Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എല്‍ഡിഎഫ് നേതാക്കളുടെ  ആരോപണം അടിസ്ഥാന രഹിതം: കൗണ്‍സിലര്‍ അഡ്വ.ബിജു എസ് ചിറയത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: എല്‍ഡിഎഫ് നേതാക്കള്‍ നടത്തിയ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ അഡ്വ.ബിജു എസ് ചിറയത്ത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 24 വാര്‍ഡില്‍ മത്സരിച്ച തന്നെ കുറിച്ച് കാണിക്കുന്ന വീഡിയോ ക്ലിപ്പില്‍ പറയുന്ന പോലെ വോട്ടര്‍മാരെ സാമ്പത്തീകമായി സ്വാധീനിച്ചാണ് വോട്ട് നേടിയതെന്ന അടി്സ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി കൊരട്ടിയില്‍ താമസിക്കുകയും അവിടെ വോട്ട് ചെയ്തു വരുന്ന അലങ്കാരത്തില്‍ റഷീദ് എന്ന വ്യക്തിയുമായി തെരഞ്ഞെടുപ്പിന് മുന്‍പായി സംസാരിക്കുന്ന വിഡിയോയുടെ കുറച്ച് ദൃശ്യങ്ങള്‍ മാത്രമെടുത്ത് വ്യാച പ്രചരണം നടത്തുകയാണന്ന് അഡ്വ.ബിജു എസ് ചിറയത്ത് പറഞ്ഞു.

അദ്ദേഹത്തിന്റെ വോട്ട് പുതിയ എസ്‌ഐആര്‍ ഫോം ലഭിക്കാത്തെ വന്നതോടെ നഷ്ടമായിരുന്നു. ഇതിനെ ചൊല്ലിയുള്ള തര്ക്കത്തിന്റെ വിഡിയോ ദൃശ്യമാണ് താന്‍ സാമ്പത്തികം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് എല്‍ഡിഎഫ് നേതാക്കള്‍ പ്രചരിപ്പിക്കുന്നതെന്നും തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കുവാന്‍ നേതാക്കള്‍ തയ്യാറാകണമെന്നും.യുഡിഎഫിനെ കുറിച്ച് നടത്തിയ ആരോപണങ്ങള്‍ക്ക് യുഡിഎഫ് നേതാക്കള്‍ മറുപടി പറയുമെന്നും അഡ്വ.ബിജു എസ് ചിറയത്ത് അഭിപ്രായപ്പെട്ടു. വോട്ടർമാരെ സ്വാധീനിച്ച് വോട്ടുകൾ നേടേണ്ട ആവശ്യം തനിക്കില്ല. അല്ലാതെ തന്നെ വോട്ട് ചെയ്യാൻ വാർഡിലെ വോട്ടർമാർ തയ്യാറാണെന്നും അദ്ദേഹം  വാർത്ത സമ്മേളനത്തിൽ പറഞ്ഞു

Recent News

Advertisement
WhiteswanTV Footer