Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KolkataAirport

എയർ ഇന്ത്യ വിമാനത്തിന് ഹൈജാക്ക് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു

കൊൽക്കത്ത: എയർ ഇന്ത്യ വിമാനത്തിന് തട്ടിക്കൊണ്ടുപോകൽ ഭീഷണി. കൊൽക്കത്തയിൽനിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യയുടെ AI 772 വിമാനത്തിനാണ് ഹൈജാക്ക് ഭീഷണി ലഭിച്ചത്. ബുധനാഴ്ച രാവിലെ കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്. വിമാനത്തിനുള്ളിൽനിന്ന് തട്ടിക്കൊണ്ടുപോകൽ ഭീഷണി സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെത്തിയതോടെ പൈലറ്റ് ഉടൻ എയർ ട്രാഫിക് കൺട്രോളിനെ (ATC) വിവരം അറിയിച്ചു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. വിമാനം പരിശോധനയ്ക്കായി പ്രത്യേക ഐസൊലേഷൻ […]
Read more

ലേസർ രശ്മി പൈലറ്റിന്റെ കാഴ്ച തടസ്സപ്പെടുത്തി; കൊൽക്കത്തയിൽ വിമാനം ലാൻഡ് ചെയ്യാൻ വൈകി

കൊൽക്കത്ത: പൈലറ്റിന്റെ കാഴ്ച ലേസർ രശ്മികൾ മൂലം തടസ്സപ്പെട്ടതിനെ തുടർന്ന് മലേഷ്യയിൽനിന്ന് കൊൽക്കത്തയിലെത്തിയ വിമാനം ലാൻഡ് ചെയ്യാൻ വൈകി. ക്വലാലംപുരിൽനിന്ന് കൊൽക്കത്തയിലേക്ക് വന്ന എംഎച്ച്-184 വിമാനത്തിനാണ് ആകാശത്ത് വട്ടമിട്ട് പറന്നശേഷം ലാൻഡ് ചെയ്യേണ്ടിവന്നത്. രാവിലെ 11.20ന് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനം 11.25നാണ് സുരക്ഷിതമായി നിലത്തിറങ്ങിയത്. റൺവേയിൽനിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ എത്തിയപ്പോഴാണ് കോക്ക്പിറ്റിലേക്ക് ലേസർ രശ്മികൾ പതിക്കുന്നത് പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. മധ്യംഗ്രാം-ബരാസത് മേഖലയിൽനിന്നാണ് ലേസർ രശ്മികൾ വന്നതെന്ന് പൈലറ്റ് റിപ്പോർട്ട് ചെയ്തു. കാഴ്ചയ്ക്ക് തടസ്സം നേരിട്ടതിനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix