Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

ശിവഗിരി തീർഥാടനത്തിന് തയ്യാറായി കോട്ടയം നാഗമ്പടം മഹാദേവക്ഷേത്രം

കോട്ടയം: ശ്രീനാരായണ ഗുരു ശിവഗിരി തീർഥാടനത്തിന് അനുമതി നൽകിയ നാഗമ്പടം മഹാദേവക്ഷേത്രത്തിൽ 93-ാമത് ശിവഗിരി തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. ഡിസംബർ മുപ്പത്,മുപ്പത്തിയൊന്ന്,  ജനുവരി ഒന്ന് എന്നീ ദിവസങ്ങളിലാണ് തീർഥാടനം. ശിവഗിരിയിൽ മുപ്പതിനു ഉയർത്തുന്ന ധർമപതാക കോട്ടയം യൂണിയന്റെ നേതൃത്വത്തിൽ നാഗമ്പടത്തു നിന്നുമാണ് ശിവഗിരിയിലെത്തിക്കുന്നത്. ഇരുപത്തിയൊന്പതിന് ധർമപതാകയും വഹിച്ചുള്ള രഥ ഘോഷയാത്ര നാഗമ്പടം ക്ഷേത്രത്തിലെ തേന്മാവിൻ ചുവട്ടിൽ നിന്നും പുറപ്പെടും. വൈകിട്ട് ആറിന് ശിവഗിരി മഹാസമാധി മന്ദിരത്തിലെത്തി ശിവഗിരി മഠത്തിന് കൈമാറും. രാവിലെ പത്തിന് ധർമപതാക ഘോഷയാത്രയുടെ ആരംഭ […]
Read more

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം: മലപ്പുറം മങ്കടയിൽ വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. വേരും പുലാക്കൽ ഇബ്രാഹിമിന്‍റെ മകൻ റിയാൻ ആണ് മരിച്ചത്. മങ്കട ഗവൺമെന്‍റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് റിയാൻ. പോസ്റ്റിലെ ഫ്യൂസിൽ അബദ്ധത്തിൽ പിടിച്ചെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

21.37 ​ഗ്രാം എംഎഡിഎംഎ യുമായി നാലുപേർ പിടിയിൽ

തിരുവനന്തപുരം: നിരോധിധ ലഹരിമരുന്നുകളുമായി നിരവധി ക്രിമിനൽകേസുകളിലെ പ്രതികളായ സഹോദരങ്ങളടക്കം നാല് പേർ പിടിയിൽ. പള്ളിപ്പുറം സ്വദേശികളായ ഷഫീഖ് , അനുജൻ ഷമീർ , കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശികളായ രാഹുൽ , മുഫാസിൽ എന്നിവരെയാണ് റൂറൽ ഡാൻസാഫ് സംഘവും, മംഗലപുരം പൊലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്നും 21.37 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.റൂറൽ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന സംഘത്തെ വെട്ടുറോഡ് ഭാഗത്ത് വെച്ച് ഓട്ടോ തടഞ്ഞാണ് പിടികൂടിയത്. നിരവധി കേസുകളിൽ പ്രതികളായ […]
Read more

കോട്ടയത്തേക്ക് പുതിയ ട്രെയിനുകൾ അനുവദിക്കണം

കോട്ടയം: ട്രെയിന്കൾക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ആറു പ്ലാറ്റ്ഫോം ഉള്ള കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് പുതിയ ട്രെയിനുകൾ അനുവദിക്കണമെന്ന് കെ.ഫ്രാൻസിസ് ജോർജ് എംപി ആവശ്യപ്പെട്ടു. എറണാകുളം വരെ സർവീസ് നടത്തുന്ന ട്രെയിനുകൾ കോട്ടയത്തേക്ക് നീട്ടണമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നൽകിയ നിവേദനത്തിൽ എംപി അഭ്യർഥിച്ചു. പ്രധാന  റൂട്ടുകളായ എറണാകുളം –ബെംഗളൂരു ഇന്റർസിറ്റി, കാരക്കൽ –എറണാകുളം, ലോകമാന്യ തിലക് എറണാകുളം– മഡ്ഗാവ്, എറണാകുളം– പുണെ, എറണാകുളം, കണ്ണൂർ –എറണാകുളം എന്നീ എക്സ്പ്രസ് ട്രെയിനുകൾ കോട്ടയം […]
Read more

ഗർഭിണിയെ മർദിച്ച സംഭവം; എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ

കൊച്ചി: ഗർഭിണിയെ മർദിച്ച കേസിൽ സസ്‌പെൻഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ പുറത്തുവന്നു. സ്വിഗ്ഗി ജീവനക്കാരനായ റിനീഷ് ആണ് പുതിയ പരാതിയുമായി രംഗത്തെത്തിയത്. എറണാകുളം സ്വദേശിയായ റിനീഷ് ഒരു മാൻപവർ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. ജോലിക്കിടയിൽ ഒരു പാലത്തിനരികിൽ വിശ്രമിക്കുകയായിരുന്ന റിനീഷിനടുത്തേക്ക് എത്തിയ എസ്എച്ച്ഒ അവിടെ എന്തിനാണ് ഇരിക്കുന്നതെന്ന് ചോദിച്ച ശേഷം ലാത്തിയെടുത്ത് അടിക്കുകയായിരുന്നുവെന്ന് റിനീഷ് പരാതിയിൽ പറയുന്നു. ലാത്തിക്ക് അടിച്ചതിന്റെ കാരണം ചോദിച്ചപ്പോൾ മുഖത്ത് മർദിച്ചതായും റിനീഷ് വ്യക്തമാക്കി. മർദനത്തെ തുടർന്ന് ഛർദിയും […]
Read more

കേരള രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. അവസാന ദിനമായ ഇന്ന് 11 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. കേരളത്തിന്റെ അഭിമാനമായ മേളയ്ക്ക് മുപ്പതാം കൊല്ലം നേരിടേണ്ടി വന്നത് അസാധാരണമായ സാഹചര്യങ്ങളാണ്. ബാറ്റില്‍ഷിപ്പ് പോട്ടംകിന്‍ അടക്കം 19 സിനിമകള്‍ക്ക് കേന്ദ്രം സെന്‍സര്‍ ഇളവ് അനുവദിക്കാതെ വന്നതോടെയാണ് മേള പ്രതിസന്ധിയിലായത്. പിന്നാലെയുയര്‍ന്നത് കടുത്ത പ്രതിഷേധമായിരുന്നു. വ്യാപക വിമര്‍ശനത്തിന് പിന്നാലെ കേന്ദ്രം ആറ് സിനിമകള്‍ ഒഴികെ മറ്റ് ചിത്രങ്ങള്‍ക്ക് സെന്‍സര്‍ ഇളവ് നല്‍കുകയായിരുന്നു. വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം […]
Read more

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ ഇന്ന് വിധി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട രേഖകൾ കൈമാറണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി എഫ്ഐആർ, റിമാൻഡ് റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചത്. എന്നാൽ, മുഴുവൻ രേഖകളും കൈമാറുന്നതിനെതിരെ എസ്ഐടി എതിർപ്പ് രേഖപ്പെടുത്തി. കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെങ്കിലും സമാന്തര അന്വേഷണം വേണ്ടെന്ന നിലപാടിലാണ് എസ്ഐടി. ഇത്തരമൊരു നടപടി കൂടുതൽ പ്രതികളിലേക്ക് എത്താനുള്ള അന്വേഷണത്തെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. […]
Read more

ലോക അറബി ഭാഷാദിനാഘോഷവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു

മലപ്പുറം: നൂറുൽഇസ്‌ലാം മദ്രസയിൽ ഡിസംബർ 18 ലോക അറബി ഭാഷാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇതോടൊപ്പം സംസ്ഥാന സർഗമേളയിലേക്ക് യോഗ്യത നേടിയ വിദ്യാർത്ഥികളെയും പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെയും ആദരിക്കുന്ന പ്രത്യേക ചടങ്ങും സംഘടിപ്പിച്ചു. തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ. ബാവ സാഹിബ് അറബി ഭാഷാദിനാഘോഷത്തിന്റെ ഉദ്ഘാടനവും പ്രതിഭകൾക്കുള്ള സമ്മാനദാനവും നിർവ്വഹിച്ചു. അറബി ഭാഷയുടെ ആത്മീയ സാംസ്കാരിക മൂല്യങ്ങളെ കുറിച്ച് അദ്ദേഹം സംസാരിക്കുകയും കുട്ടികളുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. അറബി ഭാഷാ […]
Read more

ആധുനികവൽക്കരണത്തിൻ്റെ മറവിൽ സർക്കാർ ജോലികൾ വീട്ടകങ്ങളിലേക്ക് മാറ്റപ്പെടുന്നു: കെആർഡിഎസ്എ

മലപ്പുറം: റവന്യൂ വകുപ്പിൽ ഇ-ഗവേണൻസ് നടപ്പിലായതോടെ സർക്കാർ ജോലികൾ ഓഫീസ് സമയത്തിന് പുറത്ത് ജീവനക്കാരുടെ വീടുകളിലേക്ക് മാറ്റപ്പെടുകയാണെന്നും ഫാർമേഴ്സ് രജിസ്ട്രി പോലുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ കൊണ്ടുവരുന്നത് ജോലി സമയം വർധിപ്പിക്കുന്നതിനുള്ള വലിയ ഇടപെടലുകളാണെന്നും മാറിയ കാലത്തിനനുസരിച്ച് സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കാതെ കുറുക്ക് വഴിയിലൂടെ ജോലി സമയം വർധിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും, വിഎഫ്എ തസ്തിക അപ്ഗ്രേഡ് ചെയ്ത് ഫ്രണ്ട് ഓഫീസ് സംവിധാനം വില്ലേജുകളിൽ പ്രാവർത്തികമാക്കണമെന്നും, വില്ലേജ് ഓഫീസർ തസ്തിക അപ്ഗ്രേഡ് ചെയ്യണമെന്നും നിലമ്പൂരിൽ നടന്ന കെആർഡിഎസ്എ മലപ്പുറം ജില്ലാ സമ്മേളനം […]
Read more

ഡൽഹി – തിരുവനന്തപുരം എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യയുടെ വിമാന സർവീസ് കനത്ത പുകമഞ്ഞിനെ തുടർന്ന് റദ്ദാക്കി. എന്നാൽ യാത്രക്കാർക്ക് ബദൽ യാത്രാ സൗകര്യം ഒരുക്കാത്തതിൽ എയർഇന്ത്യക്കെതിരെ പരാതിയുയർന്നിട്ടുണ്ട്. യാത്രക്കാർ സ്വന്തം ചെലവിൽ നാട്ടിലേക്ക് മടങ്ങണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ടിക്കറ്റ് തുക ഏഴ് ദിവസത്തിനകം തിരികെ നൽകുമെന്നും എയർഇന്ത്യ അറിയിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് ഡൽഹി വഴി തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരും ഇതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്‌. ഡൽഹിയിൽ പുകമഞ്ഞ് രൂക്ഷമായതോടെ ദൃശ്യപരത ശൂന്യത്തിനടുത്തേക്ക് താഴ്ന്നിരിക്കുകയാണ്. ഇതിന്റെ ഫലമായി റോഡ് ഗതാഗതവും വ്യോമഗതാഗതവും […]
Read more

Recent News

Advertisement
WhiteswanTV Footer