Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോർപ്പറേറ്റ് മേഖലയിൽ മനുഷ്യത്വം മറഞ്ഞു, അത്യാർത്തി അരങ്ങു വാഴുന്നു; അഡ്വ. തമ്പാൻ തോമസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോർപ്പറേറ്റു മേഖലയിൽ മനുഷ്യത്വം മറഞ്ഞെന്നും അത്യാർത്തി അരങ്ങു വാഴുകയാണെന്നും അഡ്വക്കേറ്റ് തമ്പാൻ തോമസ്. ലോകം കൂടുതൽ വലതുപക്ഷവത്കരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മൂലധന ശക്തികൾ നടത്തുന്ന അടിമച്ചന്തയിൽ തൊഴിലാളികൾ ചൂഷണത്തിനും മാനസികവും ശാരീരികവുമായ മനുഷ്യാവകാശ ലംഘനത്തിനും വിധേയരാകുന്നു.

സർക്കാരുകൾ കോർപ്പറേറ്റുകളുടെ വാലാട്ടികളാകുന്നെന്നും നിയമനിർമ്മാണ സഭകൾ ജാഗ്രത കാട്ടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലിടങ്ങളിലെ കണ്ണീരും ചിരിയും എന്ന വിഷയത്തിൽ സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യാ) സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ. തമ്പാൻ തോമസ്.

നിയമവാഴ്ച തകരുന്നിടത്ത് കോർപ്പറേറ്റുകൾ കാട്ടുനീതി നടപ്പാക്കുകയാണ്.
കുമാരി അന്ന സെബാസ്റ്റ്യനെപ്പോലുള്ള സമർത്ഥരായ യുവ പ്രൊഫഷനലുകളുടെ ജീവിതം നുള്ളപ്പെടുന്നു. വ്യക്തികൾ നിസ്സഹായരാക്കപ്പെടുമ്പോൾ സമൂഹം അതിനെതിരെ ശബ്ദമുയർത്തണം. ഭരണസംവിധാനങ്ങൾ ചോദ്യം ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

മുൻ സംസ്ഥാന ലേബർ കമ്മീഷണറും ഐ.എൽ ഓയിലെ ഇന്ത്യൻ പ്രതിനിധിയുമായിരുന്ന മുൻ അഡീഷനൽ ചീഫ് സെക്രട്ടറി എം പി. ജോസഫ് IAS മാറുന്ന ദേശീയ, അന്തർദ്ദേശീയ തൊഴിൽ മേഖലയിലെ വളരുന്ന അശാന്തിയെകുറിച്ച് നിരീക്ഷണങ്ങൾ പങ്കുവച്ചു.

കേരള സർവ്വകലാശാലാ ബയോ ഇൻഫൊർമാറ്റിക്സ് വകുപ്പദ്ധ്യക്ഷനായിരുന്ന ഡോ.അച്ചൂത് ശങ്കർ എസ് നായർ നൂതന വ്യവസായങ്ങളായ വിവര സാങ്കേതികവിദ്യ, നിർമ്മിത ബുദ്ധി എന്നിവയുടെ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന തൊഴിൽ സേന അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തെക്കുറിച്ചും വർക്ക് ഫ്രം ഹോമിൻ്റെയും കരാർ തൊഴിലിൻ്റെ ടാർജറ്റു നിബന്ധനകളെക്കുറിച്ചും വിശദീകരിച്ചു.

മനശ്ശാസ്ത്രജ്ഞനായ മാനവ് ജ്യോതി വിവിധ വ്യവസായവത്കൃത രാജ്യങ്ങളിലെ തൊഴിലാളികളുടെ മാനസിക രോഗങ്ങളെയും അതു ശാരീരികാരോഗ്യത്തെ ബാധിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. സോഷ്യലിസ്റ്റു പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കായിക്കര ബാബു കേരളത്തിലെ വിദ്യാസമ്പന്നർ നേരിടുന്ന തൊഴിൽ ക്ലേശങ്ങൾ പരാമർശിച്ചുകൊണ്ട്ആമുഖ പ്രസംഗം നടത്തി. പാർട്ടി വർക്കിംഗ് പ്രസിഡണ്ടു്, ഡോ. ജോർജ് ജോസഫ് മോഡറേറ്ററായിരുന്നു. ജനറൽ സെക്രട്ടറി റ്റോമി മാത്യു നന്ദി പറഞ്ഞു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer