Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Koduvally

കൊടുവള്ളി ഉപജില്ലാ സർഗോത്സവം മടവൂർ എരവന്നൂരിൽ ഉജ്ജ്വല തുടക്കം

കോഴിക്കോട്: കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച കൊടുവള്ളി ഉപജില്ലാ സർഗോത്സവം മടവൂർ എരവന്നൂർ എ.എൽ.പി സ്കൂളിൽ വെച്ച് നടന്നു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ് നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ കഴിവുകൾ പുറത്തെടുക്കാൻ ഇത്തരം വേദികൾ അത്യന്താപേക്ഷിതമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു. ചടങ്ങിൽ മടവൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദിലീപ് പൂളക്കോട്ട് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.പി. അബ്ദുൽ ഖാദർ, ബി.പി.സി. വി.എം. മെഹറലി, […]
Read more

കൊടുവള്ളിയിൽ പി.കെ.ഫിറോസിന് സാധ്യത

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ മുസ്‌ലിംലീഗിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് സ്ഥാനാർഥിയായേക്കും. ഫിറോസിന് വിജയസാധ്യതയുള്ള സീറ്റ് നൽകണമെന്നാണ് ലീഗിനുള്ളിലെ ആവശ്യം. കോഴിക്കോട് സൗത്തിൽ ഡോ. എം.കെ. മുനീർ മത്സരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് മറ്റൊരു സാധ്യതയുള്ള സീറ്റെന്ന നിലയിൽ കൊടുവള്ളിയിലേക്ക് ഫിറോസിനെ പരിഗണിക്കുന്നത്. മാത്രമല്ല, ഫിറോസ് നാട്ടുകാരനുമാണ്. മണ്ഡലത്തിന്റെ അതിർത്തിയിൽത്തന്നെയാണ് താമസിക്കുന്നത്. മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിയുടെയും പേര് കൊടുവള്ളിയിൽ പരിഗണിക്കപ്പെട്ടിരുന്നു. അതുപോലെ മുൻ എംഎൽഎ വി.എം. ഉമ്മറിൻ്റെ പേരും ഉയർന്നുകേട്ടിരുന്നു. […]
Read more

എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: മാരക ലഹരിമരുന്നായ എം. ഡി. എം. എയുമായി കൊടുവള്ളി കിഴക്കോത്ത് എളേറ്റിൽ വട്ടോളി സ്വദേശി കരിമ്പാരകുണ്ടം കൈതക്കൽ നൗഫൽ (37) നെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 12 ഗ്രാമോളം എംഡിഎംഎയും ലഹരി കടത്താൻ ഉപയോഗിച്ച റോയൽ എൻഫീൽഡ് ബുള്ളറ്റും പിടിച്ചെടുത്തു. കോഴിക്കോട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പ്രജിത്ത് എ യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പ്രവീൺ കുമാർ.കെ, […]
Read more

എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി കൊടുവള്ളി കിഴക്കോത്ത് എളേറ്റിൽ വട്ടോളി സ്വദേശി കരിമ്പാരകുണ്ടം കൈതക്കൽ നൗഫൽ (37) നെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 12 ഗ്രാമോളം എം.ഡി.എം.എയും ലഹരി കടത്താൻ ഉപയോഗിച്ച റോയൽ എൻഫീൽഡ് ബുള്ളറ്റും പിടിച്ചെടുത്തു. കോഴിക്കോട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പ്രജിത്ത്.എ യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പ്രവീൺ കുമാർ.കെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ഷാജു.സി.പി, മുഹമ്മദ് […]
Read more

സൗത്ത് കൊടുവള്ളി ഹെൽത്ത് സെന്റർ നിർമ്മാണത്തിന് തുടക്കമായി

കോഴിക്കോട്: പ്രദേശവാസികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് സൗത്ത് കൊടുവള്ളിയിൽ ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സബ് സെന്റർ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കൊടുവള്ളി അങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ ആരോഗ്യ കേന്ദ്രം അടുത്തുള്ള അഞ്ച് ഡിവിഷനുകളിലെ ജനങ്ങൾക്ക് ഏറെ ആശ്വാസകരമാകും. മൂന്ന് മാസത്തിനകം നിർമ്മാണം പൂർത്തീകരിച്ച് കേന്ദ്രം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ സാധിക്കുമെന്ന് ഡോ. എം.കെ മുനീർ എം.എൽ.എ അറിയിച്ചു. 2019-20 സാമ്പത്തിക വർഷത്തെ വികസന ഫണ്ടിൽ നിന്നും മുൻ എം എൽ എ കരാട്ട് റസാഖ് […]
Read more

വ്യാജ ട്രേഡ് ആപ്പ്; ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലെ കണ്ണികളെ പിടികൂടാൻ ഗുജറാത്ത്

കോഴിക്കോട്: ഓൺലൈൻ ട്രേഡിൻ്റെ പേരിൽ വ്യാജ വെബ് സൈറ്റുകളും, ആപ്പുകളും വഴി വിവിധ സംസ്ഥാനങ്ങളിൽ നിന്നും കോടികൾ തട്ടിയ കേസിലെ പ്രതികളെ പിടികൂടാൻ ഉത്തര പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ സൈബർ പോലീസ് സംഘം കൊടുവള്ളിയിലും താമരശ്ശേരിയിലും, ജില്ലയുടെ മറ്റു ഭാഗങ്ങളിലും തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസം താമരശ്ശേരി വെളിമണ്ണ സ്വദേശിയെ ഗുജറാത്ത് പോലീസ് അറസ്റ്റു ചെയ്തിരുന്നു, യുപി പോലീസ് എത്തിയത് 54 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതിയെ പിടികൂടാനായിട്ടാണ്. തട്ടിപ്പു സംഘങ്ങൾക്ക് എക്കൗണ്ട് നമ്പറും, […]
Read more

തൊയിലുറപ്പ് പദ്ധതി അട്ടിമറിച്ചതിൽ പ്രധിഷേധിച്ചു ആർജെഡി കൊടുവള്ളി പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി

കോഴിക്കോട്: മഹാത്മാ ഗാന്ധി തൊഴിലുപ്പ് പദ്ധതി അട്ടി മറിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ആർജെഡി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കൊടുവള്ളി പോസ്റ്റ് ഓഫീസ് പരിസരത്ത് നടത്തിയ ധർണ്ണ സമരം ആർജെഡി സംസ്ഥാന സെക്രട്ടറി അഡ്വ ഇ രവിന്ദ്രനാഥ്‌ ഉൽഘാടനം ചെയ്തു. പദ്ധതി 2006 ലെ ഒന്നാം യുപിഎ സർക്കാറിലെ ഗ്രാമീണ വികസന മന്ത്രി ആർജെഡി യിലെ പ്രൊ. ഹരിവംശ പ്രസാദ് സിങ് ആണ് കൊണ്ടുവന്നതെന്നും ഭൂമി തൊഴിൽ ജലം പ്രകൃതി എന്നിവയുടെ സംരക്ഷണത്തിനും സ്ത്രീ സുരക്ഷ , […]
Read more

ആരാമ്പ്രം ജി എം യു പി സ്കൂളിന് 25 ലക്ഷത്തിന്റെ പുതിയ ഓഡിറ്റോറിയം; നിർമ്മാണം ഈ മാസം ആരംഭിക്കും

കോഴിക്കോട്: ഭൗതിക സാഹചര്യങ്ങളിൽ ഏറെ മുന്നിലാണെങ്കിലും സ്വന്തമായി ഒരു ഓഡിറ്റോറിയം എന്ന കുറവ് പരിഹരിക്കാനൊരുങ്ങി ആരാമ്പ്രം ജി.എം.യു.പി സ്കൂൾ. ഡോ. എം.കെ. മുനീർ എം.എൽ.എയുടെ 2025-26 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്കൂളിൽ പുതിയ ഓഡിറ്റോറിയം നിർമ്മിക്കുന്നത്. 2000 സ്ക്വയർ മീറ്റർ വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന ഈ ഓഡിറ്റോറിയം പൂർത്തിയാകുന്നതോടെ പഞ്ചായത്തിലെ തന്നെ ഏറ്റവും വലിയ ഓഡിറ്റോറിയങ്ങളിൽ ഒന്നായി ഇത് മാറും. ഈ മാസം അവസാനത്തോടെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് […]
Read more

കൊടുവള്ളി പാലക്കുറ്റി മന്തി കടയിൽ തീപിടുത്തം

കോഴിക്കോട്: കൊടുവള്ളി- താമരശ്ശേരി റൂട്ടിൽ പാലക്കുറ്റിയിലെ അൽ റയ്ദാൻ എന്ന മന്തി കടക്കാണ് തീ പിടിച്ചത്, കട പൂർണമായും കത്തി നശിച്ചു. ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്. നരിക്കുനിയിൽ നിന്നും രണ്ട് യൂണിറ്റ് വാഹനം മണിക്കൂറുകളോളം ശ്രമിച്ചാണ് തീയണയ്ക്കാൻ സാധിച്ചത്. നരിക്കുനി ഫയർഫോഴ്സ് യൂണിറ്റിലെ സീനിയർ ഫയർ സേഫ്റ്റി ഓഫീസർ രാഗിൻ , ലതിഷ് , ഫയർ സേഫ്റ്റി ഓഫീസർ സജിത്ത്, നിതിൻ ദാസ് , അബീഷ് , ജിനുകുമാർ , ഷാഫി, ഷനിൽ , അനൂപ് […]
Read more

അമ്മയോട് പിണങ്ങി കോഴിക്കോട് ബീച്ചിലെത്തിയ 16-കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; 2 പേർ പിടിയിൽ

കോഴിക്കോട്: 16 വയസ്സുകാരിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച യുവാക്കൾ പിടിയിൽ. കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരാണ് പിടിയിലായത്. പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയെയാണ് ഇവർ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചത്. 20-ന് രക്ഷിതാക്കളുമായി പിണങ്ങി വീട് വീട്ടിറങ്ങിയ പെൺകുട്ടി പെരിന്തൽമണ്ണയിൽനിന്ന് ബസ് കയറി കോഴിക്കോട് ബീച്ചിലെത്തുകയും ഞായറാഴ്ച പുലർച്ചെ രണ്ടുമണിക്ക് യുവാക്കൾ ബീച്ചിൽനിന്ന് താമസസൗകര്യവും ഭക്ഷണവും നൽകാമെന്നുപറഞ്ഞ് ഫ്‌ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. ഫ്‌ളാറ്റിലുണ്ടായിരുന്ന രണ്ടുപേരാണ് കുട്ടിക്ക് മയക്കുമരുന്ന് നൽകിയത്. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം 4,000 രൂപ നൽകി ഉച്ചയോടെ കോഴിക്കോട് […]
Read more

Recent News

Advertisement
WhiteswanTV Footer