Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രവാസി ലീഗൽ സെൽ പുരസ്ക്കാരം വിവരാവകാശ കമീഷണർ ഡോ.എ.എ. ഹക്കിമിന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പ്രവാസി ലീഗൽ സെല്ലിൻറെ ഈ വർഷത്തെ വിവരാവകാശ പുരസ്കാരം സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. എ.എ.ഹക്കിമിന്. പ്രശസ്തി പത്രവും ശില്പവും ക്യാഷ് അവാർഡ് ഒഴിവാക്കിയുമുള്ള പുരസ്കാരം ആഗസ്റ്റിൽ കേരളത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രാഹാം അറിയിച്ചു.

ജസ്റ്റിസ് (റിട്ട) സി.എസ്. രാജൻ അദ്ധ്യക്ഷനും ആർ.ടി.ഐ ആക്ടിവിസ്റ്റും ഉപഭോക്തൃ കമീഷൻ പ്രസിഡണ്ടുമായ ഡി.ബി. ബിനു, ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. ലോകത്തെവിടെയുമുള്ള പ്രവാസികളുടെ നിയമ സഹായത്തിനും ക്ഷേമത്തിനും വിവരാവകാശ നിയമത്തിന്റെ പ്രചാരത്തിനും ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ പ്രവാസി ലീഗൽ സെല്ലിന്റെ പ്രഥമ വൈസ് പ്രസിഡണ്ട് കെ. പത്മനാഭൻറെ സ്മരണാർഥമാണ് പുരസ്കാരം.

വിവരാവകാശ നിയമത്തിന്റെ വ്യാപ്തി വിപുലമാക്കുകയും ജനപക്ഷത്തുനിന്ന് നിയമത്തെ വ്യാഖ്യാനിക്കുകയും രചനാത്മകമായ വിധിന്യായങ്ങളിലൂടെ നിയമം ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യുന്നതാണ് കമീഷണർ എന്ന നിലയിലുള്ള ഡോ. ഹക്കിമിൻറെ പ്രവർത്തനമെന്ന് വിധി നിർണയ സമിതി വിലയിരുത്തി.

Recent News

Advertisement
WhiteswanTV Footer