Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോന്നിയിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: കോന്നി കുളത്തുമണ്ണിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ ത്യശ്ശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി. വിദഗ്ധ പരിശോധനകൾ നടത്തുന്നതിനായാണ് പുലിയെ പാർക്കിലെത്തിച്ചത്. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം അവിടെത്തന്നെ പാർപ്പിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

കേരളത്തിൽ ആദ്യമായാണ് കരിമ്പുലിയെ കൂട്ടിലാക്കി പിടികൂടുന്നതെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. അതിനാൽ വിശദമായ പരിശോധനയും നിരീക്ഷണവും ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു. പെൺകരിമ്പുലിയായതിനാൽ പ്രജനനസാധ്യതയും പരിഗണിച്ചാണ് സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയത്.

പുലിയെ ആദ്യം ഉൾക്കാട്ടിൽ തുറന്നുവിടാനായിരുന്നു തീരുമാനം. എന്നാൽ ഇതിനെതിരെ എതിർപ്പുയർന്നതോടെയാണ് പാർക്കിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇന്നലെ വൈകിട്ടാണ് കരിമ്പുലി കൂട്ടിലകപ്പെട്ടത്. തുടർന്ന് രാത്രിയോടെ കോന്നി ഇക്കോ ടൂറിസം സെന്ററിലെത്തിച്ചു. പുലർച്ചയോടെയാണ് പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയത്. അവിടെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ വിദഗ്ധ പരിശോധനയും നടത്തി.

കോന്നിയിലും സമീപ പ്രദേശങ്ങളിലും ഏറെ നാളായി കരിമ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇതോടെ പ്രദേശവാസികൾ ആശങ്കയിലായിരുന്നു. കലഞ്ഞൂർ പഞ്ചായത്തിൽ നിന്ന് ഇപ്പോൾ പിടികൂടിയ കരിമ്പുലി ഉൾപ്പെടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നാല് പുലികളെയാണ് കൂട്ടിലാക്കിയത്. പ്രദേശത്ത് ഇനിയും കരിമ്പുലികൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix