Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: #kottayam

സമുദായ ശാക്തീകരണത്തിന് മുൻഗണന; പാലാ രൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനം നടന്നു

കോട്ടയം: സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ സമുദായ ശാക്തീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളേജിൽ വെച്ച് നടന്ന പാലാ രൂപത പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെ രണ്ടാം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായ വിഷയങ്ങൾ പരിഹരിക്കാൻ പരസ്പര കേൾവിയും തുറന്ന സംവാദവും അനിവാര്യമാണെന്ന് ‘ഔഡി ആൾട്ടറം പാട്രം’ എന്ന ലാറ്റിൻ സൂക്തം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഓർമ്മിപ്പിച്ചു. പങ്കാളിത്ത സഭയുടെ ആത്മാവോടെ സമുദായത്തിന്റെ ഉന്നമനത്തിനായി […]
Read more

ഏറ്റുമാനൂർ തിരിച്ചുപിടിച്ച് കോൺഗ്രസ്; പൂഞ്ഞാറിൽ കേരള കോൺഗ്രസ് (ജോസഫ്) സ്ഥാനാർത്ഥിയായി സാബു പ്ലാത്തോട്ടം

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രം മാനദണ്ഡമാക്കി സീറ്റ് വിഭജനത്തിൽ കടുത്ത നിലപാടുമായി കോൺഗ്രസ്. ഇതിന്റെ ആദ്യഘട്ടമെന്നോണം, ജോസഫ് ഗ്രൂപ്പിൽ നിന്ന് ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് തിരിച്ചുപിടിച്ചു. പകരം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് പൂഞ്ഞാർ സീറ്റാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ ജോസഫ് ഗ്രൂപ്പ് പരാജയപ്പെട്ടതും എന്നാൽ കോൺഗ്രസിന് വിജയസാധ്യതയുള്ളതുമായ നാലോളം സീറ്റുകൾ തിരികെ വാങ്ങുമെന്ന നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നാലെയാണിത്. ഇതോടെ വരാനിരിക്കുന്ന സീറ്റ് വിഭജനത്തിൽ ജോസഫ് ഗ്രൂപ്പ് വലിയ ആശങ്കയിലാണ്. പലയിടങ്ങളിലും സ്വന്തമായി അടിത്തറയില്ലാത്തത് […]
Read more

കുറുപ്പന്തറ സെന്റ് മേരീസിൽ പഴയ സഹപാഠികളുടെ ഹൃദയസംഗമം

കോട്ടയം: അഞ്ച് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം, ബാല്യകാലത്തെ സ്വപ്നങ്ങളും ചിരികളും പങ്കിട്ട ആ പഴയ ക്ലാസ് മുറിയിലേക്ക് അവർ വീണ്ടും എത്തി. കുറവിലങ്ങാട് സെന്റ് മേരീസ് ബോയിസ് ഹൈസ്കൂളിലെ 1975-76 എസ്.എസ്.എൽ.സി ബാച്ച് പത്ത് സി ഡിവിഷനിലെ സഹപാഠികളാണ് ‘റിപ്പിള്‍സ്@50’ എന്ന പേരിൽ വീണ്ടും ഒത്തുകൂടിയത്. കാലം മായ്ക്കാത്ത സൗഹൃദത്തിന്റെ കരുത്തുമായി എത്തിയ ഇവർക്ക്, തങ്ങൾ പഠിച്ച അതേ തടി ബെഞ്ചുകളിലിരുന്നുള്ള സംഭാഷണങ്ങൾ ഗതകാല സ്മരണകളുടെ മധുരമേറി. സംഗമത്തിൽ പഴയകാല അദ്ധ്യാപകരും പങ്കുചേർന്നതോടെ ക്ലാസ് മുറി ഒരു […]
Read more

ലഹരിക്കെതിരെ ഗോളടിച്ച് കുമരകം; എസ്കെഎം സൂപ്പർ ലീഗിന് ആവേശകരമായ തുടക്കം

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും കുമരകം എസ്.കെ.എം.എച്ച്.എസ്.എസ്സിന്റെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എസ്.കെ.എം. സൂപ്പർ ലീഗ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് ആവേശകരമായ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. ആദ്യദിനത്തിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ചു. രണ്ടാം മത്സരത്തിൽ ആദിത്യൻ നേടിയ ഏകപക്ഷീയമായ ഗോളിന് ഫൈറ്റിങ്ങ് സ്റ്റാർസ് വിജയം കണ്ടു. ടൂർണ്ണമെന്റിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 9-നും വൈകിട്ട് 3-നുമാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. […]
Read more

കല മനുഷ്യനെ സാംസ്കാരിക ശരീരമാക്കാനുള്ള ഉപാധി: ജയ്സൺ ജെ നായർ

കോട്ടയം: കല മനുഷ്യനെ സാംസ്കാരിക ശരീരമാക്കാനുള്ള ഉപാധിയാണെന്നും നാട്ടുകലകളുടെ പ്രൗഢ പാരമ്പര്യം കേരളത്തെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കലാസമ്പന്നമാക്കുന്നുവെന്നും പ്രശസ്ത സംഗീത സംവിധായകൻ ജയ്സൺ ജെ നായർ പറഞ്ഞു. ഒരാളുടെ ഉള്ളിലെ ആശയം മറ്റുള്ളവരിലേക്ക് ഹൃദ്യമായി പകർന്നു നൽകുക എന്നതാണ് കലയുടെ അടിസ്ഥാന ലക്ഷ്യം. കേരളത്തിന്റെ തനത് ചൊല്ലുകളിലും താളങ്ങളിലും നമ്മുടെ സാംസ്കാരിക പാരമ്പര്യം ഉൾച്ചേർന്നിരിക്കുന്നു. തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ വ്യത്യസ്തങ്ങളായ കലകൾ കൊണ്ട് സമ്പന്നമായതാണ് ലോകത്തിന് മുൻപിൽ മലയാളിയെ വ്യത്യസ്തനാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]
Read more

പാലാ രൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ഇന്ന് ചൂണ്ടച്ചേരിയിൽ

കോട്ടയം: പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെ രണ്ടാം സമ്മേളനം ഇന്ന് ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എഞ്ചിനീയറിങ് കോളേജിൽ വെച്ച് നടക്കും. രൂപതാധ്യക്ഷനും പാസ്റ്ററൽ കൗൺസിൽ പ്രസിഡന്റുമായ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തിന് അധ്യക്ഷത വഹിക്കും. രൂപതയുടെ വിവിധ മേഖലകളിൽ നിന്നുള്ള 365 പാസ്റ്ററൽ കൗൺസിൽ അംഗങ്ങളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിനു ശേഷം “സമുദായ ശക്തീകരണം” എന്ന കേന്ദ്രവിഷയത്തെ ആസ്പദമാക്കി 18 ഉപവിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ച, പ്ലീനറി സെഷൻ, അന്തിമ അവലോകനം എന്നിവ നടക്കും. സമ്മേളനത്തിന്റെ […]
Read more

ഗാന്ധിസ്മൃതിയിൽ മരങ്ങാട്ടുപിള്ളി; രക്തസാക്ഷിത്വ ദിനം ആചരിച്ചു

കോട്ടയം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഭാവനിർഭരമായ സ്മരണകളുമായി മരങ്ങാട്ടുപിള്ളി ഒന്നിച്ചു. സത്യത്തിന്റെയും അഹിംസയുടെയും സന്ദേശം വിളിച്ചോതിയ ചടങ്ങിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസികുട്ടി എബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ ജീവിതം ഇന്നത്തെ തലമുറയ്ക്ക് മൂല്യബോധത്തിന്റെ പാഠപുസ്തകമാണെന്നും, അദ്ദേഹത്തിന്റെ ആശയങ്ങൾ ഉത്തമമായ ഒരു സമൂഹനിർമ്മാണത്തിന് വഴികാട്ടിയാണെന്നും അവർ അഭിപ്രായപ്പെട്ടു. വിചാർ വിഭാഗം നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് ജോസഫ് പി ഗാന്ധി സ്മൃതി സന്ദേശം നൽകി. അഹിംസ, സഹിഷ്ണുത, മനുഷ്യസ്നേഹം എന്നിവയാണ് […]
Read more

കുഴികളിൽ വീണ് ആടി ഉലഞ്ഞ് കെഎസ്ആർടിസി ബസുകൾ; ഏറ്റുമാനൂരിൽ യാത്രക്കാർക്ക് ദുരിതയാത്ര

കോട്ടയം: ഏറ്റുമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വൻ കുഴികൾ യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നു. സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിലും ഉള്ളിലുമായി രൂപപ്പെട്ട വലിയ കുഴികൾ കാരണം ബസുകൾ അപകടകരമായ രീതിയിൽ ചെരിഞ്ഞും ആടിയുലഞ്ഞുമാണ് കടന്നുപോകുന്നത്. മഴ ശക്തമായതോടെ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴികളുടെ ആഴം മനസ്സിലാക്കാൻ കഴിയാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു. കുഴികളിൽ വീഴുമ്പോൾ ബസിനുള്ളിലിരിക്കുന്ന യാത്രക്കാർക്ക് പരിക്കേൽക്കാനുള്ള സാധ്യത ഏറെയാണെന്ന് പരാതിയുണ്ട്. നിലവിൽ സ്റ്റാൻഡിനുള്ളിലെ റോഡിന്റെ ശോചനീയാവസ്ഥ ബസുകളുടെ ടയറുകൾക്കും ബോഡിക്കും വലിയ നാശനഷ്ടങ്ങൾ വരുത്തുന്നുണ്ട്. അറ്റകുറ്റപ്പണികൾ […]
Read more

പൂവത്തുങ്കൽ സെന്റ് ബെനഡിക്റ്റ് പള്ളിയിൽ തിരുനാളിന് ഇന്ന് കൊടിയേറും

കോട്ടയം: മദ്ധ്യകേരളത്തിലെ വിശുദ്ധ ബെനഡിക്റ്റിന്റെ നാമത്തിലുള്ള ഏക ദൈവാലയമായ പൂവത്തുങ്കൽ സെന്റ് ബെനഡിക്റ്റ് പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. മണ്ണയ്ക്കനാട് ഹോളിക്രോസ് റോമൻ കത്തോലിക്കാ ദൈവാലയത്തിന്റെ ഭാഗമായ ഇവിടെ ജനുവരി 30 മുതൽ ഫെബ്രുവരി 8 വരെയാണ് തിരുനാൾ നടക്കുന്നത്. ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം 6 മണിക്ക് ഇടവക വികാരി ഫാ. തോമസ് പഴവകാട്ടിൽ തിരുനാൾ കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഫെബ്രുവരി 5 വരെ ദിവസേന വൈകുന്നേരം 5.30-ന് ജപമാല, ദിവ്യബലി, നൊവേന […]
Read more

അൽഫോൻസാ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം ‘അൽസ്റ്റാജിയ 2026’ നടത്തി

കോട്ടയം: ഓർമ്മകളുടെ വസന്തകാലം പങ്കുവെച്ച് പാലാ അൽഫോൻസാ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം ‘അൽസ്റ്റാജിയ 2026’ സംഘടിപ്പിച്ചു. അഞ്ഞൂറോളം പൂർവ്വ വിദ്യാർത്ഥിനികളും അധ്യാപകരും പങ്കെടുത്ത സംഗമത്തിൽ, 2025 ഡിസംബറിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച കോളേജിന്റെ അഭിമാനതാരങ്ങളായ 33 ജനപ്രതിനിധികളെ പ്രത്യേകം ആദരിച്ചു. അലുമ്നി അസോസിയേഷൻ പ്രസിഡന്റ് ഡോ. ആൻസി ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും വേദിയായി മാറി. യുവത്വം തുടിക്കുന്ന പ്രസന്നതയോടെ മുന്നേറാൻ ഏവർക്കും സാധിക്കട്ടെയെന്ന് ഡോ. ആൻസി ജോസഫ് ആശംസിച്ചു. തൃത്താല […]
Read more

Recent News

Advertisement
WhiteswanTV Footer