കോഴിക്കോട്: മഹാത്മാ ഗാന്ധി തൊഴിലുപ്പ് പദ്ധതി അട്ടി മറിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ആർജെഡി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കൊടുവള്ളി പോസ്റ്റ് ഓഫീസ് പരിസരത്ത് നടത്തിയ ധർണ്ണ സമരം ആർജെഡി സംസ്ഥാന സെക്രട്ടറി അഡ്വ ഇ രവിന്ദ്രനാഥ് ഉൽഘാടനം ചെയ്തു.
പദ്ധതി 2006 ലെ ഒന്നാം യുപിഎ സർക്കാറിലെ ഗ്രാമീണ വികസന മന്ത്രി ആർജെഡി യിലെ പ്രൊ. ഹരിവംശ പ്രസാദ് സിങ് ആണ് കൊണ്ടുവന്നതെന്നും ഭൂമി തൊഴിൽ ജലം പ്രകൃതി എന്നിവയുടെ സംരക്ഷണത്തിനും സ്ത്രീ സുരക്ഷ , സാമ്പത്തിക ഭദ്രത , സ്വയം പര്യാപ്തത എന്നി അവകാശങ്ങൾ പുതിയ നിയമത്തിലൂടെ അട്ടിമറിച്ചെന്നും അദ്ദേഹം പറഞ്ഞു .
മണ്ഡലം പ്രസിഡണ്ട് കെ അസ്സയിൻ അദ്ധ്യക്ഷത വഹിച്ചു. ഏ കെ. മുഹമ്മദ് അഷ്റഫ്, കെ.കെ അബ്ദുറഹിമാൻ കുട്ടി, കെ.ടി സുനി, ഒപി മുഹമ്മദ് ഇക്ബാൽ, അപ്പു നായർ, R T രാമൻ കുട്ടി, കെ ദേവ ദാസൻ, കെ. കെ രമേശൻ ,സി വി മുഹമ്മദ്, ജലാൽ ചോലക്കര എ ന്നിവർ സംസാരിച്ചു. പ്രകടനത്തിന് സി എം കമറുദ്ദീൻ, വിപി കുമാരൻ , സാദിക്ക് കരുവം പൊയിൽ, ഷമീർ ബാവ എന്നിവർ നേതൃത്വം നൽകി.




