പാർട്ടിക്ക് പോലും വേണ്ടാത്ത ജില്ലാ സെക്രട്ടറി; കെ കെ രാഗേഷിനെ പരിഹസിച്ച് മന്ത്രി കെ മുരളീധരൻ
കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ പരിഹസിച്ച് മന്ത്രി കെ. മുരളീധരൻ. രാഗേഷ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരണമെന്നാണ് പരിഹാസരൂപത്തിൽ മുരളീധരൻ പറഞ്ഞത്. രാഗേഷ് കാരണമാണ് കണ്ണൂരിൽ യുഡിഎഫിന് രണ്ട് എംഎൽഎമാരെ അധികമായി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് പോലും വേണ്ടാത്ത ജില്ലാ സെക്രട്ടറിയാണ് കെ.കെ. രാഗേഷെന്നും മുരളീധരൻ പരിഹസിച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശത്തിലും മുരളീധരൻ പ്രതികരിച്ചു. സ്ത്രീകൾ നേടിയ മുന്നേറ്റം കാണാതിരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിൽ മുസ്ലിം […]
Read more