Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ഇടുക്കിയുടെ ചരിത്രത്തിലാദ്യമായി ജലവിമാനമെത്തുന്നു

ഇടുക്കിയുടെ ചരിത്രത്തിലാദ്യമായി ജലവിമാനമെത്തുന്നു. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീപ്ലെയിൻ ഇറങ്ങുക. നവംബർ 11 തിങ്കളാഴ്ച രാവിലെ 11 ന്  മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പിലേക്ക് സീപ്ലെയിൻ താണിറങ്ങും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. എം എൽ എമാരായ എ. രാജ,എം. എം. മണി എന്നിവർ സന്നിഹിതരായിരിക്കും. കെ എസ് ഇ ബിയുടെ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലാശയമാണ് മാട്ടുപ്പെട്ടിയിലേത്.  ടൂറിസം രംഗത്ത് ഇടുക്കിക്ക്  വലിയ പ്രതീക്ഷയാണ്  സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കൽ നൽകുന്നത്. റോഡ് മാർഗ്ഗം […]
Read more

ഭക്ഷ്യകിറ്റ് പുഴുവരിച്ചെന്ന വാർത്ത: ഭക്ഷ്യ കമ്മീഷൻ നടപടി സ്വീകരിച്ചു

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമേട് ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തുവെന്ന വാർത്തയിൽ സംസ്ഥാന ഭക്ഷ്യകമ്മീഷൻ തുടർനടപടികൾ സ്വീകരിച്ചു. നിർമാൺ എന്ന സന്നദ്ധ സംഘടന മേപ്പാടി ഗ്രാമപഞ്ചായത്ത് മുഖേന വിതരണം ചെയ്ത ഭക്ഷ്യകിറ്റുകളാണ് ഉപയോഗ ശൂന്യമായതെന്ന് വയനാട് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടതിന് മറുപടി നൽകി. പ്രാണികളെ കണ്ടെത്തിയ സാഹചര്യത്തിൽ മുഴുവൻ ഭക്ഷ്യവസ്തുക്കളും പരിശോധനയ്ക്ക് വിധേയമാക്കാനും ഭക്ഷ്യയോഗ്യമല്ലാത്തവ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനും മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിർദേശം നൽകിയതായും എ ഡി എം ഭക്ഷ്യകമ്മീഷനെ […]
Read more

സി പി ഐ എം നവീൻ ബാബുവിന്റെ കുടുംബത്തെ അപമാനിച്ചു: കെ. സുരേന്ദ്രൻ

പാലക്കാട്: പി പി ദിവ്യയ്ക്ക് ജാമ്യം കിട്ടിയത് ആഭ്യന്തര വകുപ്പും പ്രോസിക്യൂഷനും സഹായിച്ചത് കൊണ്ടാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. നവീൻ ബാബുവിന്റെ കുടുംബത്തെ സി പി ഐ എം അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പി പി ദിവ്യയുടെ കാര്യത്തിൽ ബി ജെ പി പറഞ്ഞത് ശരിയായിരിക്കുന്നു. ദിവ്യയെ സംരക്ഷിച്ചത് സി പി ഐ എം ആണെന്ന് വ്യക്തമായി. ജാമ്യപേക്ഷയിൽ പ്രതിഭാഗം നവീൻ ബാബുവിന്റെ കുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണത്തെ എതിർക്കാൻ പ്രോസിക്യൂഷൻ തയ്യാറായില്ലെന്നും […]
Read more

ഗണ്‍മാന്‍മാര്‍ക്കെതിരെ തുടരന്വേഷണം; കോടതിവിധി സര്‍ക്കാരിന് പ്രഹരം

പോലീസിനും സര്‍ക്കാരിനും മുഖമടച്ച് കിട്ടിയ പ്രഹരമാണ് നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് -കെഎസ് യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതിവിധിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ലഭ്യമായിരുന്നിട്ട് പോലും അവര്‍ക്ക് ക്ലീന്‍ ചീറ്റ് നല്‍കാനാണ് ക്രൈം ബ്രാഞ്ച് ശ്രമിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പോലീസിനെ എങ്ങനെ രാഷ്ട്രീയവത്കരിച്ചു എന്നതിന് തെളിവാണ് ഈ കേസ്. നിയമവാഴ്ചയുടെ അന്തസ്സ് ഉയര്‍ത്തി പിടിക്കുന്നതാണ് ആലപ്പുഴ ഫസ്റ്റ് […]
Read more

ബ്രെറ്റ് ലീയുടെ കയ്യൊപ്പ്; ക്രിക്കറ്റ് ബോളും ബാറ്റും ഇനി തലശ്ശേരിയിൽ

ഓസ്ട്രേലിയൻ ക്രിക്കറ്റർ ബ്രെറ്റ് ലീയുടെ കയ്യൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബോളും ബാറ്റും തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്വന്തം. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ വേഗതയേറിയ ബൗളറായി പ്രശസ്‌തി നേടിയ ബ്രെറ്റ് ലീ അദ്ദേഹത്തിന്റെ കയ്യൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബോളും, ബാറ്റും ക്രിക്കറ്റിന്റെ ഈറ്റില്ലമായ തലശ്ശേരിക്ക് സമ്മാനിച്ചു. ഓസ്ട്രേലിയയിലെ സിഡ്‌നിയിൽവെച്ച് നടക്കുന്ന കോമൺവെൽത്ത് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്ന കേരള നിയമസഭാ സ്പീക്കർ എ.എൻ.ഷംസീര്‍, സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയവും ഇതിഹാസതാരം ബ്രെറ്റ് ലീയെയും സന്ദർശിച്ചപ്പോഴാണ് തലശ്ശേരിക്ക് ഇങ്ങനെയൊരു അംഗീകാരമുദ്ര കൈമാറിയത്. കേക്കും, […]
Read more

പി പി ദിവ്യ ജയില്‍ മോചിതയായി; കൃത്യമായ അന്വേഷണം വേണമെന്ന് പ്രതികരണം

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സിപിഐഎം നേതാവ് പി പി ദിവ്യ ജയില്‍ മോചിതയായി. തലശേരി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതോടെയാണ് ദിവ്യയ്ക്ക് ജയില്‍ മോചനം സാധ്യമായത്. 11 ദിവസമാണ് ദിവ്യയ്ക്ക് ജയിലില്‍ കഴിയേണ്ടി വന്നത്. കേസില്‍ തന്റെ നിലപാട് ആവര്‍ത്തിക്കുന്ന പ്രതികരണമാണ് ജയിലിന് പുറത്തിറങ്ങിയ ദിവ്യ നടത്തിയത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ വളരെയധികം ദുഖമുണ്ടെന്ന് ദിവ്യ പറഞ്ഞു. നവീന്‍ ബാബുവിന്റെ കുടുബം ആഗ്രഹിക്കുന്നത് പോലെ വിഷയത്തില്‍ കൃത്യമായ […]
Read more

പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു എന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. സംഭവവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കുറിപ്പ് നൽകിയിരുന്നു. തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. […]
Read more

ആർട്ടിക്കിൾ 370 പിൻവലിച്ചത് അംബേദ്കർക്കുള്ള ആദരം: മോദി

ജമ്മു – കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ല എന്നും ആർട്ടിക്കിൾ 370 പിൻവലിച്ചത് അംബേദ്കർക്കുള്ള ആദരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ നാസിക്കിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിലും തെലങ്കാനയിലും ഹിമാചൽ പ്രദേശിലും കോൺഗ്രസ് അധികാരത്തിൽ വന്നത് നുണ പ്രചരിപ്പിച്ചാണ്. അധികാരത്തിൽ വന്നതിനു ശേഷം വാഗ്‌ദാനങ്ങൾ മറന്നു. പൊതു ഖജനാവ് കാലിയാക്കി. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ വളർത്തി. കോൺഗ്രസ് ഭരണം അഴിമതി വർധിപ്പിച്ചു. കോൺഗ്രസ് ഭരണഘടനയെ അപമാനിക്കുകയാണ് എന്നും മോദി വിമർശിച്ചു. […]
Read more

തീവ്രവാദ ബന്ധം; സൗദിയിൽ മൂന്ന് പേർക്ക് വധശിക്ഷ

ജിദ്ദ: സൗദി അറേബ്യയിൽ തീവ്രവാദ സംഘടന രൂപീകരിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാൻ പദ്ധതിയിടുകയും ചെയ്ത മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കിയെന്ന് സ്ഥിരീകരിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. ഒരേ കുടുംബത്തിൽ പെട്ട പ്രതികൾ മൂന്ന് പേരും തീവ്രവാദ പരിശീലനം നേടിയിരുന്നു. സ അദ് ബിൻ ബഷീർ അൽ റുവൈലി, സ അദ് ബിൻ മുസ്‌നദ് അൽ റുവൈലി, നയേൽ ബിൻ ദബൽ അൽ റുവൈലി എന്നിവരാണ് വധശിക്ഷക്ക് വിധേയരായത്. അൽ- ജൗഫ് മേഖലയിൽ നടന്ന വധശിക്ഷക്ക് കാരണം സുരക്ഷാ […]
Read more

സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 211 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപ കൂടി സർക്കാർ സഹായം അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജനറൽ പർപ്പസ്‌ ഫണ്ട്‌ (പൊതുആവശ്യ ഫണ്ട്‌) തുകയാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 150 കോടി ലഭിക്കും. ജില്ലാ പഞ്ചായത്തുകൾക്ക്‌ ഏഴു കോടിയും ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 10 കോടിയും അനുവദിച്ചു. മുനിസിപ്പാലിറ്റികൾക്ക്‌ 26 കോടിയും കോർപറേഷനുകൾക്ക്‌ 18 കോടിയും വകയിരുത്തി. ഈ സാമ്പത്തിക വർഷം ഇതുവരെ 6250 കോടി രൂപയാണ്‌ തദ്ദേശ സ്വയംഭരണ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix