Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആർട്ടിക്കിൾ 370 പിൻവലിച്ചത് അംബേദ്കർക്കുള്ള ആദരം: മോദി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജമ്മു – കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ല എന്നും ആർട്ടിക്കിൾ 370 പിൻവലിച്ചത് അംബേദ്കർക്കുള്ള ആദരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ നാസിക്കിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർണാടകയിലും തെലങ്കാനയിലും ഹിമാചൽ പ്രദേശിലും കോൺഗ്രസ് അധികാരത്തിൽ വന്നത് നുണ പ്രചരിപ്പിച്ചാണ്. അധികാരത്തിൽ വന്നതിനു ശേഷം വാഗ്‌ദാനങ്ങൾ മറന്നു. പൊതു ഖജനാവ് കാലിയാക്കി. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ വളർത്തി. കോൺഗ്രസ് ഭരണം അഴിമതി വർധിപ്പിച്ചു. കോൺഗ്രസ് ഭരണഘടനയെ അപമാനിക്കുകയാണ് എന്നും മോദി വിമർശിച്ചു.

കോൺഗ്രസ് പാർട്ടി ക്ഷയിച്ചുവെന്നും ജനങ്ങൾക്ക് ഗുണകരമാകുന്ന പ്രവർത്തനങ്ങൾക്ക് എതിരാണ് എന്നും മോദി പറഞ്ഞു. ബി ജെ പി സർക്കാർ പാവപ്പെട്ടവരുടെ സർക്കാർ ആണ്. 25 കോടി പേർക്ക് ദാരിദ്ര്യ മുക്തി നൽകി എന്നും മോദി വാദിച്ചു. ബി ജെ പിയുടെ തുടർഭരണത്തിന് വോട്ട് ചെയ്യണമെന്നും ജനങ്ങളോട് പ്രധാമന്ത്രി അഭ്യർത്ഥിച്ചു

Recent News

Advertisement
WhiteswanTV Footer