പാമ്പ് കടിയേറ്റു; കിളിമാനൂരില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കിളിമാനൂരില്‍ വീട്ടുമുറ്റത്തുവെച്ച് പാമ്പ് കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാരേറ്റ് പേടികുളം സ്വദേശി സുധര്‍മ്മയാണ് മരിച്ചത്. 75 വയസ്സായിരുന്നു. രാവിലെ വീട്ടുമുറ്റത്തെ കിണറിന് സമീപത്തു വെച്ചാണ് പാമ്പ് കടിയേറ്റത്. പാമ്പ് കടിച്ചതോടെ സുധര്‍മ്മ ഉറക്കെ നിലവിളിച്ചിരുന്നു. വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേയ്ക്കും സുധർമ്മ കുഴഞ്ഞുവീണിരുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണപ്പെട്ടിരുന്നു.
Read more

