Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

കമ്മ്യൂണിസം അധംപതനത്തിന്റെ പാതയിൽ; സിപിഎം ബിജെപിക്ക് വഴിയൊരുക്കുന്നു: കെ സി വേണുഗോപാൽ എംപി

പാലക്കാട്‌: കമ്മ്യൂണിസം അധംപതനത്തിന്റെ പാതയിലാണെന്നും സംസ്ഥാനത്ത് സിപിഎം ബിജെപിക്ക് വഴിയൊരുക്കുന്ന സംവിധാനമായി മാറിയെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. പാലക്കാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിനുവേണ്ടി നടത്തപ്പെട്ട കോട്ടമൈതാനത്തെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർഭരണത്തിന്റെ അഹന്ത സിപിഎമ്മിനെ ജനമനസ്സുകളിൽ നിന്നും അകറ്റിയിരിക്കുകയാണ്. ഒരു സർക്കാർ എന്ത് ആകരുത് എന്നതിന്റെ ഉദാഹരണമാണ് പിണറായി സർക്കാർ. ജനങ്ങളെ ഇത്രത്തോളം ദ്രോഹിച്ച ഒരു ഭരണകൂടവും ഉണ്ടായിട്ടില്ല. ഇവന്റ് മാനേജ്മെന്റ് ടീമുകളും പി […]
Read more

ദളിത് സംവരണം അട്ടിമറിക്കാനുള്ള ബിജെപി നീക്കം തടയും ; അഡ്വ. ടി സിദ്ധിഖ് എം എൽ എ

കൽപ്പറ്റ : ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന ദളിത് സംവരണം അട്ടിമറിക്കാനുള്ള ബിജെപി നീക്കം ഇന്ത്യൻ മതേതര സമൂഹം ഒന്നടങ്കം തടയുമെന്ന് അഡ്വ. ടി സിദ്ദിഖ് എം എൽ എ. പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൽപ്പറ്റ നിയോജകമണ്ഡലം ദളിത് സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടനയുടേയും മതേതരത്വത്തിന്റെയും കാവലാളായി പാർലമെൻറിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധിയും കൂടി ഉണ്ടാകേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്. പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ […]
Read more

മുനമ്പം വഖഫ് ഭൂമി വിഷയം ; ജനപ്രതിനിധികളെ പിടിച്ചുനിർ‌ത്തി ചോദ്യം ചെയ്യണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജനപ്രതിനിധികളെ പിടിച്ചുനിർത്തി ചോദ്യം ചെയ്യണമെന്ന് കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. ഇവിടെ ജനപ്രതിനിധികൾക്കുള്ള ഉത്തരവാദിത്വം ചൂണ്ടി കാണിച്ച്, ജനങ്ങൾ ശക്തമായ ചോദ്യം ചെയ്യൽ നടത്തേടത്തുണ്ടെന്ന് അഭിപ്രായപ്പെട്ടു. മുനമ്പം സമരപന്തൽ സന്ദർശിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്രോഹികളെ വെച്ച് പൊറുപ്പിക്കരുത് എന്നും രാജി വെച്ച് പോകാൻ പറയണമെന്നും സുരേഷ് ഗോപി പറഞ്ഞു. റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടണമെന്നും അടിയന്തരമായി ഇടപ്പെട്ട് ശാശ്വത പരിഹാരമുണ്ടാക്കണമെന്നുമാണ് സമരസമിതിയുടെ ആവശ്യം. വാഗ്ദാനങ്ങൾ ഒന്നും നൽകാനല്ല തന്റെ ഈ […]
Read more

സംഗീത സംവിധായകൻ സുഷിന്‍ ശ്യാം വിവാഹിതനായി; വധുവായി ഉത്തര

കൊച്ചി: പ്രശസ്ത സംഗീത സംവിധായകൻ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാഹം തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വെച്ച് നടന്നു. വിവാഹ ചടങ്ങിൽ ഫഹദ് ഫാസിൽ, നസ്രിയ, ജയറാം, കാളിദാസ് ജയറാം, അപർണ ബാലമുരളി, തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരൻ, സംഗീത സംവിധായകന്‍ ദീപക്ക് ദേവ് എന്നിവര്‍ പങ്കെടുത്തു. ജയറാമിന്‍റെ മകള്‍ മാളവികയുടെ വിവാഹത്തിലാണ് ആദ്യമായി സുഷിന്‍ തന്‍റെ ജീവിത പങ്കാളിയായ ഉത്തരയെ പരിചയപ്പെടുത്തുന്നത്. ‘ബോഗയ്ന്‍‍വില്ല’ എന്ന അമല്‍ നീരദ് ചിത്രത്തിനാണ് […]
Read more

സംസ്ഥാനത്ത് ലൈസന്‍സില്ലാത്ത റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം അനിവാര്യം; നോര്‍ക്ക കണ്‍സല്‍റ്റേഷന്‍ യോഗം

വിദേശ പഠനം, തൊഴില്‍ കുടിയേറ്റം എന്നിവയില്‍ വ്യാപകമായ തട്ടിപ്പുകള്‍ തടയുന്നതിന് ദേശീയതലത്തില്‍ സമഗ്ര നിയമനിര്‍മാണം അനിവാര്യമെന്ന് നോര്‍ക്ക റിക്രൂട്ടസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിവിധ ഏജന്‍സികളുടെ കണ്‍സല്‍റ്റേഷന്‍ യോഗം വിലയിരുത്തി. രാജ്യത്ത് അനധികൃത വിദേശ തൊഴില്‍ റിക്രൂട്ട്മെന്റുകള്‍, വീസാ തട്ടിപ്പ്, സ്റ്റുഡന്റ് വീസാ തട്ടിപ്പ്, വിസിറ്റ് വീസയിലെത്തിയുളള റിക്രൂട്ട്‌മെന്റ് എന്നിവ നിയന്ത്രിക്കുന്നതിലും ലൈസന്‍സിങ് ഏര്‍പ്പെടുത്തുന്നതിലും നിലവിലെ എമിഗ്രേഷന്‍ ആക്ടില്‍ (1983) പരിമിതികളുണ്ട്. സംസ്ഥാനത്തു മാത്രം ലൈസന്‍സില്ലാത്ത 10,000 ത്തോളം റിക്രൂട്ട്മെന്റ് കണ്‍സല്‍ട്ടിങ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് […]
Read more

സംസ്ഥാന സ്കൂൾ കായിക മേള ; ബ്രാൻഡ് അംബാസഡർ ശ്രീജേഷ്

പ്രശസ്ത ഒളിമ്പിക്‌സ് മെഡല്‍ ജേതാവും ഹോക്കി താരവുമായ പി.ആര്‍. ശ്രീജേഷ് സംസ്ഥാന കായിക മേളയുടെ അംബാസഡറാകും. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ നാലിന് ആരംഭിക്കുന്ന മേളയുടെ ഉദ്ഘാടനവേദി മഹാരാജാസ് കോളേജ് ഗ്രൗണ്ടാണ്. മേളയുടെ ഉദ്ഘാടന ചടങ്ങിൽ മമ്മൂട്ടി മുഖ്യാതിഥിയാകും. 11 ന് നടക്കുന്ന സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ട്രോഫി സമ്മാനിക്കും . കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് എവർ റോളിങ്ങ് ട്രോഫി മുഖ്യമന്ത്രി പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്ക് കൈമാറി. […]
Read more

കാസർകോട് നീലേശ്വരത്ത് വെടിക്കെട്ടുപുരയ്ക്ക് തീപിടിച്ചു, 150ലധികം പേർക്ക് പരിക്ക്, എട്ട് പേരുടെ നില ​ഗുരുതരം

നീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് 150ലേറെ പേർക്ക് പൊള്ളലേറ്റു. ഇന്നലെ രാത്രി 12-ഓടെയാണ് അപകടം. എട്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ കാസർകോട് ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്കും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റ പ്രകാശൻ, മകൻ അദ്വൈത്, ലതീഷ് എന്നിവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൂവാളംകുഴി […]
Read more

2022-23 വർഷത്തെ നാഷണൽ സർവീസ് സ്‌കീമിന്റെ പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി സമ്മാനിക്കും

നാഷണൽ സർവീസ് സ്‌കീമിന്റെ 2022-23 വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ ഈ മാസം 30ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പുസ്‌കാരസമർപ്പണ ചടങ്ങ് നടക്കുന്നത്. ചടങ്ങിൽ മന്ത്രി ആർ ബിന്ദു അധ്യക്ഷത വഹിക്കും. തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ, വി കെ പ്രശാന്ത് എംഎൽഎ, എംപിമാരായ ശശിതരൂർ, എ എ റഹീം, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് എന്നിവർ ചടങ്ങിൽ സന്നിഹിതരാകും. സംസ്ഥാനതലത്തിൽ വിദഗ്ധസമിതി തിരഞ്ഞെടുത്ത […]
Read more

പാലക്കാട് ശോഭയെത്തുമോ ?

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശോഭാ സുരേന്ദ്രൻ വരുമോ ഇല്ലയോ ? പാലക്കാട് കുറച്ചു ദിവസങ്ങളായി ഉയരുന്ന ചോദ്യമാണിത്. പാലക്കാട് സ്ഥാനാർത്ഥി നിർണയവുമായി ബി ജെ പിയിൽ ഉരുണ്ടുകൂടിയ വിഭാഗീയത കൂടുതൽ ശക്തമായതോടെ ദേശീയ നേതൃത്വം ഇടപെട്ടുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണ് ബി ജെ പി നേതാക്കൾ തമ്മിലുള്ള അകൽച്ച കൂടുതൽ സ്ഫോടനാത്മകമായത്. ബി ജെ പിയെ രണ്ടാം സ്ഥാനത്തെത്തിച്ച ശോഭാ സുരേന്ദ്രനെ ഇത്തവണ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ബി ജെ പി പ്രവർത്തകർ […]
Read more

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസില്‍ വിധി ഇന്ന്

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസില്‍ കോടതി ഇന്ന് വിധി പറയും. കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി വിധി. പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. ജാതിയിലും സാമ്പത്തിക നിലയിലും ഉയര്‍ന്ന ഹരിതയെ പ്രണയിച്ച് വിവാഹം ചെയ്തതിനാണ് അനീഷിനെ കുത്തിക്കൊലപ്പെടുത്തുന്നത്. ഹരിതയുടെ അച്ഛനും അമ്മാവനുമാണ് പ്രതികള്‍. വിവാഹത്തിന്റെ 88-ാം ദിവസമാണ് കൊലപാതകം നടന്നത്. ഹരിതയുടെ അമ്മാവന്‍ ഇലമന്ദം സുരേഷാണ് ഒന്നാംപ്രതി. ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍ ആണ് രണ്ടാം പ്രതി. ഭാവിയില്‍ ഇത്തരം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix