Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചാലക്കുടി കൂടപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കാവടി മഹോത്സവത്തിന് വെള്ളിയാഴ്ച കൊടിയേറും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി കൂടപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഇത്തവണത്തെ കാവട മഹോത്സവത്തിന് നാളെ ( വെള്ളിയാഴ്ച) കൊടിയേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് കൊടിക്കൂറ എഴുന്നുള്ളിപ്പ് കൂടപ്പുഴ കെ.ഐ.രാജന്‍ കോരങ്ങത്തിന്റെ വീട്ടില്‍ നി്ന്നും പുറപ്പെട്ട് ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. വൈകിട്ട് 6.30ന് ദീപാരാധനക്ക് ശേഷ 7.30ന് 8.30നും ഇടയില്‍ ക്ഷേത്രം തന്ത്രി സി.കെ.നാരായണന്‍ കുട്ടി കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും.ക്ഷേത്രം മേല്‍ശാന്തി കെ.ബാബു രാജ് മുഖ്യ കാര്‍മ്മികത്വ വഹിക്കും.

കൊടിയേറ്റിന് ശേഷം കൂടപ്പുഴ മയൂഖം അവതരിപ്പിക്കുന്ന വീരനാട്യം.20 ശനിയാഴ്ച വൈകിട്ട് ദീപാരാധനക്ക് ശേഷം പ്രമുഖ വ്യക്തികളെ ആദരിക്കും. വൈകിട്ട് 7.30ന് മാസ് ചാലക്കുടി അവതരിപ്പിക്കുന്ന ഗാനമേള. 21 ഞായറാഴ്ച രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍ നവകം പഞ്ചഗവ്യം, വൈകിട്ട് 7 മണിക്ക് മൂന്ന് കരകളില്‍ നിന്നുള്ള തണ്ടിക സമര്‍പ്പണം. 7.30ന് വീരനാട്യം. തുടര്‍ന്ന് പ്രദീ്പ് പൂലാനിയു സംഘവും അവതരിപ്പിക്കുന്ന മിമിക്രിഷോ, 22 തീങ്കള്‍ രാത്രി 7.30ന് കലാഭവന്‍ ജയനും സംഘവും അവതരിപ്പിക്കുന്ന മാജിക് മിമിക്‌സ്

.23 ചൊവ്വ വൈകി്ട്ട് 7 മണി മുതല്‍ കുമാരി കുമാരസംഘം അവതരിപ്പിക്കുന്ന കലാപരിപാടികള്‍. 24 ബൂധന്‍ കാവടി മഹോത്സവം രാവിലെ 8 മണിക്ക് നവകം പഞ്ചഗവ്യം സുബ്രഹ്മണ സ്വാമിക്ക് കാഴ്ച ശിവേലി പ്രസാദ ഊട്ട്, രാവീലെ 8 മണി മുതല്‍ വിവിധ കരകളില്‍ നിന്നും കാവടി ഘോഷ യാത്ര പുറപ്പെട്ട് ഉച്ചക്ക് 12 മണിയോടെ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു ഉച്ചതിരിഞ്ഞ് 5 മണിക്ക് സൗത്ത് ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന കാവടി ഘോഷയാത്ര രാത്രി 10 മണിക്ക് ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു.

രാത്രി 1030ന് പള്ളി വേട്ട പള്ളി നിദ്ര, 25 വ്യാഴാഴ്ച രാവിലെ ആറാട്ട് പുറപ്പാട് 8 മണിക്ക് ആറാട്ട് തിരിച്ചെഴുന്നുള്ളിപ്പ് കൊടിയിറക്കല്‍ ആറാട്ട് കഞ്ഞി എന്നിവയാണ് പ്രധാന പരിപാടികളെന്ന് പ്രസിഡന്റ് കെ.എ.ഉണ്ണികൃഷ്ണന്‍,,സെക്രട്ടറി എ.ടി.ബാബു, ട്രഷറര്‍ കെ.ജി.സുന്ദരന്‍, വൈസ് പ്രസിഡന്റ് ഇ.എസ്. അനിയന്‍, തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Recent News

Advertisement
WhiteswanTV Footer