Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംഗീത സംവിധായകൻ സുഷിന്‍ ശ്യാം വിവാഹിതനായി; വധുവായി ഉത്തര

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പ്രശസ്ത സംഗീത സംവിധായകൻ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാഹം തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വെച്ച് നടന്നു. വിവാഹ ചടങ്ങിൽ ഫഹദ് ഫാസിൽ, നസ്രിയ, ജയറാം, കാളിദാസ് ജയറാം, അപർണ ബാലമുരളി, തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരൻ, സംഗീത സംവിധായകന്‍ ദീപക്ക് ദേവ് എന്നിവര്‍ പങ്കെടുത്തു.

ജയറാമിന്‍റെ മകള്‍ മാളവികയുടെ വിവാഹത്തിലാണ് ആദ്യമായി സുഷിന്‍ തന്‍റെ ജീവിത പങ്കാളിയായ ഉത്തരയെ പരിചയപ്പെടുത്തുന്നത്. ‘ബോഗയ്ന്‍‍വില്ല’ എന്ന അമല്‍ നീരദ് ചിത്രത്തിനാണ് സുഷിന്‍ ഏറ്റവുമൊടുവിൽ സംഗീതം നല്‍കിയത്. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുമെന്ന് നേരത്തെ സുഷിന്‍ വ്യക്തമാക്കിയിരുന്നു.

സപ്തമശ്രീ തസ്ക്കരാ: എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ചെയ്ത് 2014 ൽ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന സുഷിൻ കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്. തുടർന്ന് കുമ്പളങ്ങി നൈറ്റ്സ്, ഭീഷ്മപർവം, രോമാഞ്ചം, കണ്ണൂർ സ്‌ക്വാഡ്, മഞ്ഞുമ്മൽ ബോയ്സ്, ആവേശം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ച് മലയാള സിനിമയുടെ മുഖമായിമാറി.

Recent News

Advertisement
WhiteswanTV Footer