Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kodakara

കൊടകര കുഴല്‍പ്പണക്കേസ്; ട്രയല്‍ കോടതി മാറ്റാനുള്ള നീക്കവുമായി ഇ ഡി

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് കൊച്ചിയിലെ ഇ ഡി കോടതിയിലേയ്ക്ക് മാറ്റാന്‍ നീക്കം. കൊടകര കുഴല്‍പ്പണക്കേസിന്റെ ട്രയല്‍ കോടതി മാറ്റാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇരിങ്ങാലക്കുട സെഷന്‍സ് കോടതിയില്‍ അപേക്ഷനല്‍കി. കേരള പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് എറണാകുളത്തെ ഇഡിയുടെ കോടതിയിലേക്ക് മാറ്റാനാണ് ശ്രമം. വിഷയത്തില്‍ ഇ ഡി കേസിനൊപ്പം നിലവില്‍ ഇരിങ്ങാലക്കുട കോടതി പരിഗണിക്കുന്ന കേസ് കൂടി പരിഗണിക്കാം എന്നതാണ് ഇഡി ഉന്നയിക്കുന്ന ആവശ്യം. എന്നാല്‍, ഇഡി നീക്കത്തില്‍ സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചിരിക്കുകയാണ്. കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷിക്കാന്‍ മാത്രമാണ് […]
Read more

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ടു

തൃശൂർ : ​കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ് കൊടകര മേൽപ്പാലത്തിന് സമീപം ദേശീയപാതയിൽ അപകടത്തിൽപ്പെട്ടു. പുലർച്ചെ 5:30 ഓടെയായിരുന്നു അപകടം. ബസ്സിന്‌ പിന്നിൽ ലോറി ഇടിച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തിനു കാരണമായ ലോറി നിർത്താതെ പോകുകയായിരുന്നു. ​അപകടത്തിൽ ബസ് യാത്രക്കാരായ പതിനഞ്ചോളം പേർക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.​ സംഭവമറിഞ്ഞ് കൊടകര പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു.
Read more

കൊടകര ഷഷ്ഠി മഹോത്സവം 26-ന് നടക്കും

തൃശ്ശൂര്‍: : കൊടകര ഷഷ്ഠി മഹോത്സവം ഈ മാസം 26-ന് നടക്കും. ഭക്തിയുടെയും കലയുടെയും സംഗമവേദിയാകുന്നതിന് കുന്നത്തൃക്കോവില്‍ ക്ഷേത്രം ഒരുങ്ങി. അന്നേ ദിവസം കൊടകര ദേശത്തെ വിവിധ കരകളില്‍ നിന്നുള്ള കാവടി സംഘങ്ങള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ക്ഷേത്രസന്നിധിയിലേക്ക് എത്തും പ്രശസ്ത വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന പഞ്ചവാദ്യത്തിന്റെയും പാണ്ടിമേളത്തിന്റെയും താളത്തിനൊത്ത് നൃത്തമാടുന്ന വര്‍ണ്ണശബളമായ കാവടിയാട്ട ഘോഷയാത്രയാണ് ഷഷ്ഠി മഹോത്സവത്തിന്റെ പ്രധാന ആകര്‍ഷണം.26 ന് പുലര്‍ച്ചെ ആരംഭിക്കുന്ന പ്രത്യേക അഭിഷേക ചടങ്ങുകളോടെയാണ് ഉത്സവം തുടങ്ങുന്നത്. സമാപനം വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ ആഘോഷങ്ങളുമുണ്ടായിരിക്കും.
Read more

ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു

കൊടകര: ദേശീയപാതയില്‍ കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തേണ്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര യാത്രക്കാര്‍ ഇത് മൂലം പ്രതിസന്ധിയിലായി. ചോളത്തിന്റെ തണ്ടുകളായിരുന്നു ലോറിയിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
Read more

Recent News

Advertisement
WhiteswanTV Footer