Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാന സ്കൂൾ കായിക മേള ; ബ്രാൻഡ് അംബാസഡർ ശ്രീജേഷ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രശസ്ത ഒളിമ്പിക്‌സ് മെഡല്‍ ജേതാവും ഹോക്കി താരവുമായ പി.ആര്‍. ശ്രീജേഷ് സംസ്ഥാന കായിക മേളയുടെ അംബാസഡറാകും. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ നാലിന് ആരംഭിക്കുന്ന മേളയുടെ ഉദ്ഘാടനവേദി മഹാരാജാസ് കോളേജ് ഗ്രൗണ്ടാണ്. മേളയുടെ ഉദ്ഘാടന ചടങ്ങിൽ മമ്മൂട്ടി മുഖ്യാതിഥിയാകും. 11 ന് നടക്കുന്ന സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ട്രോഫി സമ്മാനിക്കും . കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് എവർ റോളിങ്ങ് ട്രോഫി മുഖ്യമന്ത്രി പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്ക് കൈമാറി.

നേരത്തേ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ വേദി മാറ്റുകയായിരുന്നു. ദേശീയ നിലവാരത്തിൽ നടത്തുന്ന ഉദ്ഘാടന ചടങ്ങിൽ മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന കലാപരിപാടികൾ അരങ്ങേറും.

കായിക മേളയുടെ പ്രചാരണം അറിയിച്ചുള്ള വിളംബര ജാഥകൾ കാസർഗോഡ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് നവംബർ മൂന്നിന് കൊച്ചിയിലെത്തും. രണ്ടായിരത്തോളം ഭിന്നശേഷിക്കാരായ കുട്ടികൾ ചരിത്രത്തിലാദ്യമായി മത്സരങ്ങള്‍ക്കൊപ്പം പങ്കുചേരുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

മത്സരാർത്ഥികൾക്ക് മൊബൈൽ ആപ്പ് വഴി രജിസ്‌ട്രേഷൻ ചെയ്യാൻ സാധിക്കും.കൈറ്റ് തയ്യാറാക്കിയ പ്രത്യേക മൊബൈൽ ആപ്പാണ് ഇതിനായി ഉപയോഗിക്കുക. നേരിട്ട് ഉള്ള രജിസ്‌ട്രേഷനും സാധ്യമാണ്. മേളയുടെ മത്സര ഫലങ്ങൾ ലൈവായി എല്ലാ വേദിയിലും ഡിജിറ്റൽ സ്‌ക്രീനിലൂടെ അറിയിക്കും.

മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് സ്കൂളിൽ നിന്ന് നൽകുന്ന എലിജിബിലിറ്റി സർട്ടിഫിക്കറ്റിലെ ക്യു.ആർ. കോഡ് സ്‌കാൻ ചെയ്താൽ കായികതാരത്തിന്റെ ബയോഡേറ്റയുൾപ്പെടെ വേദിയിലെ കംപ്യൂട്ടറിൽ ലഭിക്കുന്നതാണ്. കായിക മേളയിൽ പ്രവാസി അത്‌ലെറ്റ്കളും അണിനിരക്കും.

യുഎഇയിൽ കേരള സിലബസുള്ള സ്കൂളിലെ കുട്ടികളാണ് പങ്കെടുക്കുന്നത്. സംസ്ഥാന കായിക മേളയിൽ ആദ്യമായാണ് ഗൾഫിൽ നിന്നുള്ള കുട്ടികൾ ട്രാക്കിലിറങ്ങുന്നത്.മത്സര ഫലങ്ങൾ തത്സമയം വെബ്‌സൈറ്റിൽ അപ്ഡേറ്റ് ചെയ്യും.

Recent News

Advertisement
WhiteswanTV Footer