Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

ക്രിസ്മസ്- ന്യൂ ഇയർ വില്പന മേള ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിനടുത്തുള്ള ബി.എസ്.എൻ.എൽ കസ്റ്റമർ കെയർ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കേരള കരകൗശല വികസന കോർപ്പറേഷന്റെ കൈരളി വില്പന ശാലയിൽ ക്രിസ്മസ് – ന്യൂ ഇയർ വിൽപ്പന മേള ആരംഭിച്ചു. എല്ലാ ഉത്പന്നങ്ങൾക്കും 10 ശതമാനം കിഴിവുണ്ടാകും. ആറൻമുളക്കണ്ണാടി, നെട്ടൂർപ്പെട്ടി, ചന്ദനമുട്ടി, ചന്ദനപ്പൊടി, ചന്ദനത്തൈലം, ഈട്ടിയിലും, തേക്കിലും തീർത്ത ശില്പങ്ങൾ, നെറ്റിപ്പട്ടം എന്നിവയുൾപ്പെടെ ഒട്ടേറെ ഉത്പന്നങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ വൈകീട്ട് 7 വരെയാണ് പ്രവൃത്തി സമയം. മേള 31-ാം തീയതി വരെ ഉണ്ടാകും.
Read more

എൻ. വിജയരാഘവന് വൊക്കേഷണൽ എക്സലൻസ് അവാർഡ്

കോഴിക്കോട് : കാലിക്കറ്റ് സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ വൊക്കേഷണൽ എക്സലൻസ് അവാർഡിന് സത്യാനന്ദ യോഗ സെന്ററിന്റെ സ്ഥാപക ഡയറക്ടർ യോഗാചാര്യൻ എൻ. വിജയരാഘവൻ അർഹനായി. യോഗയുമായി ബന്ധപ്പെട്ട് സമൂഹത്തിന് നൽകിയ സംഭാവനകൾ മാനിച്ചാണ് അവാർഡ് എന്ന് റോട്ടറി ഭാരവാഹികൾ അറിയിച്ചു.
Read more

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിൻ്റെ റിമാൻഡ് വീണ്ടും നീട്ടി

കൊച്ചി: ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് വീണ്ടും 14 ദിവസം നീട്ടി. ദ്വാരപാലക കേസിൽ പത്മകുമാർ ജാമ്യാപേക്ഷ സമർപ്പിച്ചു. കട്ടിളപ്പാളി കേസിലെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കൊല്ലം വിജിലൻസ് കോടതി തള്ളിയിരുന്നു. അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോയെന്നാവർത്തിച്ച് ഹൈക്കോടതി. ചെമ്പ് പൊതിഞ്ഞതാണെന്ന് എൻ വാസു ജാമ്യപേക്ഷയിൽ പറഞ്ഞിരുന്നു. ഇതിലാണ് കോടതിയുടെ ചോദ്യം. യഥാർത്ഥത്തിൽ സ്വർണ്ണപ്പാളികളായിരുന്നോ അവയെന്നത് നിർണ്ണായക ചോദ്യമാണെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ കുറ്റം ചെയ്തിട്ടുണ്ടോയെന്നതൊക്കെ വിചാരണക്കോടതിയുടെ പരിധിയിൽ വരുന്ന […]
Read more

‘കേരള കോണ്‍ഗ്രസ് എം LDF വിടില്ല; ജോസഫ് വിഭാഗം പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയെന്ന്; ജോസ് കെ മാണി

തിരുവനന്തപുരം : എല്‍ഡിഎഫ് വിടില്ലെന്ന് വ്യക്തമാക്കി കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. എല്‍ഡിഎഫിനൊപ്പമാണ് കേരള കോണ്‍ഗ്രസ് എം. യുഡിഎഫിനൊപ്പമെന്ന് വീമ്പടിക്കുന്ന ജോസഫ് ഗ്രൂപ്പ് തൊടുപുഴയില്‍ ജയിച്ചത് രണ്ടിടത്ത് മാത്രമാണ് പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിനെന്നും ജോസ് കെ മാണി പറഞ്ഞു. തിരുവനന്തപുരത്ത് എല്‍ഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലായില്‍ സിംഗിള്‍ മെജോറിറ്റി ഉള്ളത് കേരള കോണ്‍ഗ്രസ് എം തന്നെയാണ്. പാലാ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിനാണ് ലീഡ്. സംഘടനാപരമായി […]
Read more

സൈബർ അധിക്ഷേപക്കേസിൽ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കൽ മാറ്റി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസിൽ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. അതിജീവിതയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്. സൈബർ അധിക്ഷേപ പരാതിയിൽ ജയിലിൽ കഴിഞ്ഞിരുന്ന രാഹുൽ ഈശ്വറിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യൽ മീഡിയവഴി പങ്കുവെച്ചിട്ടില്ലെന്നും പണ്ടുണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപൊക്കിയതാണെന്നുമാണ് മുൻകൂർ ജാമ്യ […]
Read more

കാവുംപൊയിലിൽ ശ്രീ അമ്മദേവി ക്ഷേത്രത്തിൽ ഇന്ന് മാസപൂജ

കോഴിക്കോട് : കോഴിക്കോട് കാവുംപൊയിലിൽ ശ്രീ അമ്മദേവി ക്ഷേത്രത്തിൽ ഇന്ന് മാസപൂജ. ധനു മാസം ഒന്നാം തീയതി ആയതിനാൽ ഇന്ന് കാവുംപൊയിലിൽ ശ്രീ അമ്മദേവി ക്ഷേത്രത്തിൽ മാസപൂജയുണ്ടാകുമെന്ന് ക്ഷേത്ര പരിപാലന സമിതി അറിയിച്ചു. രാവിലെ ഭഗവതി പൂജ, ഗുരുദേവ പൂജ, കരിയാത്തൻ ദേവ പൂജ, ഗുളിക ദേവ പൂജ എന്നിവയുണ്ടാകും. ഉച്ചയ്ക്ക് ഗുരുതി പൂജയും, ഗുരുതി തർപ്പണവും നടക്കും. അതിന് ശേഷം പ്രസാദ ഊട്ട്. വൈകുന്നേരം നാമജപവും, നിറ ദീപവും, ദീപാരാധനയും, ഉണ്ടാകുമെന്നും എല്ലാ ഭക്തജനങ്ങളേയും വിനീതമായി […]
Read more

ഗുരുവായൂരിൽ ‘വിജയ് ദിവസ് 2025’ ആചരിച്ചു

തൃശ്ശൂർ: പൈതൃകം ഗുരുവായൂർ സൈനീക സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ‘വിജയ് ദിവസ് 2025’ വിപുലമായ ചടങ്ങുകളോടെ ഗുരുവായൂരിൽ സംഘടിപ്പിച്ചു. ഗുരുവായൂർ കിഴക്കെ നടയിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രത്യേകം ഒരുക്കിയ അമർജവാൻ സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി വീരസേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് ലൈബ്രറി ഹാളിൽ നടന്ന അനുസ്മരണ യോഗം ലെഫ്റ്റനന്റ് കേണൽ സി.കെ. ബാബു ഉദ്ഘാടനം ചെയ്തു. ബ്രിഗേഡിയർ എൻ.എ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. സൈന്യത്തിൽ പ്രത്യേക സേവനം അനുഷ്ഠിച്ച സർജന്റ് കെ. ജയകൃഷ്ണൻ, എം. മനോജ്, […]
Read more

ലീഗ് പ്രവർത്തകർ പഞ്ചായത്തിൽ ശുദ്ധീകരണം നടത്തിയ സംഭവം; ജാതി അധിക്ഷേപമെന്ന് ഉണ്ണി വേങ്ങേരി

കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്തിൽ ലീഗ് പ്രവർത്തകർ വെള്ളം തളിച്ച് ശുദ്ധീകരണം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉണ്ണി വേങ്ങേരി. നടന്നത് ജാതി അധിക്ഷേപമാണെന്ന് അദ്ദേഹം പറഞ്ഞു. സമീപ പഞ്ചായത്തുകളിൽ യുഡിഎഫ് വിജയിച്ചെങ്കിലും ഇത്തരം പരിപാടി എവിടെയും നടത്തിയില്ല. താൻ ദളിത്‌ വിഭാഗത്തിൽ പെട്ട ആളായത് കൊണ്ടാണ് ശുദ്ധീകരണം നടത്തിയതെന്നും ഇത് മനോവിഷമം ഉണ്ടാക്കിയെന്നും ഉണ്ണി വേങ്ങേരി പറഞ്ഞു. ഉത്തരേന്ത്യയിൽ ചെയ്യുന്നതുപോലെയുള്ള കാര്യങ്ങളാണ് ലീഗ് ചെയ്തത്. യുഡിഎഫിന് വോട്ട് ചെയ്ത ദളിത് വിഭാഗങ്ങളോട് ചെയ്ത അനീതി കൂടിയാണിത്. […]
Read more

ഗാന്ധി കുടുംബത്തിന് ആശ്വാസം; നാഷണൽ ഹെറാൾഡ് കേസിലെ കുറ്റപത്രം ദില്ലി കോടതി സ്വീകരിച്ചില്ല

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസില്‍ ദില്ലി കോടതി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ കുറ്റപത്രം സ്വീകരിച്ചില്ല. അന്വേഷണം തുടരണമെന്ന് നിര്‍ദേശിച്ച കോടതി, കുറ്റപ്പത്രത്തിൽ ഇടപെടാൻ വിസമ്മതിക്കുകയായിരുന്നു. സ്വകാര്യ അന്യായത്തിൻ്റെ അടിസ്ഥാനത്തിലാണ് കുറ്റപ്പത്രം. കേസിൽ എഫ്ഐആർ എടുത്തിട്ടില്ല. ഈ നടപടികൾ പൂർത്തിയാക്കി വീണ്ടും അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ ഏപ്രിൽ 15 നാണ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചത്. നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡ് യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക […]
Read more

‘IFFK പ്രതിസന്ധി: ബോധപൂര്‍വ്വം സൃഷ്ടിച്ചത്; സിനിമകള്‍ക്കുള്ള വിലക്ക് രാഷ്ട്രീയ അജണ്ട’; മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ പലസ്തീനില്‍ നിന്നുള്‍പ്പെടെയുള്ള 19 സിനിമകള്‍ക്ക് അനുമതി നല്‍കാത്ത കേന്ദ്രനിലപാടിനെതിരെ സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ . വിലക്ക് രാഷ്ട്രീയ അജണ്ടയെന്നും സിനിമയുടെ പേരുകളോട് പോലും അസഹിഷ്ണുതയെന്നുമാണ് മന്ത്രി സജി ചെറിയാന്റെ പ്രതികരണം. അടുത്ത തവണ മേള നടക്കുമോ എന്ന് പോലും ആശങ്കയുണ്ടെന്നും മന്ത്രി ആലപ്പുഴയില്‍ പ്രതികരിച്ചു. ലോകത്തെ തന്നെ മാതൃകാപരമായ മേള ഐഎഫ്എഫ്‌കെ. 29 എഡിഷനുകളില്‍ ഇല്ലാത്ത പ്രശ്‌നമാണിപ്പോള്‍നടക്കുന്നത്. ബോധപൂര്‍വ്വം കേന്ദ്രത്തിന്റെ അറിവോടെ സൃഷ്ടിച്ച പ്രശ്‌നമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സിനിമകളുടെ അനുമതി ആദ്യം തന്നെ […]
Read more

Recent News

Advertisement
WhiteswanTV Footer