Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

എരുമേലിയിൽ 900 പാക്കറ്റ് രാസസിന്ദൂരം പിടികൂടി

കോട്ടയം: എരുമേലിയിൽ തീർഥാടന പ്രദേശത്തെ താൽക്കാലിക കടയിൽ അനധികൃതമായി സൂക്ഷിച്ച തൊള്ളയിരം പാക്കറ്റ് സിന്ദൂരം സ്പെഷൽ സ്ക്വാഡ് പിടികൂടി. നിരോധിത രാസസിന്ദൂരമാണോ പിടികൂടിയതെന്ന് പരിശോധിക്കുന്നതിനു സാംപിൾ സർക്കാർ ലബോറട്ടറിയിലേക്ക് അയയ്ക്കും. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഡ്രഗ്സ് ഇൻസ്പെക്ടർമാർ ഉൾപ്പെട്ട സംഘമാണ് സിന്ദൂരം പിടികൂടിയത്. ഇവിടെനിന്ന് പിടികൂടിയ പാക്കറ്റുകളിൽ നിർമാണ ലൈസൻസോ മറ്റു വിവരങ്ങളോ ഉൽപന്നവുമായി ബന്ധപ്പെട്ട വിശദാംശങ്ങളോ ഇല്ലാത്തതിന്റെ അടിസ്ഥാനത്തിലാണ് ഇവ കണ്ടെടുത്ത് വിൽപന മരവിപ്പിച്ചതെന്ന് അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ അജു ജോസഫ് കുര്യൻ പറഞ്ഞു. […]
Read more

ചാലക്കുടി കൂടപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കാവടി മഹോത്സവത്തിന് വെള്ളിയാഴ്ച കൊടിയേറും

തൃശ്ശൂർ: ചാലക്കുടി കൂടപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഇത്തവണത്തെ കാവട മഹോത്സവത്തിന് നാളെ ( വെള്ളിയാഴ്ച) കൊടിയേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് കൊടിക്കൂറ എഴുന്നുള്ളിപ്പ് കൂടപ്പുഴ കെ.ഐ.രാജന്‍ കോരങ്ങത്തിന്റെ വീട്ടില്‍ നി്ന്നും പുറപ്പെട്ട് ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. വൈകിട്ട് 6.30ന് ദീപാരാധനക്ക് ശേഷ 7.30ന് 8.30നും ഇടയില്‍ ക്ഷേത്രം തന്ത്രി സി.കെ.നാരായണന്‍ കുട്ടി കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും.ക്ഷേത്രം മേല്‍ശാന്തി കെ.ബാബു രാജ് മുഖ്യ കാര്‍മ്മികത്വ വഹിക്കും. കൊടിയേറ്റിന് ശേഷം കൂടപ്പുഴ […]
Read more

കുളിക്കുന്നതിനിടെ ഇരിങ്ങപ്പുറം സ്വദേശി മുങ്ങി മരിച്ചു

തൃശൂർ: ഗുരുവായൂർ ഇരിങ്ങപ്പുറം സ്വദേശി മുങ്ങിമരിച്ചു. ഇരിങ്ങപ്പുറം സ്വദേശി രാമനത്ത് ജലീലാണ് (51) മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. എരുമപ്പെട്ടി നെല്ലുവായി മുല്ലയ്ക്കൽ ക്ഷേത്രത്തിന് സമീപമുള്ള ബന്ധുവീട്ടിലെത്തിയ ജലീൽ കുളിക്കാനായി സമീപത്തെ കുളത്തിലിറങ്ങി. നീന്തുന്നതിനിടയിൽ അസ്വസ്ഥത അനുഭവപ്പെട്ടതോടെ അദ്ദേഹം കുഴഞ്ഞുവീണ് മുങ്ങിത്താഴുകയായിരുന്നുവെന്നാണ് വിവരം. വടക്കാഞ്ചേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തുടര്‍നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Read more

കാട്ടകാമ്പാൽ എട്ടാം വാർഡിൽ അംഗനവാടി സന്ദർശനവുമായി വാർഡ് മെമ്പർ

തൃശ്ശൂർ: കാട്ടകാമ്പാൽ പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പർ മോനിഷ രജീഷ് വാർഡിലെ വിവിധ അംഗനവാടികൾ സന്ദർശിച്ചു. കുട്ടികളുമായി സമയം ചെലവഴിച്ച മോനിഷ രജീഷ്, അവർക്കായി മധുരം വിതരണം ചെയ്യുകയും ചെയ്തു. കുട്ടികളുടെ പഠന– പരിപാലന സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തുന്ന ഭാഗമായാണ് സന്ദർശനം സംഘടിപ്പിച്ചത്. അംഗനവാടികൾ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, കെട്ടിടാവസ്ഥ, ശുചിത്വം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് അംഗനവാടി ജീവനക്കാരുമായി വിശദമായ ചർച്ചയും നടന്നു. ഉയർത്തിയ പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും […]
Read more

കോട്ടയത്ത് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി; കോൺഗ്രസ് ധർണ നടത്തി

കോട്ടയം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി ഗാന്ധിജിയെ തമസ്കരിക്കാനുള്ള കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ യോഗവും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിയെ ദക്ഷിണാഫ്രിക്കക്കാർ പോലും ചെയ്യാത്ത പാതകമാണ്  കേന്ദ്രസർക്കാർ ചെയ്തത്. ആയിരക്കണക്കിന് ഗ്രാമങ്ങളിലെ പട്ടിണിക്കൂരകളിൽ അരി മേടിക്കുന്ന പദ്ധതിയെയാണ് പേരുമാറ്റിയും ഫണ്ട് നൽകാതെയും സർക്കാർ തകർക്കുന്നത്. ഗാന്ധിയില്ലാത്ത ഇന്ത്യയുണ്ടാക്കാനാണ് ശ്രമിക്കുന്നത്. മഹാത്മാഗാന്ധിയെ  ഓർക്കുന്നവർ ആദ്യം ഇന്ത്യയെയാണ് ഓർക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു. കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. കെപിസിസി […]
Read more

തൊട്ടിൽപ്പാലത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: തൊട്ടിൽപ്പാലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂതംപാറ സ്വദേശി വിജോ (36) ആണ് മരിച്ചത്. സംഭവത്തിൽ തൊട്ടിൽപ്പാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്ന് വൈകിട്ട് നാലുമണിയോടെ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന കാറിലാണ് വിജോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നേരമായി വാഹനം അവിടെ തന്നെ നിർത്തിയിട്ടിരുന്നതിനാൽ സംശയം തോന്നിയ നാട്ടുകാർ കാറിനടുത്തേക്ക് ചെന്നു നോക്കിയപ്പോഴാണ് യുവാവ് കാറിനുള്ളിൽ ബോധരഹിതനായി കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് കാറ് തുറന്ന് വിജോയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും, […]
Read more

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; കേരളത്തിലെ ആദ്യഘട്ട വിവരശേഖരണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ആദ്യഘട്ടം ഇന്ന് പൂര്‍ത്തിയാകും. വീടുകള്‍ കയറി വിവരശേഖരണം നടത്തി എന്യൂമറേഷന്‍ ഫോമുകള്‍ ഡിജിറ്റൈസ് ചെയ്യാന്‍ ഇന്ന് കൂടി സമയമുണ്ട്. സംസ്ഥാനത്ത് ഫോമുകളുടെ ഡിജിറ്റൈസേഷന്‍ 100 ശതമാനത്തിനടുത്ത് പൂര്‍ത്തിയായെന്നാണ് വിവരം. കണ്ണൂര്‍, തൃശ്ശൂര്‍, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ മുഴുവന്‍ ഫോമുകളും ഡിജിറ്റൈസ് ചെയ്തു. കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ എണ്ണം 25 ലക്ഷത്തോളമാണ്. ഒഴിവാകുന്നവരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിഎല്‍എമാര്‍ക്ക് ഇതില്‍ തിരുത്തലുണ്ടെങ്കില്‍ ഇന്ന് കൂടി നിര്‍ദേശിക്കാം. കരട് […]
Read more

കൂരാച്ചുണ്ടിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

കോഴിക്കോട്: കൂരാച്ചുണ്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണ്ണമായും നശിച്ചു. നെല്ലിപ്പൊയിൽ പാലത്തിങ്കൽ തോമസിൻ്റെ ഉടമസ്ഥതയിലുള്ള 14 വർഷം പഴക്കമുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. പൊറാളി – മുളവട്ടംകടവ് റോഡിൽ ഓഞ്ഞിൽ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിക്ക് മുൻപിലായിരുന്നു സംഭവം. യാത്രയ്ക്കിടെ കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ കാറിലുണ്ടായിരുന്ന രണ്ടുപേരും പുറത്തിറങ്ങിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. പേരാമ്പ്രയിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.
Read more

ലാന്‍ഡിങ് ഗിയറിലെ തകരാര്‍: കൊച്ചിയില്‍ അടിയന്തിര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി

കൊച്ചി: നെടുമ്പാശ്ശേരിയില്‍ അടിയന്തിര ലാന്‍ഡിങ് നടത്തിയ എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി. ലാന്‍ഡിങ് ഗിയറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തിരമായി ഇറക്കിയത്. വിമാനത്തില്‍ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജിദ്ദയില്‍ നിന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് സിയാല്‍ അറിയിച്ചു. ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് രാവിലെ എത്തേണ്ട വിമാനമായിരുന്നു ഇത്. യാത്രമധ്യേ വിമാന്തതിന് സാങ്കേതിക തകരാറുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് അടിയന്തിര ലാന്‍ഡിങ് വേണമെന്ന് പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു. ലാന്‍ഡിങ് […]
Read more

ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി : ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് ഹർജിയിൽ വിശദമായ വാദം കേൾക്കുന്നത്. തിരുവനന്തപുരം സെഷൻസ് കോടതി നേരത്തെ ജാമ്യം നിഷേധിച്ച ഒന്നാമത്തെ ബലാത്സംഗക്കേസിലാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജിയിൽ തീർപ്പാകുന്നത് വരെ രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കോടതി ഇന്ന് വരെ നീട്ടിയിരുന്നു. പരാതിക്കാരിയുമായി തനിക്ക് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് രാഹുലിന്റെ വാദം. […]
Read more

Recent News

Advertisement
WhiteswanTV Footer