സ്റ്റാർ പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ്; വീഴ്ച പറ്റിയെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം
ന്യൂഡൽഹി: സ്റ്റാർ പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിച്ച സംഭവത്തിൽ കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ടൂറിസം മന്ത്രാലയം. വിഷയത്തിൽ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാരിന്റെ നടപടികളിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കേന്ദ്രം വ്യക്തമാക്കിയത്. സ്റ്റാർ പദവിക്കായി ഹോട്ടലുകൾ സമർപ്പിക്കുന്ന അപേക്ഷകൾ പ്രാഥമിക രേഖകൾ മാത്രമാണെന്നും കേന്ദ്ര മന്ത്രാലയത്തിന്റെ പരിശോധന പൂർത്തിയാക്കി ഔദ്യോഗിക സർട്ടിഫിക്കറ്റ് നൽകുന്നതുവരെ അവ സ്റ്റാർ പദവിക്കുള്ള അംഗീകാരമായി കണക്കാക്കാനാകില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഇത്തരം അപേക്ഷകളുടെ അടിസ്ഥാനത്തിൽ ബാർ ലൈസൻസോ […]
Read more