Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

10 വയസുകാരനെ പീഡിപ്പിച്ച 44 കാരൻ അറസ്റ്റിൽ

കൊല്ലം: കൊല്ലം കടയ്ക്കലിൽ പത്ത് വയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 44 വയസ്സുകാരൻ അറസ്റ്റിൽ. ചന്തു എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനെയാണ് കടയ്ക്കൽ പൊലീസ് പിടികൂടിയത്. ചെരുപ്പ് വാങ്ങാൻ പോയ കുട്ടിയെയും ബന്ധുവിനെയും പ്രതി ബൈക്കിൽ കയറ്റി കടയിൽ എത്തിച്ചു. സാധനം വാങ്ങിയ ശേഷം മടങ്ങുന്നതിനിടെ കുട്ടിയുടെ ബന്ധുവിനെ വഴിയിൽ ഇറക്കിയ പ്രതി, കുട്ടിയെ ബൈക്കിൽ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി സംഭവം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ പോക്സോ നിയമപ്രകാരം കേസെടുത്ത […]
Read more

ജില്ലയിൽ ആദ്യമായി ത്രീ ഡി ലാപറോസ്കോപിക് യൂറോളജി ശസ്ത്രക്രിയ വിജയകരമായി നടത്തി ആലത്തൂർ അസീസിയ ആശുപത്രി

പാലക്കാട്: ആലത്തൂർ അസീസിയ ആശുപത്രിയിൽ ജില്ലയിൽ ആദ്യമായി ത്രീഡി ലാപറോസ്കോപിക് യൂറോളജി ശസ്ത്രക്രിയ വിജയകരമായി നടത്തി.വൃക്കയിൽ നിന്നും മൂത്രനാളത്തിലേക്ക് തടസ്സം സൃഷ്ടിക്കുന്ന പി.യു‌.ജെ ഒബ്സ്ട്രക്ഷൻ എന്ന അവസ്ഥ പരിഹരിക്കുന്നതിനായാണ് ശസ്ത്രക്രിയ നടത്തിയത്. യൂറോളജി വിഭാഗം മേധാവി ഡോ. ജിതുനാഥ്, ഡോ. അനൂപ് കെ. ശങ്കർ അനസ്തേഷ്യ വിഭാഗം ഡോ. താജുന്നിസ ഹക്കിം എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ നിർവഹിച്ചത്.പാലക്കാട് ജില്ലയിൽ ഇത്തരത്തിലുള്ള അത്യാധുനിക ശസ്ത്ര ക്രിയ ആദ്യമായാണ് നടത്തുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജില്ലയിലെ തന്നെ മികച്ച യൂറോളജി […]
Read more

സപ്ലൈകോ രണ്ടാം വിള നെല്ലെടുപ്പ്; സ്വകാര്യ മില്ലുകൾ സഹകരിക്കും

പാലക്കാട്: സപ്ലൈകോ മുഖേനയുള്ള നെല്ലു സംഭരണവുമായി സ്വകാര്യ മില്ലുകൾ സഹകരിക്കും. മന്ത്രി ജി.ആർ.അനിൽ കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണു തീരുമാനം. ഇത്തവണ പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ രണ്ടാം വിള മുതൽ മില്ലുകൾ നെല്ലെടുത്തു തുടങ്ങും.പാലക്കാട് ജില്ലയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനിച്ചതുപോലെ പ്രാഥമിക സഹകരണ സംഘങ്ങൾ മുഖേന നെല്ലെടുത്ത് സഹകരണ ബാങ്കുകൾ മുഖേന വില നൽകുമെന്നു മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. പാലക്കാട് സംഭരണത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ സപ്ലൈകോയോ സഹകരണ […]
Read more

ശബരിമല സ്വർണ്ണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. സ്വർണ്ണ പാളികൾ കൈമാറിയതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തന്ത്രിക്ക് നേരിട്ടുള്ള പങ്കുണ്ടെന്നതാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അതേസമയം, തന്ത്രിയെ കേസിൽ അന്യായമായി കുടുക്കിയതാണെന്നും സ്വർണക്കൊള്ളയുമായി അദ്ദേഹത്തിന് യാതൊരു ബന്ധവും ഇല്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ജാമ്യം അനുവദിച്ചാൽ തന്റെ ആത്മീയ സ്ഥാനവും സ്വാധീനവും ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി എസ്ഐടി ജാമ്യത്തിന് […]
Read more

കണ്ണൂർ ജില്ലാ കേരളോത്സവം ജനുവരി 25, 26 തീയതികളിൽ; സംഘാടക സമിതി രൂപീകരിച്ചു

കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല കേരളോത്സവത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ജനുവരി 25, 26 തീയതികളിൽ പെരളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരങ്ങൾ നടക്കുക.പെരളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്‌തു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ […]
Read more

മാസപ്പടി കേസ്; ഇന്ന് മുതൽ ഡൽഹി ഹൈക്കോടതിയിൽ അന്തിമ വാദം ആരംഭിക്കും

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഡൽഹി ഹൈക്കോടതി ഇന്ന് മുതൽ അന്തിമവാദം കേൾക്കും. ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബെഞ്ചിന് മുൻപാകെയാണ് ഹർജികൾ പരിഗണനയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ കേസ് പരിഗണനയ്‌ക്ക് വന്നിരുന്നെങ്കിലും, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനും കേന്ദ്ര സർക്കാരിനുമായി ഹാജരാകേണ്ടിയിരുന്ന അഭിഭാഷകർ കോടതിയിൽ എത്തിയിരുന്നില്ല. ഇതിനെ തുടർന്ന് അന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ വാദം കേൾക്കൽ മാറ്റിവെച്ചിരുന്നു. സിഎംആർഎല്ലിന് […]
Read more

ബലാത്സംഗ കേസ്; റിമാന്‍ഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

പത്തനംതിട്ട: ബലാത്സംഗക്കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കണമെന്ന് മജിസ്ട്രേറ്റ് നേരത്തെ ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഏഴ് ദിവസത്തെ കസ്റ്റഡി അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് എസ്‌ഐടി സംഘം കോടതിയെ സമീപിച്ചിരിക്കുന്നത്. കസ്റ്റഡി ലഭിച്ചാൽ, ബലാത്സംഗം നടന്നതായി ആരോപിക്കപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസ് ഇന്നലെ പരിഗണിച്ചപ്പോൾ പ്രതിഭാഗം ജാമ്യഹർജി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ […]
Read more

സംസ്ഥാന യൂത്ത് വിങ് ഭാരവാഹികൾക്ക് ഉജ്ജ്വല സ്വീകരണം

കൊച്ചി: അങ്കമാലി മർച്ചന്റ്‌ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ സംസ്ഥാന യൂത്ത് വിങ് ഭാരവാഹികൾക്ക് അങ്കമാലി യൂത്ത് വിങ്ങ് ഭാരവാഹികളായ സാൻജോ ജോസഫ്, റോജിൻ ദേവസി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നല്കുന്നു. വർക്കിങ്ങ് പ്രസിഡന്റ് പ്രദീപ് ജോസ്, സംസ്ഥാന സെക്രട്ടറി കെ സി മുരളിധരൻ, അനിൽ തോമസ്‌, എബി കുര്യക്കോസ്, എന്നിവർ സമീപം.
Read more

പത്രപ്രവർത്തക പെൻഷൻ വർദ്ധിപ്പിക്കണം: സീനിയർ ജേണലിസ്റ്റ്സ് ഫോറംം

മലപ്പുറം: വരാനിരിക്കുന്ന ബജറ്റിൽ പത്രപ്രവർത്തക പെൻഷൻ 15000 രൂപയായി വർധിപ്പിക്കണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ മെഡിസെപ്പ് പദ്ധതിയിൽ മുതിർന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തണമെന്നും ആശ്രിത പെൻഷൻ നിലവിലുള്ള പെൻഷൻ്റെ പകുതിയാക്കി വർധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ യു. ഡി.എഫ് അധികാരത്തിൽ വന്നാൽ പത്രപ്രവർത്തക പെൻഷൻ വർധിപ്പിക്കാൻ ശക്തമായി ഇടപെടുമെന്ന് അദ്ദേഹം ഉറപ്പുനൽകി.ജില്ലാ […]
Read more

ശബരിമലയിൽ ഭക്തജനപ്രവാഹം; എരുമേലിയിൽ വീണ്ടും ഗതാഗത തടസം

കോട്ടയം: ശബരിമലയിൽ മകരവിളക്ക്  അടുത്തതോടെ എരുമേലിയിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി മുതൽ ഇന്നലെ ഉച്ച കഴിയും വരെ വലിയ രീതിയിൽ ഗതാഗതം സ്തംഭിച്ചു. എരുമേലി ടൗണിലും മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, റാന്നി ഭാഗത്തേക്കുമുള്ള റോഡുകളിലും കിലോമീറ്ററുകൾ ദൂരത്തിൽ ഗതാഗതം കുരുങ്ങി. തീർഥാടകർ മാത്രമല്ല സമീപവാസികളും ഇതോടെ ബുദ്ധിമുട്ടിലായി. ഈ വഴിയുള്ള പല സ്വകാര്യ ബസുകളും ഓട്ടം നിറുത്തിവച്ചു. ബസുകൾ എരുമേലി ടൗണിലേക്ക് വരാനാവാതെ കനകപ്പലം, പേരൂർതോട്, കുറുവാമൂഴി എന്നിവിടങ്ങളിൽ എത്തി തിരികെപ്പോയി. പല സ്ഥലങ്ങളിൽ ജോലിക്ക് പോകേണ്ടവർ എരുമേലിയിൽനിന്നും […]
Read more

Recent News

Advertisement
WhiteswanTV Footer