Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: തിരുവനന്തപുരം കോര്‍പറേഷന്‍ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍. ആര്യാ രാജേന്ദ്രന്റെ പെരുമാറ്റദൂഷ്യം തിരുവനന്തപുരത്ത് തിരിച്ചടി നല്‍കിയെന്നും വെള്ളാപ്പള്ളി. ആര്യയ്ക്ക് ധാര്‍ഷ്ട്യവും അഹങ്കാരവുമാണ്. അധികാരത്തില്‍ ഇരുന്നു ഞെളിയരുത്. പണ്ടത്തെ കാലമല്ല. നന്നായി പെരുമാറണം. ചെറുപ്രായത്തില്‍ ഭരണം കിട്ടിയത് കാരണം പക്വത പ്രകടിപ്പിക്കാനായില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. ബിഡിജെഎസിന്റെ കാര്യത്തില്‍ എസ്എന്‍ഡിപി ഇടപെടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് 10 കൊല്ലം ബിജെപിയ്ക്ക് ഒപ്പം നടന്നിട്ട് എന്തു കിട്ടി? ബിഡിജെഎസ് എല്‍ഡിഎഫില്‍ ചേരണം എന്നു കരുതുന്ന […]
Read more

അരൂരിൽ കാപ്പ കേസ് പ്രതിയായ യുവാവിനെ സുഹൃത്ത് പട്ടികയ്ക്ക് അടിച്ച് കൊലപ്പെടുത്തി

കൊച്ചി: അരൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പ കേസ് പ്രതി മരിച്ചു. എരമല്ലൂർ രോഹിണി നിവാസിൽ (ഇത്തിത്തറ) ലിജിൻ ലക്ഷ്മണൻ (28) ആണ് മരിച്ചത്. തർക്കത്തിനിടെ സുഹൃത്ത് എരമല്ലൂർ പുളിയ പള്ളി സാംസൺ (26) ലിജിനെ പട്ടികയ്ക്ക് തലയിൽ അടിക്കുകയായിരുന്നു. കാപ്പ് കേസ് പ്രതി കൂടിയായ ലിജിൻ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. നവംബർ നാലിന് രാത്രി ഏഴ് മണിക്കായിരുന്നു സംഭവം. സംഭവ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച സാംസണെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് […]
Read more

രാഹുൽ മാങ്കൂട്ടത്തിലിൻറെ ആദ്യ ബലാത്സം​ഗക്കേസ്; അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കൊടതി

കൊച്ചി: ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കൊടതി. ജനുവരി ഏഴ് വരെ വിലക്ക് തുടരും. രാഹുലിനെതിരെയുള്ള ആദ്യ ബലാത്സം​ഗക്കേസിലെ അറസ്റ്റിനുള്ള വിലക്കാണ് നീട്ടിയിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ പിന്നീട് പരി​ഗണിക്കാമെന്ന് പറഞ്ഞ ബെഞ്ചിനോട് രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ അറസ്റ്റ് വിലക്ക് ഇന്ന് വരെയാണ് ഉള്ളതെന്നും അത് നീട്ടണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് കേസ് ഇനി പരി​ഗണിക്കുന്ന ജനുവരി ഏഴ് വരെ അറസ്റ്റിനുള്ള വിലക്ക് കോടതി നീട്ടിയത്.
Read more

നടിയെ ആക്രമിച്ച കേസ്; അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ദിലീപ്. കോടതിയിൽ പറയാത്ത പലതും ചാനലുകളിൽ പറഞ്ഞുവെന്ന് ദിലീപ് ആരോപിച്ചു. അടച്ചിട്ട കോടതി മുറിയിലെ വാദങ്ങൾ ചോർത്തിയെന്നും, ബാലചന്ദ്രകുമാർ പൊലീസിന് മൊഴി നൽകുന്നതിന് മുൻപ് ചാനലിന് ഇൻ്റർവ്യൂ നൽകിയെന്നും പറഞ്ഞു. ഇത്തരമൊരു സാക്ഷി ഉണ്ടെങ്കിൽ ആദ്യം കോടതിയെ അറിയിക്കുകയായിരുന്നു വേണ്ടതെന്നും ദിലീപ് പറഞ്ഞു. കോടതിയലക്ഷ്യ ഹർജികൾ ജനുവരി 12ന് പരിഗണിക്കാൻ മാറ്റിവെച്ചു.
Read more

ബിആര്‍ഡി സെക്യൂരിറ്റീസ്   ഉടമക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന്  ബിജെപി

തൃശ്ശൂർ: ബി,ആര്‍.ഡി സെക്യൂരിറ്റീസ് എന്ന സ്വകാര്യ സ്ഥാപന ഉടമക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ മുരിങ്ങൂർ ബി.ആർ ഡി ഓഫിസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. ബിജെപി മുന്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയും ആയിരുന്ന ചാലക്കുടി വെട്ടുകടവ് ചിറക്കൽ സോമസുന്ദര പണിക്കരുടെ ആത്മഹത്യ സ്വകാര്യ സ്ഥാപനം നല്‍കുവാനുള്ള പണം നല്‍കാതെ വഞ്ചിച്ചത് മൂലം ആണെന്ന് ബി ജെ പി ആരോപിച്ചു ബി ആർ ഡി യുടെ പണമിടപാടുകളെ സംബന്ധിച്ച് ഇഡിയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേക്ഷണം നടത്തണമെന്ന് യോഗം […]
Read more

ക്രിസ്മസിനെ  വരവേൽക്കാൻ കോട്ടയം നഗരത്തിൽ പുൽക്കൂടുകൾ ഒരുങ്ങി

കോട്ടയം:  വീടിനുള്ളിൽ ചെറിയ ഇടങ്ങളിൽ വയ്ക്കാവുന്ന കൊച്ചു പുൽക്കൂടാണ് ഇത്തവണത്തെ പ്രത്യേകത. പുൽക്കൂട്ടിലെ രൂപങ്ങളുടെ നിർമിതിയും മാറുകയാണ്. വളരെ പണ്ടുകാലത്ത് കളിമണ്ണിൽ ഉണ്ടാക്കിയിരുന്ന രൂപങ്ങൾ ഇപ്പോൾ തടിയിലും സെറാമിക്കിലുമായി. വെള്ളയും ഗോൾഡും നിറത്തിലുള്ളതും ഐവറി നിറത്തിലുള്ളതുമാണ് ഇത്തവണത്തെ താരങ്ങൾ.രണ്ട് ഇഞ്ച് മുതൽ രണ്ട് അടി വരെയുള്ള രൂപങ്ങളുണ്ട്. മൂന്നൂറ്‌ രൂപ മുതൽ രണ്ടായിരത്തിയഞ്ഞൂറു രൂപ വരെയുള്ള  സെറ്റുകളുണ്ട്. എന്നാൽ പൂൽക്കൂടില്ലാത്തവരും വിഷമിക്കണ്ട, വട്ടത്തിൽ പലകപോലയുള്ള പ്രതലത്തിൽ ഒരുക്കി വച്ചതു പോലുള്ള സെറ്റുകളും ലഭിക്കും. തടി, ഈറ, ചൂരൽ എന്നിവ […]
Read more

കരൂർ സംഭവത്തിന് ശേഷം സജീവമാകാൻ വിജയ്; ആദ്യ പൊതുപരിപാടി ഈറോഡിൽ

ചെന്നൈ: കരൂരിൽ നടന്ന ദുരന്തത്തിന് ശേഷം, നടനും രാഷ്ട്രീയ നേതാവുമായ വിജയ് തമിഴ്‌നാട്ടിൽ തൻ്റെ ആദ്യ പൊതുപരിപാടി ഈറോഡിൽ പുരോഗമിക്കുന്നു. ഇന്ന് ഈറോഡിൽ നടന്നുകൊണ്ടിരിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) റാലിയോടെയാണ് വിജയ് വീണ്ടും പൊതുരം​ഗത്ത് സജീവമാകുന്നത്. മുൻ അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം ശക്തനായ കെ എ സെങ്കോട്ടയ്യൻ നേതൃത്വം നൽകുന്ന പരിപാടിക്ക് പെരുന്തുറയിലെ വിജയമംഗലം ടോൾ പ്ലാസയ്ക്ക് സമീപമുള്ള വേദിയിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി. എഐഎഡിഎംകെ നേതൃത്വവുമായി ഇടഞ്ഞ് ടിവികെയിൽ ചേർന്ന സെങ്കോട്ടയ്യന്റെ […]
Read more

അതിജീവിതയ്‌ക്കെതിരെ അധിക്ഷേപ വിഡിയോ: മാര്‍ട്ടിന്‍ ആന്റണിക്കെതിരെ കേസെടുത്തു

കൊച്ചി: അതിജീവിത നല്‍കിയ സൈബര്‍ ആക്രമണ പരാതിയില്‍ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്നും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. അധിക്ഷേപ വിഡിയോ ഷെയര്‍ ചെയ്തവരും കേസില്‍ പ്രതികളാകും. കേസിലെ ശിക്ഷാവിധി പുറത്തുവന്നതിന് ശേഷമാണ് രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയുടെ വെളിപ്പെടുത്തല്‍ എന്ന പേരില്‍ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തന്നെയും കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ നടന്‍ ദിലീപിനേയും […]
Read more

വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം; ഹോസ്റ്റൽ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: വിദ്യാർഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശിയാണ് അറസ്റ്റിലായത്. ഏഴ് വിദ്യാർത്ഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയതാണ് പരാതി. തൃശൂർ കുന്നംകുളത്തെ സ്വകാര്യ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾ ചൈൽഡ് ലൈനിന് നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ഒരു വർഷത്തിനിടയിലാണ് വിദ്യാർത്ഥികളെ ക്രൂരമായ പീഡനരയാക്കിയത്. കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read more

എല്‍ഡിഎഫ് നേതാക്കളുടെ  ആരോപണം അടിസ്ഥാന രഹിതം: കൗണ്‍സിലര്‍ അഡ്വ.ബിജു എസ് ചിറയത്ത്

തൃശ്ശൂർ: എല്‍ഡിഎഫ് നേതാക്കള്‍ നടത്തിയ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ അഡ്വ.ബിജു എസ് ചിറയത്ത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 24 വാര്‍ഡില്‍ മത്സരിച്ച തന്നെ കുറിച്ച് കാണിക്കുന്ന വീഡിയോ ക്ലിപ്പില്‍ പറയുന്ന പോലെ വോട്ടര്‍മാരെ സാമ്പത്തീകമായി സ്വാധീനിച്ചാണ് വോട്ട് നേടിയതെന്ന അടി്സ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി കൊരട്ടിയില്‍ താമസിക്കുകയും അവിടെ വോട്ട് ചെയ്തു വരുന്ന അലങ്കാരത്തില്‍ റഷീദ് എന്ന വ്യക്തിയുമായി തെരഞ്ഞെടുപ്പിന് മുന്‍പായി സംസാരിക്കുന്ന വിഡിയോയുടെ കുറച്ച് ദൃശ്യങ്ങള്‍ മാത്രമെടുത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer