Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

മാനിനെ വേട്ടയാടിയ സംഭവം; 4 പേർ പിടിയിൽ

കൽപ്പറ്റ: കൽപ്പറ്റയിലെ ചീയമ്പത്ത് മാനിനെ വേട്ടയാടിയ സംഭവത്തിൽ നാല് പേർ വനംവകുപ്പിന്റെ പിടിയൽ. പിടിയിലായവരിൽ പ്രാദേശിക കോൺഗ്രസ് നേതാക്കളും ഒരു സിപിഎം പ്രവർത്തകനുമുണ്ട്. കോൺഗ്രസ് നേതാക്കളായ റെജി പി.ജെ., എൽദോസ്, ജോസ് എന്നിവരും സിപിഎം പ്രവർത്തകനായ സിബി പി.എസ്. യുമാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് രണ്ട് മാനുകളുടെ ജഡങ്ങളും ഒരു തോക്കും വനംവകുപ്പ് കണ്ടെടുത്തു.
Read more

ഇറക്കത്തിൽ നിര്‍ത്തിയിട്ട മിനി ലോറി ഉരുണ്ട് ദേഹത്ത് കയറി യുവാവ് മരിച്ചു

മലപ്പുറം: എടക്കരയിൽ മിനി ലോറി ഉരുണ്ടുവന്ന് ദേഹത്ത് കയറി യുവാവ് മരിച്ചു. തോണിക്കൈ സ്വദേശി ഷിജു ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. വീടിന് സമീപമുള്ള ചെറിയ ഇറക്കത്തിലൂടെ പോകുന്ന വഴിയിൽ ഷിജു സ്വന്തം മിനി ലോറി നിർത്തിയിട്ടിരുന്നു. വാഹനത്തിൽ നിന്ന് വീട്ടുപകരണങ്ങൾ ഇറക്കി മുന്നോട്ട് നടക്കുന്നതിനിടെയാണ് പാർക്ക് ചെയ്തിരുന്ന ലോറി നിയന്ത്രണം വിട്ട് ഉരുണ്ടുവന്നത്. ഷിജുവിനെ ഇടിച്ചുവീഴ്ത്തിയ ലോറി കഴുത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ഷിജു മരണപ്പെട്ടു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം […]
Read more

കാസർഗോഡ് അര ടണ്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി

കാസര്‍കോട്: മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്ന ജില്ലാ എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ടു ദിവസത്തിനിടയില്‍ അര ടണ്ണില്‍ അധികം നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലേറ്റുകളും ഗ്ലാസ്സുകളും കണ്ടെടുത്തു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ രണ്ട് സ്ഥാപനങ്ങളുടെ ഗോഡൗണുകളില്‍ നിന്നായി 299 കിലോഗ്രാം നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും പതിനായിരം രൂപ വീതം സ്ഥാപന ഉടമകള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. ഉടമകള്‍ക്ക് 10000 രൂപ വീതം പിഴ ചുമത്തി. പൈവളികെ പഞ്ചായത്തിലെ സൂപ്പര്‍ മാര്‍കറ്റില്‍ […]
Read more

പാഠഭാഗം എഴുതി തീർത്തില്ലെന്ന പേരിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

കൊല്ലം: പാഠഭാഗം എഴുതിത്തീർത്തില്ലെന്നാരോപിച്ച് ട്യൂഷൻ സെന്റർ അധ്യാപകൻ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു. മയ്യനാട് സ്വദേശിയായ പതിനാറുകാരനെയാണ് മർദ്ദിച്ചത്. മേവറത്തെ സ്വകാര്യ ട്യൂഷൻ സെന്ററിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പ്ലസ് വൺ വിദ്യാർഥിയായ കുട്ടി നാഷണൽ സർവീസ് സ്കീം ക്യാംപിൽ പങ്കെടുക്കുന്നതിനാൽ ടൂഷൻ സെന്ററിൽ എത്തിയിരുന്നില്ല. ഈ ദിവസങ്ങളിലെ പാഠഭാഗമത്രയും 2 ദിവസമായി സ്കൂളിൽ വിടാതെ സെന്ററിൽ ഇരുത്തി എഴുതിച്ചതായ് കുട്ടിയുടെ അച്ഛൻ പറഞ്ഞു. വൈകിട്ടു ക്ലാസിൽ എത്തിയ പ്രിൻസിപ്പൽ നോട്സ് പൂർത്തിയാക്കിയില്ലെന്ന് ആരോപിച്ച് കുട്ടിയെ തല്ലി. […]
Read more

തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കാനില്ല ; കെ സി വേണുഗോപാല്‍

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്നും കെ സി വേണുഗോപാല്‍ പറയുന്നു. മുഖ്യമന്ത്രിയായി ആരെയും ഉയര്‍ത്തിക്കാട്ടുന്ന രീതി കോണ്‍ഗ്രസിനില്ല, അതിനാല്‍ പാര്‍ട്ടിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. രമേശ് ചെന്നിത്തലയും വിഡി സതീശനുമടക്കമുള്ള നേതാക്കള്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല, അതേസമയം മുഖ്യമന്ത്രിയുടെ പേരില്‍ ഒരു തര്‍ക്കവും പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി രീതിയനുസരിച്ച് എംഎല്‍എമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായം തേടി […]
Read more

തൃശ്ശൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂർ: തൃശ്ശൂരിൽബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മാള അഷ്ടമിച്ചിറ അണ്ണല്ലൂരിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു അപകടം. ബൈക്ക് യാത്രക്കാരായ നീൽ ഷാജു (19), അലൻ ഷാജു (19) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ബൈക്കിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീണു. ഹെൽമറ്റുകളും തെറിച്ചുവീണു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
Read more

തൃശ്ശൂർ ഗവ. ലോ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് കെഎസ്‌യു ആക്രമണം

തൃശ്ശൂർ: തൃശ്ശൂർ ഗവ. ലോ കോളേജിലെ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ കെഎസ്‌യു ആക്രമണം. കോളേജ് യൂണിയൻ അംഗവും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ ദേവപ്രസാദ്, പ്രസിഡന്‍റ് റുവൈസ്, എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ഭരത്, മിഥുൻ, വിഷ്ണു തുടങ്ങിയവർ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലാണ്. നാഷണൽ മൂട്ട് കോമ്പറ്റീഷനുള്ള ഒരുക്കങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതിനെ തുടർന്ന് കെഎസ്‌യു ഗുണ്ടാ സംഘം കോളേജിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ നടത്തുന്ന നീക്കത്തെ വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുമെന്ന് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. […]
Read more

കൊയിലാണ്ടിയിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ

കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ അന്യ സംസ്ഥാന തൊഴിലാളി താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. ബീഹാർ സ്വദേശി സുനിൽകുമാർ ഋഷി ദേവ് ആണ്‌ മരിച്ചത്. ദേശീയ പാത നിർമാണപ്രവർത്തി നടത്തുന്ന കരാർ കമ്പനിയിലെ തൊഴിലാളിയാണ് സുനിൽ. രണ്ടു ദിവസമായി ഇയാൾക്ക് ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് കൂടെയുള്ളവർ പറയുന്നത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Read more

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്

തിരുവനന്തപുരം: നെടുമങ്ങാടിന് സമീപം കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. ആനാട് നാഗച്ചേരിയിലായിരുന്നു അപകടം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ പാലോട് ഭാഗത്തേക്ക് പോയ ഹോണ്ട സിറ്റി കാർ, വിതുരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ യാത്രികരായ പാലോട് എക്സ് സർവീസ് കോളനി സ്വദേശികളായ പ്രദീപ് കുമാർ, സുരേഷിന്റെ ഭാര്യ സുജാത, സുജാതയുടെ സഹോദരി സുനിത എന്നിവർക്കും ബസ് യാത്രക്കാരിയായ ആറ്റിങ്ങൽ മേലേ കടയ്ക്കാവൂർ സ്വദേശിനി തനിമയ്ക്കുമാണ് പരിക്കേറ്റത്. […]
Read more

പാഠഭാഗം എഴുതിത്തീർത്തില്ലെന്നാരോപിച്ച് ട്യൂഷൻ സെന്ററിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

കൊല്ലം: പാഠഭാഗം എഴുതിത്തീർത്തില്ലെന്നാരോപിച്ച് ട്യൂഷൻ സെന്റർ പ്രിൻസിപ്പൽ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. മയ്യനാട് സ്വദേശിയായ പതിനാറുകാരനെയാണ് ആക്രമിച്ചതെന്ന് കുടുംബം മർദിച്ചത്. പ്ലസ് വൺ വിദ്യാർത്ഥിയായ കുട്ടി നാഷണൽ സർവീസ് സ്കീം ക്യാംപിൽ പങ്കെടുത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ട്യൂഷൻ സെന്ററിൽ ഹാജരായിരുന്നില്ല. ഈ കാലയളവിലെ പാഠഭാഗങ്ങൾ പൂർത്തിയാക്കാനായി കുട്ടിയെ രണ്ട് ദിവസമായി സ്കൂളിൽ വിടാതെ സെന്ററിൽ ഇരുത്തി എഴുതിപ്പിച്ചതായും കുട്ടിയുടെ പിതാവ് പറഞ്ഞു. വൈകിട്ട് ക്ലാസിൽ എത്തിയ പ്രിൻസിപ്പൽ, നോട്ടുകൾ പൂർത്തിയാക്കിയില്ലെന്നാരോപിച്ച് കുട്ടിയെ ചൂരൽകൊണ്ട് മർദ്ദിച്ചുവെന്നാണ് പരാതി. വലതുകൈയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer