മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗത്തോട് സിപിഎം വിശദീകരണം തേടി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗത്തോട് സിപിഎം വിശദീകരണം തേടി. തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗം കരമന ഹരിയോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം എന്നായിരുന്നു പരാമർശം. മുതലാളി ആരെന്ന് പറയണമെന്ന് ജില്ലാ കമ്മറ്റി യോഗത്തില്‍ എം സ്വരാജ് ആവശ്യപ്പെട്ടു. പേര് പറയാൻ കരമന ഹരി തയ്യാറായില്ല. തുടർന്നാണ് ആരോപണത്തിൽ വിശദീകരണം തേടിയത്. കരമന ഹരിയുടെ പരാമർശം പരിശോധിക്കുമെന്നും എം സ്വരാജ് വ്യക്തമാക്കി. കരമന ഹരി ഇന്നലത്തെ കമ്മിറ്റിയിൽ […]
Read more