Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

വഖഫ് വിഷയത്തിൽ വിവാദ പരാമർശവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഒരു വിഭാഗത്തെയും സംരക്ഷിക്കാനല്ല നരേന്ദ്ര മോദി നയിക്കുന്ന ഭാരതീയ ജനത പാർട്ടി ഇവിടെ നട്ടെല്ല് നിവർത്തി പിടിച്ച് നിൽക്കുന്നത്. താൻ ആ ബോർഡിന്റെ പേര് പറയുന്നില്ലയെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നും മുനമ്പത്തെ സുഖിപ്പിച്ച് ഒന്നും നേടേണ്ടയെന്നും വയനാട്ടിൽ നടന്ന പ്രചാരണത്തിൽ അദ്ദേഹം പറഞ്ഞു. മാത്രമല്ല അമിത ഷാ യുടെ ഓഫീസിൽ നിന്ന് ഒരു വീഡിയോ ലഭിച്ചിട്ടുണ്ട് അത് നാളെ മുതൽ പ്രചാരണത്തിൽ ഉൾപ്പെടുത്തുമെന്നും […]
Read more

രാഷ്ട്രീയം മാറ്റിവെച്ച് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: സച്ചിന്‍ പൈലറ്റ്

മേപ്പാടി : ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും, എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ രാഷ്ട്രീയം മാറ്റി വെച്ച് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറിയും മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്. വയനാട് ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പ്രിയങ്കാഗാന്ധിക്കായി വോട്ടഭ്യര്‍ഥിക്കാനെത്തിയപ്പോഴായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം അഞ്ച് ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. പ്രിയങ്കഗാന്ധിയുടെ […]
Read more

സമൂസ വിവാദം ഉള്ളതാണോ ?

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശ് പോലീസ്, എസ്പി നേതാവ് അസം ഖാന്റെ കാണാതായ പോത്തുകളെ തിരയാന്‍ പോയത് സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ പോത്തിന് പകരം സമൂസയാണെന്നാണ് കേള്‍ക്കുന്നത്. സത്യമാണോ ? ഹിമാചല്‍പ്രദേശ് സിഐഡി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖുവിനായി കരുതിയ സമൂസ കാണാതായതിനെച്ചൊല്ലിയുള്ള വിവാദം മുറുകുന്നുവെന്നാണ് ബിജെപി പറയുന്നത് ഇത് ഉള്ളതാണോ…സമൂസ കാണാതായതില്‍ ഇത്രയേറെ പ്രശ്‌നമുണ്ടാക്കേണ്ടതുണ്ടോ…. സമൂസ കാണാതായതില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടെന്ന ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ് […]
Read more

ആലപ്പുഴയിൽ ഗർഭിണി ഓടയിൽ വീണു

ആലപ്പുഴ ഇന്ദിര ജംഗ്ഷനിൽ നിർമാണത്തിലിരുന്ന ഓടയിലേക്ക് ഗർഭിണി വീണു. ഓടയ്ക്ക് അപ്പുറമുള്ള കടയിൽ നിന്ന് വസ്ത്രം വാങ്ങാൻ ഭർത്താവിനൊപ്പം എത്തിയപ്പോഴായിരുന്നു അപകടം. ഓടയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന പലക തകർന്നാണ് യുവതിയ്ക്ക് അപകടമുണ്ടായത്. കാലിനു ചെറിയ തോതിൽ പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കഷ്ടിച്ചാണ് ഈ യുവതി രക്ഷപ്പെട്ടത്. അപകടമുണ്ടായ ശേഷം പ്രദേശവാസികളും വ്യാപാരികളും പ്രതിഷേധിച്ചതിനെ തുടർന്ന് ഓടയ്ക്ക് മുകളിൽ ഇന്ന് സ്ലാബ് സ്ഥാപിച്ചു . മൂന്ന് ആഴ്ചകൾക്ക് മേലെയായി ഓടയ്ക്ക് മുകളിൽ പലക സ്ഥാപിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. […]
Read more

രഞ്ജി ട്രോഫി: സ്പിന്‍ കരുത്തില്‍ ഉത്തര്‍പ്രദേശിനെ തകര്‍ത്ത് കേരളം

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കരുത്തരായ ഉത്തര്‍പ്രദേശിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇന്നിംഗ്‌സിനും 117 റണ്‍സിനുമാണ് കേരളം ഉത്തര്‍പ്രദേശിനെ തോല്‍പ്പിച്ചത്. ഇന്നിംഗ്‌സ് ജയത്തോടെ ബോണസ് ഉള്‍പ്പെടെ ഏഴ് പോയിന്റും കേരളം സ്വന്തമാക്കി. ഒന്നാം ഇന്നിംഗ്‌സില്‍ 233 റണ്‍സ് ലീഡ് നേടിയ കേരളത്തിനെതിരെ ഉത്തര്‍പ്രദേശ് രണ്ടാം ഇന്നിംഗ്‌സില്‍ 116 റണ്‍സിന് പുറത്തായി. 41 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിന്‍ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയാണ് സന്ദര്‍ശകരെ തകര്‍ത്തത്. ആദ്യ […]
Read more

പുഴുവരിച്ച ഭക്ഷ്യ കിറ്റ് വിതരണം : മുണ്ടക്കൈയിൽ 2 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ

വയനാട് മുണ്ടക്കൈയിൽ കുന്നമ്പറ്റയിലെ ഫ്ലാറ്റിൽ താമസിക്കുന്ന 2 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ . കിറ്റിൽ നിന്ന് ലഭിച്ച സോയാബീൻ കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത് . രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കിറ്റില്‍ നിന്നും ലഭിച്ച സോയാബീന്‍ ഉപയോഗിച്ച് കറിയുണ്ടാക്കിയിരുന്നു. ഇതാണ് കുട്ടികള്‍ക്ക് കഴിക്കാന്‍ നല്‍കിയത്. ഇതിന് ശേഷമാണ് ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ടത് എന്ന് രോഗബാധിതയായ കുട്ടിയുടെ അമ്മ പറഞ്ഞു. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് ഭക്ഷണത്തിനായി പുഴുവരിച്ച അരി നൽകിയ സംഭവത്തെ […]
Read more

കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി

മലപ്പുറം: കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ബി ചാലിബ് വീട്ടില്‍ തിരിച്ചെത്തി. മാനസിക പ്രയാസം മൂലമാണ് നാട് വിട്ടതെന്നാണ് ചാലിബ് പറഞ്ഞതെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് ചാലിബ് വീട്ടില്‍ തിരിച്ചെത്തിയത്. ബുധനാഴ്ച്ച വൈകിട്ട് മുതലാണ് ചാലിബിനെ കാണാതാവുന്നത്. വൈകീട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാര്‍ക്ക് നില്‍കിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കര്‍ണാടകയിലെ […]
Read more

പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് നവീൻ ബാബുവിന്റെ കുടുംബം

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് നവീൻ ബാബുവിന്റെ കുടുംബം. ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. പ്രത്യേക സംഘത്തിന്റെ അന്വേഷണം കാര്യക്ഷമമല്ല അതിനാൽ അക്കാര്യം കൂടി കോടതിയെ ബോധ്യപ്പെടുത്തുമെന്ന് കുടുംബം വ്യക്തമാക്കി. 11 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് പിപി ദിവ്യ ജയിൽ മോചിതയായത്. കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. എഡിഎം നവീന്‍ ബാബുവിന്റെ കുടുംബവും പ്രോസിക്യൂഷനും പി പി ദിവ്യയ്ക്ക് […]
Read more

ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് സ്ഥലംമാറ്റത്തിന് ഇളവ്

ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് സ്ഥലംമാറ്റത്തിന് അർഹമായ ഇളവുകളും മുൻഗണനകളും അനുവദിക്കാൻ സർക്കാർ ഉത്തരവ്. രക്ഷിതാക്കൾ ഇല്ലാത്തതോ സംരക്ഷിക്കാൻ കഴിയാത്തതോ ആയ സാഹചര്യത്തിലാണ് ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് ഇളവ് ലഭിക്കുക. സ്ഥലംമാറ്റത്തിനായി ആവശ്യമായ രേഖകൾ ഹാജരാക്കണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
Read more

ഉപതെരഞ്ഞെടുപ്പ് ഫലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള മുന്നറിയിപ്പ്: രമേശ് ചെന്നിത്തല

പടിഞ്ഞാറത്തറ: മതേതരത്വവും സ്വാതന്ത്ര്യവും നിലനിര്‍ത്താനുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതിനാല്‍ ഉപതെരഞ്ഞെടുപ്പുകളില്‍ യു ഡി എഫിന്റെ വിജയം അനിവാര്യമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. സാധാരണക്കാരെയും കര്‍ഷകരുടെയുമടക്കം എല്ലാമേഖലയും ദുരിതം വിതച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള മുന്നറിയിപ്പായിരിക്കും ഉപതെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം മൂലവും, കാര്‍ഷികമേഖലയിലെ കഷ്ടതകൾ മൂലവും ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ അത് മറക്കാനാണ് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ പുതിയ വിവാദങ്ങളുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അഭ്യസ്തവിദ്യരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും, പി എസ് സിയെയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix