ടിക് ടോക്ക് താരം ഖാബി ലാം അമേരിക്ക വിട്ടു
വാഷിംഗ്ടണ്‍: ടിക് ടോക്കിൽ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുളള താരമാണ് ഖാബി ലാം. ഇറ്റാലിയൻ ഇൻഫ്ലുവൻസറായ സെറിംഗ് ഖബാനെ ലാം യുഎസ് വിട്ടു എന്ന തരത്തിലുളള വാർത്തകളാണ് നിലവിൽ പുറത്തു വരുന്നത്. വിസയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ലാസ് വെഗാസിലെ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ചതോടെയാണ് അദ്ദേഹം യുഎസ് വിട്ടത്. സെറിംഗ് ഖബാനെ ലാം എന്ന മുഴുവൻ പേരുള്ള ഇദ്ദേഹത്തെ വെള്ളിയാഴ്ച ഹാരി റീഡ് ഇന്‍റർനാഷണൽ എയർപോർട്ടിൽ തടഞ്ഞുവെച്ചതായി യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് (ICE) സ്ഥിരീകരിച്ചു. […]
Read more

