Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kodiyeri balakrishnan

ഇടയ്ക്കിടെ കോടിയേരിയുടെ വീട്ടിൽ പോകാറുണ്ട്, ആ നേതാവ് ആരെന്ന് അവരോട് തന്നെ ചോദിക്കണം; എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുടെ വിമർശനത്തോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിനോദിനി പറഞ്ഞത് അവരോട് തന്നെ ചോദിക്കണമെന്നും ആരും കോടിയേരിയുടെ കുടുംബത്തെ തിരിഞ്ഞു നോക്കാതിരുന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ആരേയും അവ​ഗണിക്കാറില്ലെന്നും താൻ ഇടയ്ക്കിടെ അവരുടെ വീട്ടിൽ പോകാറുണ്ടെന്നും ​ഗോവിന്ദൻ പറയുന്നു. ‘‘കുറച്ചു ദിവസങ്ങൾക്കു മുൻപ് കോടിയേരിയുടെ വീട് സന്ദർശിച്ചിരുന്നു. ഇടയ്ക്കെല്ലാം വീട്ടിൽ പോകാറുണ്ട്. അങ്ങനെ ആരെയെങ്കിലും അവഗണിക്കുന്ന നിലപാട് സിപിഎം സ്വീകരിക്കാറില്ല. ഞാനും സ്വീകരിക്കാറില്ല. ഞങ്ങളാരും അങ്ങനെ […]
Read more

വിനോദിനി വിരൽ ചൂണ്ടുന്ന ആ ഉന്നതൻ എംവി ​ഗോവിന്ദൻ? കോടിയേരിക്ക് ഒത്ത പിൻ​ഗാമി ഇപ്പോഴുമില്ല

സിപിഎം എന്ന പാർട്ടിക്ക് കോടിയേരി ബാലകൃഷ്ണൻ എന്ന നേതാവ് ആരായിരുന്നു എന്നറിയാൻ പ്രവർത്തകർക്കിടയിലൂടെ ഒന്നിറങ്ങി നടന്നാൽ മതി. വലതുപക്ഷ രാഷ്ട്രീയ ചായ്വുള്ളവർക്ക് ഉമ്മൻ ചാണ്ടി എന്താണോ അങ്ങനെ തന്നെയാണ് കമ്മ്യൂണിസ്റ്റ് ആശയം പേറുന്നവർക്ക് ഇന്നും കോടിയേരി. ഒരുപക്ഷേ കോടിയേരി ഒഴിച്ചിട്ട് പോയ ആ വലിയ വിടവ് ഇന്നും നികത്താതെ കിടക്കുന്നു എന്നത് തന്നെയാണ് അദ്ദേഹത്തിനുള്ള ആദരവും. ഇപ്പോഴിതാ അതേ കോടിയേരിയുടെ കുടുംബത്തിൽ നിന്ന് തന്നെ പാർട്ടിക്കെതിരെ രൂക്ഷ വിമർശനങ്ങൾ പൊട്ടിപ്പുറപ്പെടുകയാണ്. കോടിയേരിയുടെ മരണശേഷം സിപിഎം ഉന്നത നേതൃത്വത്തിൽ […]
Read more

‘കോടിയേരി മരിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല; സിപിഎമ്മിനെതിരെ കോടിയേരിയുടെ ഭാര്യ

കൊച്ചി: സിപിഎം പാർട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ച്, അന്തരിച്ച മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കോടിയേരി മരിച്ചശേഷം കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല. സിപിഎം ഉന്നതനേതൃത്വം തങ്ങളെ അവഗണിക്കുകയാണെന്നും പച്ചക്കുതിര മാഗസിനു നൽകിയ അഭിമുഖത്തിൽ വിനോദിനി ആരോപിച്ചു. പി ബി അംഗത്തിൽനിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണ്. കേരളത്തിൽ ഉന്നതസ്ഥാനം വഹിക്കുന്നയാളാണ് ആ അംഗം. ആവശ്യത്തിന് വിളിച്ചാൽ പിബി അംഗം ഫോണെടുക്കാറില്ല. നാല് വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ല. ആ നേതാവ് പിണറായി വിജയൻ അല്ല. […]
Read more

കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദൻ

കണ്ണൂർ: തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ കൊടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ സന്ദർശനം നടത്തി. ഭാര്യ കെ.പി. രമണിയോടൊപ്പമാണ് അദ്ദേഹം എത്തിയത്. സന്ദർശനത്തിനിടെ കൊടിയേരിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും വീട്ടിലുള്ള ഓർമ്മച്ചിത്രങ്ങളും മ്യൂസിയവും സന്ദർശിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അതേസമയം, പാർട്ടി വിട്ട് പാർട്ടിക്കെതിരെ മത്സരിച്ച ഒരു നേതാവ് സിപിഎം നേതാവിന്റെ വീട്ടിലെത്തുന്നത് അപൂർവ സംഭവമായി വിലയിരുത്തപ്പെടുന്നു. പാർട്ടിക്കുള്ളിൽ പിണറായി വിജയനെതിരെ വിമർശനങ്ങൾ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ഗോവിന്ദന്റെ സന്ദർശനം ശ്രദ്ധ നേടുന്നത്.
Read more

കെ എം മാണി സ്മാരകത്തിന് ഭൂമി അനുവദിച്ചു

തിരുവനന്തപുരം: അന്തരിച്ച മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ.എം. മാണിയുടെ പേരിൽ സ്‌മാരകം നിർമ്മിക്കാൻ കവടിയാറിൽ ഭൂമി അനുവദിച്ച് സർക്കാർ . ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വാട്ടർ അതോറിറ്റിയുടെ കൈവശമുള്ള 25 സെന്റ് ഭൂമിയാണ് സ്മാരക നിർമ്മാണത്തിനായി 30 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത് . ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്, ഉപപാട്ടത്തിനോ തറവാടകയ്ക്കോ നൽകാൻ പാടില്ല തുടങ്ങിയ കർശന ഉപാധികളോടെയാണ് സർക്കാർ ഭൂമി കൈമാറിയിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന […]
Read more

നേതാക്കളില്ലാത്ത സിപിഎം, നേതാക്കൾ മാത്രമുള്ള കോൺഗ്രസ്സ്

കോൺഗ്രസിൽ ആകെ നേതാക്കന്മാർ മാത്രമാണെന്ന വിമർശനമാണ് സിപിഎം ഇപ്പോൾ ഉയർത്തുന്നത്. മുഖ്യമന്ത്രി പോലും ഒരു വേളയിൽ രമേശ് ചെന്നിത്തല പങ്കെടുത്ത വേദിയിൽ കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി തർക്കത്തെ ട്രോളിയിരുന്നു. കോൺഗ്രസിൽ ഒരുപിടി മുഖ്യമന്ത്രി സ്ഥാനാർത്ഥികളെന്ന് ആവർത്തിച്ചവർത്തിച്ച് പരിഹസിക്കുന്ന സിപിഎം ദേശീയതലത്തിലും സംസ്ഥാനതലത്തിലും കടുത്ത നേതൃദാരിദ്ര്യം നേരിടുകയാണെന്നതാണ് യാഥാർത്ഥ്യം. അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മരണപ്പെട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പൂർണ അധികാര പദവിയുള്ള ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ അവർക്ക് സാധിച്ചിട്ടില്ല. പകരം കട്ടപ്പുറത്ത് കയറ്റിയ വാഹനം പെയിന്റടിച്ച് റോഡിലിറക്കുന്നത് […]
Read more

ചെങ്കോടി വാനിലുയർന്നു; സിപിഎം സംസ്ഥാന സമ്മേളനത്തിന് ആവേശത്തുടക്കം

ഏപ്രിൽ രണ്ടുമുതൽ ആറുവരെ മധുരയിൽ ചേരുന്ന 24-ാം പാർടി കോൺഗ്രസിനു മുന്നോടിയായുള്ള സിപിഎം സംസ്ഥാന സമ്മേളനത്തിനാണ് കൊല്ലം പട്ടണത്തിൽ തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്ത്‌ പാർടിയുടെ ഏറ്റവും വലിയ യൂണിറ്റാണ് കേരള സംസ്ഥാന ഘടകം. ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന ഏക സംസ്ഥാനവും കേരളമാണ്. തൊഴിലാളിവർഗത്തിന്റെ സമരഭൂമികയായ കൊല്ലം സിപിഎം സംസ്ഥാന സമ്മേളനത്തിന് വേദിയൊരുക്കുന്നത്‌ ഇത് മൂന്നാം തവണയാണ്. 1971 ഡിസംബറിലാണ്‌ സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത്‌ ചേർന്നത്‌. 1995 ഫെബ്രുവരി 25 മുതൽ 28 വരെ കൊല്ലം വീണ്ടും […]
Read more

2026ൽ കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബിനീഷ് കോടിയേരി…?

രാജ്യത്ത് തന്നെ സിപിഎമ്മിന് ഏറ്റവും അധികം ശക്തിയുള്ള പ്രദേശമാണ് കണ്ണൂർ. ഒരുപക്ഷേ സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയുടെ ഏറ്റവും നിർണായകമായ സ്ഥലം കണ്ണൂർ തന്നെയെന്ന് വേണമെങ്കിൽ പറയാം. ഇന്ന് സർക്കാരിനെയും പാർട്ടിയെയും നയിക്കുന്നത് കണ്ണൂരിലെ സിപിഎം നേതൃത്വം തന്നെയാണ്. സിപിഎമ്മിന്റെ നേതൃസ്ഥാനത്തേക്കും സർക്കാരിന്റെ നേതൃസ്ഥാനത്തേക്കും കണ്ണൂരിലെ സഖാക്കളെത്തിയത് ഒരുപാട് പോരാട്ടങ്ങൾ നടത്തിയായിരുന്നു. സ്വന്തം പാർട്ടിയിലെ പലരെയും വെട്ടി വീഴ്ത്തിയാണ് കണ്ണൂർ ലോബി സിപിഎമ്മിന്റെ നേതൃസ്ഥാനങ്ങൾ കയ്യടക്കിയത്. ശക്തമായ ഭരണവിരുദ്ധ തരംഗം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. ഒരുപക്ഷേ ഭരണം പോലും […]
Read more
Advertisement
WhiteswanTV Footer