Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kodi Suni

ജയിൽ സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തി; കൊടി സുനിക്കെതിരെ കേസ്

മലപ്പുറം: ജയിൽ സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കൊടി സുനിക്കെതിരെ കുറ്റിപ്പുറം പോലീസ് കേസെടുത്തു . തവനൂർ ജയിലിലെ ജോയിൻ്റ് സൂപ്രണ്ടാണ് പരാതി നൽകിയത്. കയ്യിൽ കെട്ടിയ ചരട് അഴിച്ചു മാറ്റണമെന്ന് കഴിഞ്ഞ മാസം 11 ന് ജയിൽ ഉദ്യോഗസ്ഥർ കൊടി സുനിയോട് പറഞ്ഞിരുന്നു.എന്നാൽ സുനി അനുസരിക്കാൻ തയാറാവാത്തതോടെ കർശന നിർദേശം നൽക്കുകയായിരുന്നു . ഇതോടെ ചരട് ഊരി ജയിൽ പ്രിസൺ ഓഫീസറുടെ ദേഹത്തേക്ക് എറിഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും ചരടെടുത്ത് കെട്ടിയതിനെ തുടർന്ന് ഒഴിവാക്കാൻ നിർദേശിച്ച […]
Read more

കോടതി പരിസരത്തെ മദ്യപാനം: ടി പി വധക്കേസ് പ്രതി കൊടി സുനിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

കണ്ണൂര്‍: കോടതി പരിസരത്തെ മദ്യപാനത്തെ തുടര്‍ന്ന് ടി പി വധക്കേസ് പ്രതി കൊടി സുനിയെ ജയില്‍ മാറ്റി. തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയത്. പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കെതിരെ തലശേരി പൊലീസ് കേസെടുത്തിരുന്നു. കൊടി സുനി ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. മാഹി ഇരട്ടക്കൊലപാതക കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു കൊടി സുനി പൊലീസുകാര്‍ നോക്കിനില്‍ക്കെ മദ്യപിച്ചത്. പൊലീസ് കാവലിരിക്കെയുള്ള ഈ മദ്യപാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയില്‍ […]
Read more

ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി

ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടർന്നാണ് പരോൾ റദ്ദാക്കിയത്. ജൂലൈ 21 നാണ് കൊടി സുനിക്ക് അടിയന്തര പരോൾ അനുവദിച്ചത്. വയനാട് മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ 21നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. വയനാട് മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ ഉണ്ടാകുമെന്നായിരുന്നു കൊടി സുനി അറിയിച്ചിരുന്നത് എന്നാൽ ഇയാൾ അവിടെ ഉണ്ടായില്ലെന്നാണ് മീനങ്ങാടി സി ഐയുടെ റിപ്പോർട്ടിൽ പറയുന്നത്. ജാമ്യം […]
Read more

ന്യൂ മാഹി ഇരട്ടക്കൊലക്കേസ് വിചാരണ; കൊടി സുനിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പരോളിൽ ഇറങ്ങിയ കൊടി സുനിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി. ന്യൂ മാഹി ഇരട്ടക്കൊലക്കേസ് വിചാരണക്കായാണ് കൊടിസുനിക്ക് ജില്ലയിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. ഈ മാസം 22നാണ് വിചാരണ തുടങ്ങുന്നത്.കേസിൽ രണ്ടാം പ്രതിയാണ് കൊടി സുനി.ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ജനുവരി 29 വരെയാണ് കൊടി സുനിക്ക് പരോൾ ലഭിച്ചിരിക്കുന്നത്. കൊടി സുനിയുടെ അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി 30 ദിവസത്തെ പരോൾ അനുവ​ദിച്ചത്. വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മെയിലാണ് […]
Read more

പരോള്‍ തടവുകാരന്റെ അവകാശം: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ടിപി കൊലക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ നല്‍കിയതില്‍ പിന്‍തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പരോള്‍ തടവുകാരന്റെ അവകാശമാണെന്നും അത് അപരാധമാണെന്നോ അല്ലെന്നോ പറയുന്നില്ലന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു. കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ സിപിഎം നേതാക്കള്‍ പങ്കെടുത്ത സംഭവത്തെയും എം വി ഗോവിന്ദന്‍ ന്യായീകരിച്ചു. പാര്‍ട്ടി നേതാക്കള്‍ പോയതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച ഗോവിന്ദന്‍ സാമാന്യ മര്യാദയുടെ പേരിലാണ് പോയതെന്നും വിശദീകരിച്ചു.
Read more

കൊടി സുനിക്ക് പരോള്‍ നല്‍കിയതില്‍ എന്ത് മഹാപരാധമാണുളളത്: പി ജയരാജന്‍

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതി കൊടി സുനിക്ക് പരോള്‍ നല്‍കിയതിനെ അനുകൂലിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. ആറുവര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ പരാതിയെ തുടര്‍ന്ന് പരോള്‍ നല്‍കിയതില്‍ എന്ത് മഹാപരാധമാണുള്ളതെന്നും പി ജയരാജന്‍ കുറിപ്പില്‍ ചോദിച്ചു. സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജയില്‍ മേധാവി 30 ദിവസത്തെ പരോള്‍ അനുവദിച്ചത്. കൊവിഡ് കാലത്ത് ജീവപര്യന്തം ശിക്ഷക്കാരടക്കം എത്രയോ മാസങ്ങള്‍ പരോളിലായിരുന്നു. ആ കൊവിഡ് […]
Read more

കൊടി സുനിയുടെ പരോൾ :കേരള സര്‍ക്കാരും ആഭ്യന്തരവകുപ്പും മറുപടി പറയണമെന്നും കെ കെ രമ എംഎൽഎ

കൊടി സുനിക്ക് പരോള്‍ അനുവദിച്ചതിനെതിരെ കെ.കെ. രമ എം.എല്‍.എ. അമ്മയ്ക്ക് കാണാന്‍ ആണെങ്കില്‍ പത്തുദിവസം പരോള്‍ അനുവദിച്ചാല്‍ പോരേയെന്നും 30 ദിവസം എന്തിന് നല്‍കിയെന്നും രമ ചോദിച്ചു. എന്തിന്റെ അടിസ്ഥാനത്തിലാണ് 30 ദിവസം പരോള്‍ നല്‍കിയത് എന്ന് കേരള സര്‍ക്കാരും ആഭ്യന്തരവകുപ്പും മറുപടി പറയണമെന്നും കെ കെ രമ. ഡിജിപിക്ക് മാത്രമായി ഇങ്ങനെയൊരു ഉത്തരവിറക്കാന്‍ പറ്റില്ല. ആഭ്യന്തരവകുപ്പ് അറിയാതെ ഇങ്ങനെ ഒരു നീക്കം സാധ്യമല്ല. പരോള്‍ അനുവദിച്ചത് സംശയാസ്പദമാണെന്നും അസാധാരണമായ നടപടിയാണ് ഉണ്ടായതെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍ […]
Read more

കൊടി സുനിക്ക് പരോള്‍ അനുവദിച്ചത് മുഖ്യമന്ത്രിയുടെയും ഉപജാപക സംഘത്തിന്റെയും ഇടപെടലില്‍: വി ഡി സതീശൻ

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും കൊടുംക്രിമിനലുമായ കൊടി സുനിക്ക് ഒരു മാസത്തെ പരോള്‍ നല്‍കിയ സര്‍ക്കാര്‍ തീരുമാനം നിയമ സംവിധാനങ്ങളോടും നിയമ വാഴ്ചയോടുമുള്ള പരസ്യമായ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരോള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം ഉന്നത നേതൃത്വത്തിന്റെ അറിവോടെ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപക സംഘത്തിന്റെയും ഇടപെടലിലാണ് കൊടി സുനിക്ക് പരോള്‍ അനുവദിച്ചത്. അമ്മ അസുഖ ബാധിതയാണെന്നതിന്റെ പേരില്‍, സ്ഥിരം കുറ്റവാളിയായ ഒരാള്‍ക്ക് […]
Read more

ടി പി വധക്കേസ്: കൊടി സുനിക്ക് പരോള്‍

തിരുവനന്തപുരം: ടിപി വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ ലഭിച്ചു. പരോള്‍ ലഭിച്ചതോടെ സുനി ജയിലില്‍ നിന്നും പുറത്തിറങ്ങി. കൊടി സുനിയുടെ അമ്മ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോള്‍ അനുവദിച്ചത്. പരോള്‍ ആവശ്യപ്പെട്ട് അമ്മ മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നല്‍കിയത്. കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡിജിപി പരോള്‍ അനുവദിക്കുകയായിരുന്നു. കൊടി സുനിക്ക് എങ്ങനെ ഒരു മാസത്തെ പരോള്‍ അനുവദിച്ചു എന്ന് കെകെ രമ എംഎല്‍എ പ്രതികരിച്ചു. ആഭ്യന്തര വകുപ്പ് അറിയാതെ ജയില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer