കോർപ്പറേറ്റ് മേഖലയിൽ മനുഷ്യത്വം മറഞ്ഞു, അത്യാർത്തി അരങ്ങു വാഴുന്നു; അഡ്വ. തമ്പാൻ തോമസ്
കോർപ്പറേറ്റു മേഖലയിൽ മനുഷ്യത്വം മറഞ്ഞെന്നും അത്യാർത്തി അരങ്ങു വാഴുകയാണെന്നും അഡ്വക്കേറ്റ് തമ്പാൻ തോമസ്. ലോകം കൂടുതൽ വലതുപക്ഷവത്കരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മൂലധന ശക്തികൾ നടത്തുന്ന അടിമച്ചന്തയിൽ തൊഴിലാളികൾ ചൂഷണത്തിനും മാനസികവും ശാരീരികവുമായ മനുഷ്യാവകാശ ലംഘനത്തിനും വിധേയരാകുന്നു. സർക്കാരുകൾ കോർപ്പറേറ്റുകളുടെ വാലാട്ടികളാകുന്നെന്നും നിയമനിർമ്മാണ സഭകൾ ജാഗ്രത കാട്ടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലിടങ്ങളിലെ കണ്ണീരും ചിരിയും എന്ന വിഷയത്തിൽ സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യാ) സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ. തമ്പാൻ തോമസ്. നിയമവാഴ്ച തകരുന്നിടത്ത് കോർപ്പറേറ്റുകൾ കാട്ടുനീതി നടപ്പാക്കുകയാണ്.കുമാരി […]
Read more