അതിരുവിടുന്ന സ്നേഹപ്രകടനങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു;വേദിയിൽ നടി മഞ്ജു വാര്യർക്ക് നേരെ ആരാധികയുടെ അതിക്രമം
പൊതുവേദികളിലും സിനിമ ലൊക്കേഷനുകളിലും താരങ്ങളോടുള്ള ആരാധകരുടെ പെരുമാറ്റം പലപ്പോഴും അതിർവരമ്പുകൾ ലംഘിക്കാറുണ്ട്. പ്രിയതാരങ്ങളെ നേരിട്ട് കാണുമ്പോൾ ഉണ്ടാകുന്ന ആവേശം ചിലപ്പോഴെങ്കിലും താരങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും സുരക്ഷയെയും ബാധിക്കുന്ന തരത്തിലേക്ക് മാറാറുണ്ട്. അത്തരത്തിൽ നടി മഞ്ജു വാര്യർക്ക് നേരെ ഉണ്ടായ ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുന്നത്.കഴിഞ്ഞ മാർച്ച് 15-ന് പാലക്കാട് ഒരു പ്രമുഖ ജുവലറി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം നടന്നത്. ചടങ്ങിന്റെ ഭാഗമായി സംഘാടകർ ഒരുക്കിയ ഓപ്പൺ സ്റ്റേജിൽ നിന്ന് മഞ്ജു വാര്യർ ആരാധകരുമായി […]
Read more