Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KeralaForestDepartment

കോന്നിയിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി

പത്തനംതിട്ട: കോന്നി കുളത്തുമണ്ണിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ ത്യശ്ശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി. വിദഗ്ധ പരിശോധനകൾ നടത്തുന്നതിനായാണ് പുലിയെ പാർക്കിലെത്തിച്ചത്. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം അവിടെത്തന്നെ പാർപ്പിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. കേരളത്തിൽ ആദ്യമായാണ് കരിമ്പുലിയെ കൂട്ടിലാക്കി പിടികൂടുന്നതെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. അതിനാൽ വിശദമായ പരിശോധനയും നിരീക്ഷണവും ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു. പെൺകരിമ്പുലിയായതിനാൽ പ്രജനനസാധ്യതയും പരിഗണിച്ചാണ് സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയത്. പുലിയെ ആദ്യം ഉൾക്കാട്ടിൽ തുറന്നുവിടാനായിരുന്നു തീരുമാനം. എന്നാൽ ഇതിനെതിരെ എതിർപ്പുയർന്നതോടെയാണ് പാർക്കിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇന്നലെ വൈകിട്ടാണ് […]
Read more

ചക്കക്കൊമ്പനെയും മുറിവാലൻ പിടിയാനയെയും പിടികൂടാനുള്ള ദൗത്യം നീളും

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പൻ ഉൾപ്പെടെ രണ്ട് കാട്ടാനകളെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം നീളും. ഹൈക്കോടതി നിർദേശങ്ങൾ അനുസരിച്ചായിരിക്കും തുടർനടപടികളെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കിയിട്ടുണ്ട്. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നിരവധി ആക്രമണങ്ങൾക്ക് കാരണമായ ചക്കക്കൊമ്പനെയും മുറിവാലൻ പിടിയാനയെയും പിടികൂടി മാറ്റാനാണ് വനംവകുപ്പ് നടപടി ആരംഭിച്ചത്. വനംവകുപ്പിന്റെ കണക്കനുസരിച്ച് ചക്കക്കൊമ്പന്റെ ആക്രമണത്തിൽ നാല് പേരും മുറിവാലൻ പിടിയാനയുടെ ആക്രമണത്തിൽ മൂന്ന് പേരും മരിച്ചിട്ടുണ്ട്. ആനകളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ദേവികുളം റേഞ്ച് ഓഫീസർ നാല് […]
Read more

കസ്റ്റഡി മർദനക്കേസ്; വനം വകുപ്പിലെ ഉന്നതരെ വിചാരണ ചെയ്യാൻ കോടതി അനുമതി

തിരുവനന്തപുരം: കസ്റ്റഡി മർദനക്കേസിൽ വനംവകുപ്പിലെ മൂന്ന് ഉന്നത ഐഎഫ്എസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ കോടതി അനുമതി നൽകി. പറമ്പിക്കുളം വന്യജീവി സങ്കേതം ഫീൽഡ് ഡയറക്ടർ ടി. ഉമ, ഈസ്റ്റേൺ സർക്കിൾ മേധാവി ആർ. കമലഹാർ, നോർത്ത് സെൻട്രൽ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) വിജയാനന്ദ് എന്നിവർക്കെതിരെയാണ് തിരുവനന്തപുരം സിജിഎം കോടതി ഉത്തരവ്. 2015ൽ രജിസ്റ്റർ ചെയ്ത മലയാറ്റൂർ ആനവേട്ടക്കേസിലെ പ്രതികളെ വനംവകുപ്പ് ആസ്ഥാനത്ത് കസ്റ്റഡിയിലെടുത്ത് മർദിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തെന്ന പരാതിയിലാണ് നടപടി. ആനവേട്ടക്കേസിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix