Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

കൃപാസാരഥിയുടെ പത്താമത് വാർഷികം മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു

രാമപുരം കൃപാസാരഥിയുടെ പത്താമത് വാർഷികം മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വെള്ളിലാപ്പിള്ളി സെന്റ് ജോസഫ് യു പി സ്കൂളിലായിരുന്നു പരിപാടികള്‍ നടന്നത്. വാർഷികത്തിനൊപ്പം നടന്ന കുടുംബ സംഗമത്തിലും മാണി സി കാപ്പൻ എംഎൽഎ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.
Read more

സി.പി.എം പി.പി ദിവ്യക്കൊപ്പം തന്നെ

തൃശൂർ : എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് പി പി ദിവ്യക്കെതിരെ സംഘടനാ നടപടി ഉടൻ ഇല്ലെന്നും തിടുക്കത്തിൽ തീരുമാനം വേണ്ടെന്നും തീരുമാനമെടുത്ത് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരുന്ന മുറക്ക് നടപടി മതിയെന്നാണ് യോഗത്തിന്‍റെ ധാരണ. വിവാദം ഉയര്‍ന്ന ഉടനെ തന്നെ ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കി നടപടിയെടുത്തിരുന്നെന്നും കൂടുതല്‍ നടപടി വേണമോയെന്നത് കോടതി നടപടികള്‍ എന്താണ് എന്നറിഞ്ഞതിനു ശേഷം മതിയെന്നുമായിരുന്നു യോഗത്തിന്റെ […]
Read more

എട്ടുവർഷത്തിനിടെ 1.8 ലക്ഷം പേർക്ക് പിൻവാതിൽ നിയമനം

സംസ്ഥാനത്ത് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതി ഒന്നും രണ്ടും റാങ്കുകൾ നേടി കാത്തിരിക്കുമ്പോഴും സർക്കാർ ജോലി എന്നത് അവർക്ക് ഇപ്പോഴും സ്വപ്നം മാത്രമായി അവശേഷിക്കുന്നു. വിവിധ സർക്കാർ സർവീസുകളിലേക്ക് പിൻവാതിൽ നിയമനങ്ങൾ വ്യാപകമാകുന്നുവെന്നത് ഏറെ ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ഒന്നും രണ്ടും പിണറായി സർക്കാർ 1.8 ലക്ഷം പാർട്ടി ബന്ധുക്കൾക്ക് പിൻവാതിൽ നിയമനം നൽകിയെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എഡിഎം നവീൻ ബാബുവിന്റെ മരണം ; പി.പി ദിവ്യ കീഴടങ്ങില്ല സംസ്ഥാനത്ത് എംപ്ളോയ്മെന്റ് എക്സേഞ്ചുകളിൽ […]
Read more

ഇ-കെ വൈ സി മസ്റ്ററിംഗ് നവംബര്‍ 5 വരെ നീട്ടി ; മന്ത്രി ജി.ആര്‍.അനില്‍

സംസ്ഥാനത്ത് AAY (മഞ്ഞ), PHH (പിങ്ക്) വിഭാഗത്തില്‍ ഉള്‍പ്പെട്ട റേഷന്‍കാര്‍ഡ് അംഗങ്ങളില്‍ 83.67 ശതമാനം പേര്‍ മസ്റ്ററിംഗ് പൂര്‍ത്തീകരിച്ചതായി ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. e-KYC അപ്ഡേഷനുള്ള സമയപരിധി ഒക്ടോബര്‍ 25ന് അവസാനിച്ചിരുന്നു. എന്നാല്‍ ഇനിയും 16 ശതമാനത്തോളം വരുന്ന മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാന്‍ ഉള്ളതിനാലാണ് 2024 നവംബര്‍ 5 വരെസമയപരിധി നീട്ടിയത്. e-KYC മസ്റ്ററിംഗ് പൂര്‍ത്തീകരിക്കുന്ന പ്രവര്‍ത്തിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആദ്യ 5 സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത […]
Read more

പിന്‍വാതില്‍ നിയമനകണക്കുകള്‍ ഞെട്ടിക്കുന്നത് ; രമേശ് ചെന്നിത്തല

തിരുവനന്തപുരം : സംസ്ഥാനത്ത് എംപ്ളോയ്മെന്റ് എക്സേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത 26 ലക്ഷത്തില്‍പരം യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ തൊഴിലില്ലാതെ അലയുമ്പോള്‍ എട്ടുവര്‍ഷത്തെ ഭരണത്തിനിടെ പിണറായി സര്‍ക്കാര്‍ 1.8 ലക്ഷം പാര്‍ട്ടി ബന്ധുക്കള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. കേരളത്തില്‍ വര്‍ഷം 33,000 ഒഴിവുകളാണ് താല്‍ക്കാലികാടിസ്ഥാനത്തില്‍ വരുന്നത്. എന്നാല്‍ കണക്കു പ്രകാരം ഇതില്‍ മൂന്നിലൊന്നില്‍ മാത്രമേ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടക്കുന്നുള്ളു. ബാക്കി ശരാശരി 22000 ഒഴിവുകള്‍ എല്ലാ വര്‍ഷവും സി.പി.എം- […]
Read more

തോമസ് കെ.തോമസ് എം.എൽ.എക്ക് നേരെയുള്ള കോഴാരോപണം പാർട്ടി ചർച്ച ചെയ്യും ; എ.കെ ശശീന്ദ്രൻ

തിരുവനന്തപുരം : ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാറിന്റെ എൻ.സി.പിയിലേക്ക് കൂറുമാറ്റാൻ രണ്ട് എൽ.ഡി.എഫ് എം.എൽ.എമാർക്ക് 100 കോടി വാഗ്ദാനം നൽകിയെന്ന തോമസ് കെ തോമസിന് നേരെയുള്ള ആരോപണം പാർട്ടി ചർച്ച ചെയ്യുമെന്ന് എ.കെ.ശശീന്ദ്രൻ എം.എൽ.എ. കുറ്റക്കാരെന്ന് കണ്ടാൽ നടപടിയെടുക്കും. പാർട്ടിയിൽ രണ്ടഭിപ്രായമില്ല. പാർട്ടി പ്രസിഡന്റ് പറഞ്ഞത് എല്ലാവരും അക്ഷരംപ്രതി അനുസരിക്കും. ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വിഷയം ചർച്ച ചെയ്യേണ്ടെന്നാണ് പാർട്ടി തീരുമാനം. – എ.കെ ശശീന്ദ്രൻ പറഞ്ഞു. കുട്ടനാട് സീറ്റ് തട്ടിയെടുക്കാനുള്ള ആന്‍റണി രാജുവിന്‍റെ ശ്രമമാണ് ആരോപണത്തിന് […]
Read more

തേങ്കുറിശ്ശി ദുരഭിമാനക്കൊല ; വിധി ഒക്ടോബർ 28ന്

പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി ഒക്ടോബർ 28ന്. വധശിക്ഷ വേണമെന്നാണ് പ്രൊസിക്യൂഷന്റെ വാദം. ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികളുടെ പ്രതികരണം. ഇതര ജാതിയില്‍ നിന്ന് മകള്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ ഹരിത എന്ന യുവതിയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് 27 കാരനായ അനീഷിനെ ‍ഡിസംബര്‍ 25ന് വൈകീട്ട് ആറോടെ മാനാംകുളമ്പ് സ്കൂളിനു സമീപത്ത്വെച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ അനീഷിന്‍റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാംപ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി […]
Read more

എഡിഎം നവീൻ ബാബുവിന്റെ മരണം ; പി.പി ദിവ്യ കീഴടങ്ങില്ല

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പ്രതിയായ പി.പി. ദിവ്യ കീഴടങ്ങില്ല. അഭ്യൂഹങ്ങൾ തള്ളി ദിവ്യയോട് അടുത്ത വൃത്തങ്ങൾ. മുൻ‌കൂർ ജാമ്യഹർജിയിലെ ഉത്തരവിന് ശേഷമേ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് ദിവ്യയെന്നാണ് അടുത്ത വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തത്. തെരഞ്ഞെടുപ്പ് വേളയിൽ വിവാദങ്ങൾ ആയുധമാക്കി പ്രതിപക്ഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ദിവ്യക്ക് സിപിഎം നിര്‍ദ്ദേശമുണ്ടെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ ചൊവ്വാഴ്ച മുൻകൂർ ജാമ്യ ഹർജിയിൽ […]
Read more

കെണിയിൽ വീഴാതെ ഇനി ‘ശുഭയാത്ര’; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

ഇന്ന് എല്ലാ മേഖലകളിലും തട്ടിപ്പുകൾ നടക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലേക്കുള്ള തൊഴിൽ തട്ടിപ്പുകൾ കാലത്തിന്റെ മാറ്റങ്ങളോടെ സജീവമായി നടക്കുന്നുണ്ട്. ഓരോ ദിവസവും ഇത്തരം തട്ടിപ്പുകളിൽ പെട്ട് ബുദ്ധിമുട്ട് നേരിടുന്നവരുടെ എണ്ണവും വർധിച്ചു വരികയാണ്. വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് ഒട്ടേറെ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ വിശ്വാസ്യതയുടെ കാര്യത്തിലേക്ക് വരുമ്പോൾ, മറ്റൊന്നും ചിന്തിക്കാതെ ആകർഷകമായ ജോലികളുടെ പിന്നാലെ പോകുന്നതാണ് പലപ്പോഴും തട്ടിപ്പിന് ഇരയാകുവാനുള്ള പ്രധാന കാരണം. ഏതെങ്കിലും ഒരു സ്ഥലത്ത് ചെറിയതോതിലുള്ള റിക്രൂട്ട്മെന്റ് ഏജൻസി തുടങ്ങി സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും വിവിധ ബന്ധങ്ങൾ […]
Read more

കേരളത്തിൽ ആദ്യപ്രൊസ്തെറ്റിക് ഓർത്തോട്ടിക് ബിരുദ കോഴ്സ് നിപ്മറിൽ തുടങ്ങുന്നു ; മന്ത്രി ഡോ. ബിന്ദു

കേരളത്തിൽ ആദ്യമായി ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് നിപ്മറിൽ ആരംഭിക്കുന്നുവെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. നാലര വർഷത്തെ ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ഓർത്തോട്ടിക് ബിരുദ കോഴ്സ് (ബി പി ഒ) ആണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിലെ സ്വയംഭരണസ്ഥാപനമായ നിപ്മറിൽ ആരംഭിക്കുന്നത്. കൃത്രിമ കൈകാലുകൾ, വീൽ ചെയറുകൾ, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമുള്ള സഹായക ഉപകരണങ്ങൾ എന്നിവയുടെ ആവശ്യകതാ നിർണ്ണയം, ഗുണമേന്മാ നിർണ്ണയം, ഉത്പാദനം എന്നിവയിൽ പ്രൊഫഷണൽ പരിശീലനം നൽകുന്ന കോഴ്സാണിത്. മുഖ്യമന്ത്രി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix