കര്‍ഷക കോണ്‍ക്ലേവ്; ബഹിഷ്‌കരിച്ച് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ കർഷക കോൺക്ലേവിൽ യുഡിഎഫിൽ ഭിന്നത. കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോൺക്ലേവ് ബഹിഷ്‌കരിച്ചു. പരിസ്ഥിതിലോല പ്രദേശങ്ങളുമായി (ഇഎസ്എ) ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ പ്രതിഷേധിച്ചാണ് കോൺക്ലേവിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് പാർട്ടി വ്യക്തമാക്കി. ഇത്തരം ജനദ്രോഹ നടപടികൾ ജനാധിപത്യ സർക്കാരിന് ചേർന്നതല്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആരോപിച്ചു. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് കോൺക്ലേവിൽ പങ്കെടുക്കാത്തതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ടി.ജെ. റോയ് അറിയിച്ചു. കർഷകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും […]
Read more