Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kerla

സ്കൂൾ വിദ്യാഭ്യാസ സൂചികയിൽ കേരളത്തിന് മുന്നേറ്റം; പ്രചേസ്ത-2’ ഗ്രേഡിലേക്ക് ഉയർന്നു

തിരുവനന്തപുരം: രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും പ്രകടനവും വിലയിരുത്തുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ കേരളത്തിന് മികച്ച മുന്നേറ്റം. ഇക്കാര്യം മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട് പ്രകാരം കേരളം കഴിഞ്ഞ വർഷത്തെ ‘പ്രചേസ്ത-3’ വിഭാഗത്തിൽ നിന്ന് ഉയർന്ന ഗ്രേഡായ ‘പ്രചേസ്ത-2’ വിഭാഗത്തിലേക്ക് മുന്നേറി. സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാനങ്ങളുടെ പ്രകടന നിലവാരം അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലാണ് പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ്. കേരളത്തിന്റെ മൊത്തം […]
Read more

അവയവദാന വ്യാജ രേഖ കേസ്; മുഖ്യപ്രതി നജീബിന് ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: അവയവദാനത്തിനായി വ്യാജ രേഖകൾ ചമച്ച കേസിലെ മുഖ്യപ്രതി നജീബിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇയാൾ രാജ്യം വിട്ടേക്കാമെന്ന സാധ്യത കണക്കിലെടുത്ത് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയതായി പൊലീസ് അറിയിച്ചു. നജീബ് കേരളം വിട്ടതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ ദില്ലിയിലേക്ക് കടന്നിരിക്കാമെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. കേസുമായി ബന്ധപ്പെട്ട് നജീബിന്റെ ഭാര്യ ഉൾപ്പെടെയുള്ളവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവയവദാനത്തിന് നിയമലംഘനങ്ങളോടെ വ്യാജ രേഖകൾ തയ്യാറാക്കി അനധികൃതമായി ഇടപാടുകൾ നടന്നുവെന്നാണ് നിലവിലെ […]
Read more

ഇടുക്കി ഡാമിൽ ജലനിരപ്പ് കുത്തനെ താഴ്ന്നു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഭീഷണി

ഇടുക്കി: സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നതിനിടെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ഗണ്യമായി കുറയുന്നത് ആശങ്ക ഉയർത്തുന്നു. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ഡാമിൽ ഇപ്പോൾ സംഭരണ ശേഷിയുടെ ഏകദേശം 35 ശതമാനം മാത്രമാണ് ശേഷിക്കുന്നത്. ജലനിരപ്പ് കുറഞ്ഞതോടെ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമസാധ്യത ശക്തമാകുകയാണ്. വരാനിരിക്കുന്ന കാലയളവിൽ വേനൽമഴയും തെക്കുപടിഞ്ഞാറൻ മൺസൂണും സാധാരണതിലും കുറവായിരിക്കാമെന്ന കാലാവസ്ഥാ റിപ്പോർട്ടുകളും ആശങ്ക വർധിപ്പിക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം പത്ത് അടിയോളം കുറവാണ് ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ്, ഇപ്പോൾ 2335 […]
Read more

കനത്ത മഴ; കാറുകൾ നിയന്ത്രണംവിട്ട് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്

കാസർഗോഡ്: കനത്ത മഴ തുടരുന്നതിനിടെ സംസ്ഥാനത്ത് പലയിടങ്ങളിൽ അപകടങ്ങൾ കൂടി വരുന്നു. കാസർഗോഡ് കുമ്പളയ്ക്കടുത്ത് ഒരേ സ്ഥലത്ത് മണിക്കൂറുകളുടെ ഇടവേളയിൽ സംഭവിച്ച രണ്ട് അപകടങ്ങളിൽ ഏഴ് പേർക്ക് പരിക്കേറ്റു. രണ്ട് പേർക്ക് ഗുരുതര പരിക്കുകളുമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു രണ്ട് അപകടങ്ങളും നടന്നത്. കുമ്പള – ബദിയടുക്ക റോഡിൽ ഭാസ്ക്കര നഗറിലാണ് മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് വലിയ അപകടങ്ങളുണ്ടായത്. ഒരേ സ്ഥലത്ത് രണ്ട് കാറുകളും നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബുധനാഴ്ച രാത്രി 10:13ന് ആയിരുന്നു ആദ്യ അപകടം. […]
Read more

ബിജു വധക്കേസ്: ‘ദൃശ്യം 4’ നടത്തിയെന്ന് പ്രതിയുടെ ഫോൺകോൾ

ഇടുക്കി : സാമ്പത്തിക ഇടാപാടിനെ തുടർന്ന് തൊടുപുഴയിൽ ബിസിനസ് പങ്കാളിയെ ക്വട്ടേഷൻ കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ നിർണായകമായ തെളിവായി ഒന്നാം പ്രതി ജോമോന്റെ കോൾ റെക്കോർഡ്. പ്രതിയുടെ ഫോണിൽ നിന്ന് തന്നെയാണ് കോൾ റെക്കോർഡ് കിട്ടിയത്. ജോമോൻ പലരെയും ഫോണിൽ വിളിച്ച് താൻ ‘ദൃശ്യം -4’ നടത്തിയെന്ന് പറഞ്ഞതായും പൊലീസ് കണ്ടെത്തി. ജോമോൻ വിളിച്ച ആളുകളുടെയും മൊഴി പോലീസ് ഉടൻ എടുക്കും . ഫോണിൽ നിന്ന് ലഭിച്ച റെക്കോർഡിന്റെ ആധികാരികത പരിശോധിക്കാൻ പൊലീസ് വോയ്സ് ടെസ്റ്റും നടത്തും. […]
Read more
Advertisement
WhiteswanTV Footer