Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kolkatha

കൊല്‍ക്കത്തയില്‍ ഹോട്ടലില്‍ തീപ്പിടിത്തം; 14 മരണം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഹോട്ടലിലുണ്ടായ തീപ്പിടത്തത്തില്‍ 14 പേര്‍ മരിച്ചു. കൊൽക്കത്തയിലെ നഗരമധ്യത്തിലുള്ള ഹോട്ടലിൽ ചൊവ്വാഴ്ച രാത്രി 8.30 -ഓടെയാണ് തീപ്പിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ മനോജ് കുമാര്‍ വര്‍മ മാധ്യമങ്ങളോട് പറഞ്ഞു. ഷോര്‍ട്ട് സർക്യൂട്ടാകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.
Read more

ജയം ലക്ഷ്യം; ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും

കഴിഞ്ഞ മത്സരത്തിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റിനോട് സമനിലയിൽ പിരിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് അടുത്ത മത്സരത്തിനിറങ്ങും. ഈസ്റ്റ് ബംഗാള്‍ എഫ്‌സിയാണ് എതിരാളികള്‍. ഈസ്റ്റ് ബംഗാള്‍ എഫ്‌സിയാണ് എതിരാളികള്‍. പതിനേഴു മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. 16 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ നിലവില്‍ പതിനൊന്നാം സ്ഥാനത്താണ്. ഈസ്റ്റ് ബംഗാളിനെതിരെ കൊച്ചിയില്‍ നേടിയ വിജയം ആവര്‍ത്തിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യം. കോച്ചിന്റെ താല്‍ക്കാലിക ചുമതലയുള്ള പുരുഷോത്തമന് കീഴിലെ നേട്ടങ്ങളില്‍ പ്രതീക്ഷ വെക്കുകയാണ് […]
Read more

6 ആറു കോടിയിലധികം രൂപയുടെ വ്യാജ മരുന്നുകൾ പിടിച്ചെടുത്തു

ന്യൂഡൽഹി: കൊൽക്കത്തയിലെ മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്നും 6.6 കോടി രൂപ വിലമതിക്കുന്ന വ്യാജ മരുന്നുകൾ പിടിച്ചെടുത്തു. കാൻസർ, പ്രമേഹ പ്രതിരോധ മരുന്നുകൾ തുടങ്ങിയ മറ്റു പല മരുന്നുകളും സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌സിഒ) ഈസ്റ്റ് സോണും ബംഗാളിലെ ഡ്രഗ്‌സ് കൺട്രോൾ ഡയറക്ടറേറ്റും ചേർന്നു നടത്തിയ സംയുക്ത റെയ്ഡിൽ കണ്ടെടുത്തു. ഈ മരുന്നുകൾ എല്ലാം തന്നെ വിദേശരാജ്യങ്ങളിൽ നിർമ്മിച്ചത് ആണെന്നാണ് കവറിനു പുറത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix