Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. അസുഖബാധിതയായ അഞ്ചു വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മലപ്പുറം മൂന്നിയൂർ സ്വദേശിയായ പെൺകുട്ടിയാണ് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെ വെന്‍റിലേറ്ററിൽ തുടരുന്നത്. കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണ് അമീബ ശരീരത്തില്‍ എത്തിയതെന്നാണ് വിവരം. കേരളത്തില്‍ മുമ്പ് ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അമീബിക് മസ്ഷ്ക ജ്വരം ബാധിച്ചിട്ടുള്ളത്.അതേസമയം, ചികിത്സയ്ക്ക് ആവശ്യമായ ഒരു മരുന്ന് കേരളത്തിൽ ലഭ്യമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സമാനമായ രോഗ ലക്ഷണങ്ങളുമായി മറ്റു നാലു കുട്ടികളെക്കൂടി മെഡിക്കല്‍ […]
Read more

2024ലെ കേരള പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം ക്ഷണിച്ചു

വിവിധ മേഖലകളില്‍ സമൂഹത്തിനു സമഗ്ര സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ 2024ലെ കേരള പുരസ്‌കാരങ്ങള്‍ക്കു നാമനിര്‍ദേശം ക്ഷണിച്ചു.കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. 2024ലെ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു പ്രഖ്യാപിക്കേണ്ട ഈ വര്‍ഷത്തെ കേരള പുരസ്‌കാരങ്ങള്‍ക്ക് 2024 ജൂലൈ 31 വരെ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. https://keralapuraskaram.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ മുഖേനയല്ലാതെ നേരിട്ടു ലഭിക്കുന്ന നാമനിര്‍ദേശങ്ങള്‍ പരിഗണിക്കില്ല. […]
Read more

രാഹുല്‍ പി ഗോപാല്‍ രാജ്യം വിട്ടു;പി സതീദേവിക്കും മനസിലായി പൊലീസ് കുഴപ്പമാണെന്ന്

കോഴിക്കോട് : പന്തീരാങ്കാവ് പൊലീസ് കേരളത്തിലെ പൊലീസ് സേനയ്ക്ക് ആകെ അപമാനമാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതീദേവി. ഗാര്‍ഹിക പീഡനപരാതിയില്‍ നവവധു നല്‍കിയ പരാതിയില്‍ പ്രതിയായ രാഹുല്‍ ഗോപാല്‍ രാജ്യംവിട്ടതില്‍ പ്രതികരിക്കുകയായിരുന്നു പി സതീദേവി. പെണ്‍കുട്ടി നല്‍കിയ പരാതി ഗൗരവത്തോടെ കാണാന്‍ തയ്യാറാവാത്ത പൊലീസ് രാഹുലിന് വിദേശത്തേക്ക് കടക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ഒരാഴ്ചമുന്‍പാണ് രാഹുലും പരാതിക്കാരിയുമായുള്ള വിവാഹം നടന്നത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചെന്നായിരുന്നു ആരോപണം. പറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി […]
Read more

ട്രാക്കില്‍ കെട്ടിപ്പിടിച്ചു നിന്നു;ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ചു

കൊല്ലം:കൊല്ലത്ത് ട്രെയിന്‍ തട്ടി യുവാവും യുവതിയും മരിച്ചു.കല്ലുംതാഴം റെയില്‍വേ ഗേറ്റിനു സമീപം പാല്‍ക്കുളങ്ങര തെങ്ങയ്യത്ത് ക്ഷേത്രത്തിനും ഈഴവപാലത്തിനും ഇടയിലില്‍വെച്ച് വൈകുന്നേരം 5.30നായിരുന്നു അപകടം ഉണ്ടായത്. കൊല്ലത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ഗാന്ധിധാം എക്‌സ്പ്രസ് ഇടിച്ചാണ് ഇരുവരും മരിച്ചത്.കൊല്ലപ്പെട്ടത് കമിതാക്കളാണെന്ന് സംശയിക്കുന്നു. ഐപിഎലില്‍ പ്ലേ ഓഫ് ഉറപ്പിച്ച് സഞ്ജുവും കൂട്ടരും റെയില്‍വെ ട്രാക്കിലൂടെ നടക്കുകയായിരുന്ന യുവതിയും യുവാവും ട്രെയിന്‍ വരുന്നത് കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് നില്‍ക്കുകയായിരുന്നുവെന്നും ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം ചിന്നിച്ചിതറിയിരുന്നു. സംഭവത്തില്‍ പൊലീസ് […]
Read more

കൊല്ലം-പുനലൂർ-ചെങ്കോട്ട പാതയിലൂടെ ചെന്നൈ സ്പെഷ്യൽ അവധിക്കാല തീവണ്ടി നാളെ മുതൽ

പുനലൂർ: കൊല്ലം-പുനലൂർ-ചെങ്കോട്ട പാതയിലൂടെ അനുവദിച്ച ചെന്നൈ താംബരം-കൊച്ചുവേളി അവധിക്കാല സ്പെഷ്യൽ തീവണ്ടി വ്യാഴാഴ്ച സർവീസ് തുടങ്ങും. ജൂൺ 29 വരെ ആഴ്ചയിൽ രണ്ടുദിവസമാണ് സർവീസ്. ആകെയുള്ള 16 കോച്ചുകളിൽ 14 തേർഡ് എ.സി. ഇക്കണോമി കോച്ചുകളുമായി ഓടുന്ന സർവീസ് ചെങ്കോട്ട പാത ബ്രോഡ്‌ഗേജായശേഷം തിരുവനന്തപുരത്തുനിന്നു ചെന്നൈക്കുള്ള ആദ്യ സർവീസാണ്.വ്യാഴം, ശനി ദിവസങ്ങളിൽ താംബരത്തുനിന്നു കൊച്ചുവേളിക്കും വെള്ളി, ഞായർ ദിവസങ്ങളിൽ കൊച്ചുവേളിയിൽനിന്നു താംബരത്തേക്കുമാണ് സർവീസ്. കൊച്ചുവേളിക്കുള്ള സർവീസ് രാത്രി 9.40-ന് താംബരത്തുനിന്നു പുറപ്പെടും. പിറ്റേദിവസം ഉച്ചയ്ക്ക് 1.40-ന് കൊച്ചുവേളിയിലെത്തും. […]
Read more

പന്തീരാങ്കാവിലെ സ്ത്രീധന പീഡനം;പ്രതി രാഹുലിനെതിരെ മുമ്പും വിവാഹതട്ടിപ്പ് പരാതികള്‍

കോഴിക്കോട്:പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി രാഹുല്‍ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം.മുമ്പും വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായുള്ള തെളിവുകളുമായി രാഹുലുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.നിയമപരമായി വിവാഹമോചനം നേടും മുമ്പാണ് പറവൂരിലെ പെണ്‍കുട്ടിയുമായുള്ള വിവാഹം നടന്നത്. ബഹുഭാര്യത്വം ചൂണ്ടിക്കാണിച്ചാണ് യുവതിയുടെ പിതാവ് പരാതി നല്‍കിയിരിക്കുന്നത്.മുന്‍ വിവാഹങ്ങളുടെ വിവരം രാഹുലിന്റെ കുടുംബം മറച്ചുവെച്ചെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു.കോട്ടയത്തും എറണാകുളത്തും വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായാണ് വിവരം. രജിസ്റ്റര്‍ ചെയ്ത പെണ്‍കുട്ടി രാഹുലിന്റെ സ്വഭാവ വൈകല്യം മനസ്സിലാക്കിയതോടെ […]
Read more

മഞ്ഞപ്പിത്തം;നാല് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്താതിരിക്കാന്‍ ജാഗ്രതയോടെ ആരോഗ്യവകുപ്പ്. നിലവില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മലപ്പുറം,എറണാകുളം,കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.ഇവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം.രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളില്‍ ക്ലോറിനേഷന്‍ നടത്താനും ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നല്‍കാനും നിര്‍ദേശമുണ്ട്. രോഗലക്ഷണം ഉള്ളവരാകട്ടെ നിര്‍ബന്ധമായും ചികിത്സ തേടണം.വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നവരും കുടിവെള്ളത്തിന്റെ കാര്യത്തില്‍ ശ്രദ്ധ നല്‍കണം.ഐസ്, വെള്ളം എല്ലാം കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം.കാരണം വൃത്തിയില്ലാത്ത വെള്ളത്തിലൂടെ രോഗം എളുപ്പത്തില്‍ […]
Read more

ഇന്ന് തലസ്ഥാനമടക്കം 3 ജില്ലയില്‍ യെല്ലോ അലേര്‍ട്ട്

വേനല്‍ മഴ സംസ്ഥാനത്ത് ഇന്നും ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം.ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ട്.3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ ഈ മാസം 18 -ാം തിയതി വരെ വിവിധ ജില്ലകളില്‍ വിവിധ ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ന് മുതല്‍ […]

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix