തൃശ്ശൂര്‍: : കൊടകര ഷഷ്ഠി മഹോത്സവം ഈ മാസം 26-ന് നടക്കും. ഭക്തിയുടെയും കലയുടെയും സംഗമവേദിയാകുന്നതിന് കുന്നത്തൃക്കോവില്‍ ക്ഷേത്രം ഒരുങ്ങി.
അന്നേ ദിവസം കൊടകര ദേശത്തെ വിവിധ കരകളില്‍ നിന്നുള്ള കാവടി സംഘങ്ങള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ക്ഷേത്രസന്നിധിയിലേക്ക് എത്തും
പ്രശസ്ത വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന പഞ്ചവാദ്യത്തിന്റെയും പാണ്ടിമേളത്തിന്റെയും താളത്തിനൊത്ത് നൃത്തമാടുന്ന വര്‍ണ്ണശബളമായ കാവടിയാട്ട ഘോഷയാത്രയാണ് ഷഷ്ഠി മഹോത്സവത്തിന്റെ പ്രധാന ആകര്‍ഷണം.
26 ന് പുലര്‍ച്ചെ ആരംഭിക്കുന്ന പ്രത്യേക അഭിഷേക ചടങ്ങുകളോടെയാണ് ഉത്സവം തുടങ്ങുന്നത്. സമാപനം വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ ആഘോഷങ്ങളുമുണ്ടായിരിക്കും.






