Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

സിനിമാ ഷൂട്ടിങ്ങിനിടെ കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി

കോതമംഗലം : സിനിമാ ഷൂട്ടിങ്ങിനിടെ കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി. കാൽപാദവും പിണ്ഡവും പിന്തുടർന്നാണ് വനം വകുപ്പിന്‍റെ ആർ.ആർ.ടി സംഘം ആനയെ കണ്ടെത്തിയത്. തുണ്ടം റേഞ്ചിലെ പഴയ ഫോറസ്റ്റ് സ്റ്റേഷന് പരിസരത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്. ആന ആരോഗ്യവാനാണെന്ന് അധികൃതർ അറിയിച്ചു. ആന കാട്ടിൽ കയറിയ വിവരമറിഞ്ഞ് ഉടമയും പാപ്പാനും സ്ഥലത്തെത്തിയിരുന്നു. ആനയെ ആനിമൽ ആംബുലൻസിൽ കയറ്റിയാണ് വനത്തിന് പുറത്തെത്തിച്ചത്. സിനിമാ ഷൂട്ടിങ്ങിനെത്തിച്ച ആനകൾ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് പുതുപ്പള്ളി സാധു എന്ന നാട്ടാന കാടുകയറിയത്. തെലുങ്ക് […]
Read more

ചിത്രലേഖ അന്തരിച്ചു

കണ്ണൂര്‍ എടാട്ടെ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ അന്തരിച്ചു. പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കനത്ത ശ്വാസംമുട്ടലിലെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ കണ്ണൂര്‍ കമ്പിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തന്റെ ഏക വരുമാനമായ ഓട്ടോറിക്ഷ സിപിഐഎം നേതൃത്വത്തില്‍ കത്തിച്ചു എന്നാരോപിച്ച് നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണ് ചിത്രലേഖ സംസ്ഥാനത്ത് ചര്‍ച്ചയായത്. 2005ലും 2023ലും ചിത്രലേഖലയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു. ചിത്രലേഖയുടെ ഭൗതികശരീരം ഞായറാഴ്ച രാവിലെ 9.00 മണിക്ക് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിക്കും. രാവിലെ 10 മണിക്ക് വീട്ടില്‍ നിന്ന് ഭൗതികശരീരം 10.30ഓടെ പയ്യാമ്പലം […]
Read more

നിയമസഭയുടെ ആദ്യദിനം തന്നെ കണ്ടത് പിണറായി-സതീശൻ അന്തർധാര ; വി. മുരളീധരന്‍

തിരുവനന്തപുരം : നിയമസഭയുടെ ആദ്യദിനം തന്നെ കണ്ടത് പിണറായി-സതീശൻ അന്തർധാരയെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. വയനാട്ടിലെ യഥാര്‍ഥ കണക്ക് കേന്ദ്രസര്‍ക്കാരിന് നല്‍കിയോ എന്ന് ചോദിക്കേണ്ട പ്രതിപക്ഷം, ഭരണപക്ഷത്തിന് വിധേയപ്പെട്ടു. മുഖ്യമന്ത്രിയോ റവന്യൂമന്ത്രിയോ വയനാട് ദുരന്തത്തിലെ യഥാര്‍ഥ നാശനഷ്ടക്കണക്കുകള്‍ സഭയിൽ വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്രസർക്കാരിന് ശരിയായ കണക്ക് സമർപ്പിച്ചിട്ടുണ്ടോ എന്ന് പ്രതിപക്ഷം ചോദിക്കുന്നുമില്ല. വീഴ്ചകൾ ചോദ്യം ചെയ്യേണ്ട പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ കുഴലൂത്തുകാരനായി മാറിയെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. വയനാട്ടിൽ പ്രധാനമന്ത്രി നേരിട്ടെത്തിയതാണ്. ദുരന്തബാധിതരെ ആശ്വസിപ്പിച്ച അദ്ദേഹം, കണക്കുകൾ […]
Read more

ഹേമ കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കണമെന്ന് ആവ‍‍ശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി

കൊച്ചി : മലയാള സിനിമാമേഖലയിലെ പരിഷ്‌കാരങ്ങൾ സംബന്ധിച്ച് ഹേമ കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കണമെന്ന് ആവ‍‍ശ്യപ്പെട്ട് അഭിഭാഷകയായ ടി.ബി. മിനി ഹൈകോടതിയിൽ ഹരജി നല്‍കി. ഹേമ കമ്മിറ്റി ഉയർത്തിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയമം രൂപീകരിക്കാൻ ഉത്തരവിടണമെന്നും സിനിമ സെറ്റുകളിൽ സ്വതന്ത്ര ആഭ്യന്തര പരാതി കമ്മിറ്റി (ഐ.സി.സി) രൂപീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഹരജിയിൽ പറയുന്നു. സിനിമാ സെറ്റുകളിൽ മയക്കുമരുന്നിൻ്റെയും മദ്യത്തിൻ്റെയും ഉപയോഗം തടയുക, സിനിമാ കലാകാരന്മാർക്കായി ശരിയായ കരാറുകൾ നിലവിലുണ്ടെന്ന് ഉറപ്പാക്കുക എന്നിവയും ആവശ്യപ്പെടുന്നുണ്ട്. സിനിമാ സെറ്റുകളിലെ ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിൽ […]
Read more

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് ഈ അന്വേഷണം അട്ടിമറിച്ചത് ; വി.ഡി. സതീശൻ

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മർദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള പൊലീസ് റിപ്പോര്‍ട്ട് നിയമവിരുദ്ധവും അപഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജുവല്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ളവരെ പൊലീസ് ക്രിമിനലുകള്‍ ക്രൂരമായി മർദിക്കുന്നത് ലോകം മുഴുവന്‍ കണ്ടതാണ്. അതിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴും പൊതുസമൂഹത്തിന് മുന്നിലുണ്ട്. എന്നിട്ടും തെളിവില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥരും ഒരു നിമിഷം പോലും സര്‍വീസില്‍ തുടരാന്‍ യോഗ്യരല്ലെന്ന് വി ഡി സതീശൻ പറഞ്ഞു. പൊലീസ് […]
Read more

ലൈംഗികാതിക്രമക്കേസിൽ നടൻ ഇടവേള ബാബുവിനെ വീണ്ടും ചോദ്യം ചെയ്ത് അന്വേഷണ സംഘം

കൊച്ചി : ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉയര്‍ന്നുവന്ന ലൈംഗികാതിക്രമക്കേസിൽ നടൻ ഇടവേള ബാബുവിനെ വീണ്ടും ചോദ്യം ചെയ്ത് അന്വേഷണ സംഘം. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. എന്നാൽ ഇപ്പോൾ എന്തിനാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന് അറിയില്ലെന്നായിരുന്നു ഇടവേളബാബുവിന്‍റെ പ്രതികരണം. ആഗസ്റ്റ് 28ന് എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസ്. രണ്ടാം തവണയാണ് കേസില്‍ ചോദ്യംചെയ്യുന്നത്. ആദ്യ തവണ അറസ്റ്റ് […]
Read more

ഞായറാഴ്ച തയാറാകുന്നത് പാർട്ടിയുടെ എൻജിൻ ; പി.വി. അൻവർ എം.എൽ.എ

മലപ്പുറം : താൻ രൂപവത്കരിക്കുന്ന പുതിയ പാർട്ടിയുമായി കണ്ണൂരിൽനിന്നുള്ള പ്രബലനായ സി.പി.എം നേതാവ് സഹകരിക്കുമെന്ന് പി.വി. അൻവർ എം.എൽ.എ. എം.എൽ.എ സ്ഥാനം രാജിവെക്കണോ എന്ന കാര്യം നിയമപരമായി പരിശോധിച്ച് തീരുമാനിക്കും. ഞായറാഴ്ച തയാറാകുന്നത് പാർട്ടിയുടെ എൻജിൻ മാത്രമാണ്. ബോഗികൾ പിന്നാലെ വരും. സർക്കാർ സംബോധന ചെയ്യാത്ത ജനങ്ങളുടെ പ്രശ്നങ്ങളാകും പുതിയ പാർട്ടി ചർച്ച ചെയ്യുകയെന്നും അൻവർ പറഞ്ഞു. “മാറി നിൽക്കുന്ന പല സി.പി.എം നേതാക്കളും മുൻ എം.എൽ.എമാരും എം.പിമാരും ഞാനുമായി ആശയവിനിമയം നടത്തുന്നുണ്ട്. കണ്ണൂരിൽനിന്നുള്ള പ്രബലനായ നേതാവ് […]
Read more

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയിലേക്ക് മാറ്റി

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയിലേക്കു മാറ്റിയതായി മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഡിസംബര്‍ ആദ്യ വാരം തിരുവനന്തപുരത്തു നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവമാണ് ജനുവരിയിലേയ്ക്ക് മാറ്റിയത്. ജനുവരി ആദ്യ വാരത്തിലാവും കലോത്സവം. പുതിയ തീയതി പിന്നീടു പ്രഖ്യാപിക്കും.ഡിസംബര്‍ മൂന്നു മുതല്‍ ഏഴു വരെ തിരുവനന്തപുരത്താണ് കലോത്സവം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഡിസംബര്‍ നാലിന് നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ(നാസ്) പരീക്ഷ നടക്കുന്നതിനാലാണ് കലോത്സവം മാറ്റിയത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നതിനാല്‍ അവര്‍ക്ക് കലോത്സവത്തില്‍ പങ്കെടുക്കാനാവില്ല. സംസ്ഥാന കലോത്സവം മാറ്റിവെച്ചതിനാല്‍ […]
Read more

തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ “ഡി.എൻ.എ” ഒ.ടി.ടിയിലേയ്ക്ക്

ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച് ഹിറ്റ്‌മേക്കർ ടിഎസ് സുരേഷ്ബാബു സംവിധാനം ചെയ്ത് തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ “ഡി.എൻ.എ” ഉടൻ ഒ.ടി.ടിയിലേയ്ക്ക്. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ്, ആക്ഷൻ, ത്രില്ലർ ജോണറിലുള്ള ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചത് എകെ സന്തോഷാണ്. മമ്മൂട്ടിയുടെ സഹോദരീപുത്രൻ അഷ്ക്കർ സൗദാനും ഹന്ന റെജി കോശിയും നായികാനായകരായ ചിത്രത്തിൽ തെന്നിന്ത്യൻ താരസുന്ദരി റായ് ലക്ഷ്മി, റേച്ചൽ പുന്നൂസ് ഐപിഎസ് എന്ന പോലീസ് ഓഫീസറുടെ വേഷം അവതരിപ്പിച്ചിരുന്നു. ബാബു ആന്‍റണി, രൺജി […]
Read more

തെളിവില്ലെന്ന് പറഞ്ഞവര്‍ക്ക് ദൃശ്യങ്ങൾ സഹിതം പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയതിനെ ചോദ്യം ചെയ്ത് യൂത്ത് കോൺഗ്രസ്. നവകേരള മാർച്ചിനിടെയായിരുന്നു കോൺഗ്രസ് പ്രവർത്തകരെ തല്ലിയത്. തെളിവില്ലെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ വിചിത്രവാദത്തെ ഖണ്ഡിച്ച് ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങൾ പങ്കുവെച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിനുനേരെ കരിങ്കൊടി കാണിച്ചതിനായിരുന്നു മര്‍ദനം. തെളിവില്ലെന്ന് പറഞ്ഞ് തള്ളിയതിനാൽ ദൃശ്യങ്ങൾ സഹിതം ഡി.ജി.പിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും പരാതി നൽകിയതായി രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. https://www.facebook.com/watch/?v=2590016241205318 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix