എറണാകുളം: എറണാകുളം ജില്ലാ കോടതിയിൽ നിന്ന് തൊണ്ടിമുതലുകൾ മോഷണം പോയി. റാഡോ വാച്ച് ഉൾപ്പെടെ 124 തൊണ്ടിമുതലുകളാണ് മോഷണം പോയത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന്റെ പരിഗണനയിലുണ്ടായിരുന്ന തൊണ്ടിമുതലുകളാണ് കവർന്നത്. സംഭവത്തിൽ ജൂനിയർ സൂപ്രണ്ടിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. 2016 മുതൽ 2026 വരെയുള്ള കേസുകളുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകളാണ് മോഷണം പോയത്.


