത്തിൽ പഠിക്കാനും അറിയാനും വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥി മാത്രമാണ് താൻ എന്നും നിങ്ങൾക്ക് എന്നെ കമൽഹാസൻ എന്ന് വിളിക്കാം […]
Read more

‘പെറുക്കി’ അർത്ഥം നിയമവ്യവസ്ഥക്കുള്ളിൽ നിൽക്കാത്തയാൾ: ജയമോഹൻ

ഷാർജ: പെറുക്കി എന്ന വാക്കിന് താൻ കൊടുക്കുന്ന അർത്ഥം ഒരു നിയമവ്യവസ്ഥക്കുള്ളിൽ നിൽക്കാത്തയാൾ എന്നാണെന്ന് എഴുത്തുകാരൻ ജയമോഹൻ. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ പശ്ചാത്തലത്തിൽ മലയാളി യുവാക്കളെ പെറുക്കി എന്ന് വിളിച്ച് ആക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വത്വത്തെ വിമർശിച്ചാൽ പ്രകോപിതരാകുന്നവർ നിലവാരമില്ലാത്തവരാണ്. തമിഴരെയും താൻ വിമർശിച്ചിട്ടുണ്ട്. മലയാളി എഴുത്തുകാർ തമിഴ്നാട്ടിലെ കാടുകളിൽ മദ്യപിച്ച് ബിയർ കുപ്പികൾ വലിച്ചെറിയുന്നവരാണ്. എഴുത്തുകാരൻ എന്ന നിലയിൽ തനിക്ക് ആരുടേയും അംഗീകാരം വേണ്ട. ആര് എന്ത് പറഞ്ഞാലും […]
Read more

മാട്ടുപ്പെട്ടി റിസർവോയറിൽ പറന്നിറങ്ങി ജലവിമാനം; പരീക്ഷണ പറക്കൽ വിജയം

കൊച്ചി: സംസ്ഥാനത്തിന്റെ വിനോദസഞ്ചാരത്തിനു പുത്തനുണർവ് നൽകാൻ സീ പ്ലെയിൻ എത്തി. മാട്ടുപ്പെട്ടി റിസർവോയറിൽ പറന്നിറങ്ങിയ ജലവിമാനത്തിന്റെ പരീക്ഷണ പറക്കൽ വിജയമായി. കൊച്ചിയിലെ ബോൾഗാട്ടിയിൽ നിന്നും ആരംഭിച്ച പരീക്ഷണ പറക്കൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 10.30 ന് ബോൾഗാട്ടിയിൽ നിന്നും ടേക്ക് ഓഫ് ചെയ്ത ജലവിമാനം രാവിലെ ഏകദേശം 11 മണിയോടുകൂടി തന്നെ മാട്ടുപ്പെട്ടി റിസർവോയറിൽ ലാൻഡ് ചെയ്തു. മാട്ടുപ്പെട്ടി ഡാം ആനത്താരയുടെ ഭാഗമായതിനാൽ വനം വകുപ്പ് ആശങ്കയറിയിച്ചിരുന്നു. എന്നാൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix